രാജ്യരക്ഷാ മന്ത്രാലയം
ഐ എൻ എസ് തബാർ
Posted On:
22 SEP 2021 4:16PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 22 , 2021
സൗഹൃദ രാജ്യങ്ങളുമായുള്ള സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി, ഇന്ത്യൻ നാവിക കപ്പൽ ഐ എൻ എസ് തബാർ 2021 ജൂൺ 13 മുതൽ അന്താരാഷ്ട്ര ജലദൗത്യത്തിൽ വിന്യസിക്കപ്പെട്ടിരുന്നു. ഈ കാലയളവിൽ ,ഐ എൻ എസ് തബാർ യൂറോപ്പിലെയും ആഫ്രിക്കയിലെയും ഒൻപത് രാജ്യങ്ങളിൽ 11 പോർട്ട് കോളുകൾ നടത്തി, ഏകദേശം 20,000 നോട്ടിക്കൽ മൈലുകൾ തരണം ചെയ്തു.
കപ്പലിന്റെ തുറമുഖ സന്ദർശനങ്ങൾ ആതിഥേയ രാജ്യങ്ങളുമായി വിവിധ സാമൂഹികവും തൊഴിൽപരവുമായ ഇടപെടലുകൾക്കു സാക്ഷ്യം വഹിച്ചു .
കപ്പൽ വിദേശ നാവികസേനയുമായുള്ള പന്ത്രണ്ട് സമുദ്ര പങ്കാളിത്ത അഭ്യാസങ്ങളും കടലിലെ പ്രമുഖ ഉഭയകക്ഷി അഭ്യാസങ്ങളായ കൊങ്കൺ 21, ഇന്ദ്ര-നാവികസേന 21 എന്നിവയിലും പങ്കെടുത്തു. ഇതിൽ സുഡാനീസ് നാവികസേനയുമായും . റോയൽ നോർവീജിയൻ നാവികസേനയുമായും , അൾജീരിയൻ നാവികസേനയുമായും നടന്ന നാവികാഭ്യാസങ്ങൾ ആദ്യമായി നടത്തപെടുകയാണ്.
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന റഷ്യൻ നാവികസേനയുടെ 325 -ാം വാർഷികാഘോഷങ്ങളിലും ഐഎൻഎസ് തബാർ പങ്കെടുത്തു. നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
ഈ പ്രവർത്തന വിന്യാസം വിജയകരമായി പൂർത്തിയാക്കിയ ശേഷം, ഐഎൻഎസ് തബാർ ഇപ്പോൾ ഏദൻ ഉൾക്കടലിലും പേർഷ്യൻ ഉൾക്കടലിലും പട്രോളിംഗിനായി വിന്യസിച്ചിരിക്കുന്നു.
ക്യാപ്റ്റൻ മഹേഷ് മംഗിപുടിയുടെ നേതൃത്വത്തിലുള്ള ഐഎൻഎസ് തബാർ ഒരു സ്റ്റെൽത്ത് യുദ്ധക്കപ്പലാണ്, 300 ജീവനക്കാരുള്ള ഈ കപ്പൽ വെസ്റ്റേൺ ഫ്ലീറ്റിന്റേതാണ്.
IE
(Release ID: 1757154)
Visitor Counter : 242