വാണിജ്യ വ്യവസായ മന്ത്രാലയം

നിക്ഷേപകർക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമുള്ള ദേശീയ ഏകജാലക സംവിധാനത്തിന് (National Single Window System-NSWS) ശ്രീ പീയുഷ് ഗോയൽ തുടക്കം കുറിച്ചു

Posted On: 22 SEP 2021 2:39PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി: സെപ്റ്റംബർ 22, 2021

 

നിക്ഷേപകർക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമുള്ള ദേശീയ ഏകജാലക സംവിധാനത്തിന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയുഷ് ഗോയൽ തുടക്കം കുറിച്ചു.
 
ഇന്ത്യയിലെ നിക്ഷേപകർക്കും, സംരംഭകർക്കും, ബിസിനസുകൾക്കും ആവശ്യമായ അംഗീകാരങ്ങൾക്കും അനുമതികൾക്കുമായി സമീപക്കാവുന്ന കേന്ദ്രീകൃത സംവിധാനമായി NSWS മാറുമെന്ന് അദ്ദേഹം പറഞ്ഞു. 'എൻഡ് ടു എൻഡ്' (തുടക്കം മുതൽ അവസാനം വരെ പ്രവർത്തനപരമായ പൂർണ്ണത നൽകുന്ന പ്രക്രിയ) സൗകര്യം ലഭ്യമാക്കി മൗസിന്റെ ഒറ്റ ക്ലിക്കിലൂടെ എല്ലാവർക്കും എല്ലാ പരിഹാരങ്ങളും ഇതിലൂടെ ലഭ്യമാകുമെന്നും ശ്രീ ഗോയൽ കൂട്ടിച്ചേർത്തു. ഇത് ബിസിനസ് അന്തരീക്ഷത്തിൽ സുതാര്യതയും, ഉത്തരവാദിത്തവും, ചുമതലാബോധവും കൊണ്ടുവരും. എല്ലാ വിവരങ്ങളും ഒരൊറ്റ ഡാഷ്‌ബോർഡിൽ ലഭ്യമാകും. അപേക്ഷിക്കുന്നതിനും, അപേക്ഷകൾ നിരീക്ഷിക്കുന്നതിനും, ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനും ഒരു അപേക്ഷക ഡാഷ്‌ബോർഡും (applicant Dashboard) ഉണ്ടായിരിക്കും.


ലഭ്യമായ വിവരമനുസരിച്ച് 18 കേന്ദ്ര വകുപ്പുകളിലെയും, 9 സംസ്ഥാനങ്ങളിലെയും അനുമതികൾ NSWS ലഭ്യമാക്കുന്നു. ഡിസംബർ'21-നകം 14 കേന്ദ്ര വകുപ്പുകളും 5 സംസ്ഥാനങ്ങളും കൂടി ഇതിന്റെ ഭാഗമാകും.

NSWS ഇനിപ്പറയുന്ന ഓൺലൈൻ സേവനങ്ങൾ നൽകുന്നു:

* നിങ്ങളാവശ്യപ്പെട്ട അനുമതിയെക്കുറിച്ച് അറിയുന്നതിനുള്ള സേവനം (Know Your Approval) / KYA സേവനം: പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഏതൊരു ബിസിനസ്സിനും ആവശ്യമായ അംഗീകാരങ്ങളുടെ പട്ടിക ലഭ്യമാക്കുന്ന ഒരു സമ്പൂർണ്ണ ഗൈഡ്. 32 കേന്ദ്ര മന്ത്രാലയങ്ങളിലെ 500-ലധികം അംഗീകാരങ്ങളും 14 സംസ്ഥാനങ്ങളിലെ 2000-ലധികം അംഗീകാരങ്ങളും ലഭ്യമാക്കുന്നതിനായി 21.07.2021-ൽ ഈ സേവനം ആരംഭിച്ചു. ഈ സേവനം മാർഗ്ഗനിർദ്ദേശ സ്വഭാവമുള്ളതാണ്. ഒരു നിയമപരമായ ഉപദേശമോ നിർദേശമോ അല്ല.

* പൊതു രജിസ്ട്രേഷൻ ഫോം

* സംസ്ഥാന രജിസ്ട്രേഷൻ ഫോം: അതാത് സംസ്ഥാനങ്ങളിലെ ഏകജാലക സംവിധാനത്തിലൂടെ  തടസ്സരഹിതമായ ഒറ്റ ക്ലിക്കിലൂടെ സേവനം നേടാൻ നിക്ഷേപകനെ പ്രാപ്തമാക്കുന്നു.

* അപേക്ഷക ഡാഷ്‌ബോർഡ്: മന്ത്രാലയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള അംഗീകാരങ്ങളും രജിസ്‌ട്രേഷനുകളും ലഭ്യമാക്കാനും നിരീക്ഷിക്കാനും ചോദ്യങ്ങൾക്ക് മറുപടി ലഭ്യമാക്കാനും ഒരൊറ്റ ഓൺലൈൻ ഇന്റർഫേസിലൂടെ സൗകര്യമൊരുക്കുന്നു.

* ഡോക്യുമെന്റ് റിപ്പോസിറ്ററി : നിക്ഷേപകർക്ക് രേഖകൾ ഒറ്റത്തവണ സമർപ്പിക്കുന്നതിലൂടെ ഒന്നിലധികം അംഗീകാരങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു കേന്ദ്രീകൃത ഓൺലൈൻ സംഭരണ സേവനം.

* ഇ-കമ്മ്യൂണിക്കേഷൻ മൊഡ്യൂൾ: അന്വേഷണങ്ങൾക്കും വിശദീകരണമാവശ്യപ്പെട്ടുകൊണ്ടുള്ള  അഭ്യർത്ഥനകൾക്കും ഓൺലൈനായി മറുപടി ലഭ്യമാക്കുന്ന സംവിധാനം.(Release ID: 1757157) Visitor Counter : 299