വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

​​​​​​​കയറ്റുമതി മേഖലയിലുള്ളവർക്ക് സഹായം ലഭ്യമാക്കുക, പ്രശ്നങ്ങൾ പരിഹരിക്കുക  എന്നിവ ലക്ഷ്യമിട്ടുകൊണ്ട്  24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈന് ഭരണകൂടം തുടക്കംകുറിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ

Posted On: 20 SEP 2021 4:09PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി, സെപ്തംബർ 20, 2021

 
കയറ്റുമതി മേഖലയിലുള്ളവർക്ക് സഹായം ലഭ്യമാക്കുക, പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവ ലക്ഷ്യമാക്കി  24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈന് ഭരണകൂടം തുടക്കംകുറിക്കും എന്ന് കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ ഇന്ന് അറിയിച്ചു . ആസാദി കാ അമൃത്  മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി വാണിജ്യ-വ്യവസായ മന്ത്രാലയം രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന പ്രത്യേക വാരാചരണത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം


ആസാദി കാ അമൃത് മഹോത്സവ് ആചരണത്തിന്റെ ഭാഗമായി SEZ നോയ്ഡയിൽ സംഘടിപ്പിച്ച  വാണിജ്യ സപ്താഹത്തിൽ അധ്യക്ഷ പ്രസംഗം നടത്തവേ,  ഗുണമേന്മ, ഉത്പാദനക്ഷമത, കഴിവ്, നൂതനാശയ രൂപീകരണം എന്നിവയുടെ പ്രതീകമായി ബ്രാൻഡ് ഇന്ത്യയെ മാറ്റണം എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് ശ്രീ ഗോയൽ ചൂണ്ടിക്കാട്ടി  


 ആസാദി കാ അമൃത് മഹോത്സവ്   ആഘോഷങ്ങളുടെ ഭാഗമായി  പുരോഗതി നേടിയ ഇന്ത്യയുടെ 75 വർഷങ്ങൾ ആഘോഷിക്കുന്നതിനായി   ഏഴു ദിവസം നീളുന്ന പ്രത്യേക പരിപാടികൾക്കാണ്  വാണിജ്യ-വ്യവസായ മന്ത്രാലയം രാജ്യത്തുടനീളം തുടക്കംകുറിക്കുന്നത്

ഈ വാരാചരണത്തിൽ ഉൾപ്പെടുത്താൻ പദ്ധതിയിട്ടിരിക്കുന്ന ചില പ്രവർത്തനങ്ങൾ താഴെ പറയുന്നു

○ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി  സമഗ്ര പ്രവർത്തനങ്ങൾ, സ്വാശ്രയ ഭാരതം എന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ട് സംസ്ഥാനങ്ങളുടെയും  ജനങ്ങളുടെയും പങ്കാളിത്തം,  സാമ്പത്തികശക്തിയായി ഉള്ള ഇന്ത്യയുടെ വളർച്ചയെ  പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഉള്ള പരിപാടികൾ

○ കൃഷിഭൂമിയിൽ നിന്നും വിദേശ മണ്ണിലേക്ക് എന്നതിന് പ്രാധാന്യം നൽകിയുള്ള പ്രത്യേക ചർച്ചകൾ ( തേയില കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 10 ലക്ഷത്തിലേറെ  പേർ പങ്കെടുക്കും )


○ 739 ജില്ലകളെയും ഉൾപ്പെടുത്തിക്കൊണ്ട് വാണിജ്യ ഉത്സവം


○ കയറ്റുമതി പ്രോത്സാഹന സമിതിയുടെ (EPCs) നേതൃത്വത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 35 കയറ്റുമതി പ്രോത്സാഹന പരിപാടികൾ/ പ്രദർശനങ്ങൾ

○ വടക്ക് കിഴക്കൻ മേഖലയിൽ  വിർച്വൽ  നിക്ഷേപക ഉച്ചകോടി

○250 SEZ കളുടെ നേതൃത്വത്തിൽ ശുചിത്വ ക്യാമ്പയിനും, മരം നടീലും

○ 5 ദേശീയ സെമിനാറുകൾ പ്രദർശനങ്ങൾ, ദേശീയ ഉപന്യാസ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും 

 
IE/SKY
 
*****


(Release ID: 1756482) Visitor Counter : 211