ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 24 SEP 2021 9:24AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 84.15 കോടി ഡോസ് വാക്സിൻ

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ മാത്രം; നിലവിൽ 0.89 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിരക്ക്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,00,162 പേർ; കഴിഞ്ഞ 188 ദിവസത്തിനിടെ ഏറ്റവും കുറവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 31,382 പേർക്ക്

രോഗമുക്തി നിരക്ക് 97.78%; 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,542 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,28,48,273 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.07%) കഴിഞ്ഞ 91 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2%) കഴിഞ്ഞ 25 ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 55.99 കോടി പരിശോധനകൾ.


(Release ID: 1757548) Visitor Counter : 256