പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഫ്രാൻസ് പ്രസിഡന്റുമായി ടെലിഫോണിൽ സംസാരിച്ചു
Posted On:
21 SEP 2021 6:13PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ടെലിഫോണിൽ സംസാരിച്ചു.
അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങൾ ഉൾപ്പെടെ മേഖലയിലെ പ്രശ്നങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ഈ പശ്ചാത്തലത്തിൽ,ഭീകര വാദം, മയക്കുമരുന്ന്, അനധികൃത ആയുധങ്ങൾ, മനുഷ്യക്കടത്ത് എന്നിവയുടെ വ്യാപനത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ആശങ്കകൾ അവർ പങ്കുവെച്ചു.
ഇന്തോ-പസഫിക് മേഖലയിൽ വർദ്ധിച്ചുവരുന്ന ഉഭയകക്ഷി സഹകരണവും മേഖലയിലെ സ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം വഹിക്കുന്ന പ്രധാന പങ്കും അവർ അവലോകനം ചെയ്തു.
ഇരുരാജ്യങ്ങളും അഗാധമായി വിലമതിക്കുന്ന ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചേതന ഉൾക്കൊണ്ട് പതിവായി കൂടിയാലോചനകൾ നടത്താൻ നേതാക്കൾ സമ്മതിച്ചു.
(Release ID: 1756808)
Visitor Counter : 275
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada