രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

SCO രാജ്യങ്ങളുടെ സംയുക്ത സൈനിക പരിശീലനത്തിന്റെ ആറാം പതിപ്പ് "സമാധാനപരമായ ദൗത്യം - 2021" റഷ്യയിലെ ഓറൻബർഗിൽ ആരംഭിച്ചു

Posted On: 20 SEP 2021 5:17PM by PIB Thiruvananthpuram



ന്യൂ ഡൽഹി, സെപ്തംബർ 20, 2021

റഷ്യ ആതിഥേയത്വം വഹിക്കുന്ന, SCO അംഗരാജ്യങ്ങളുടെ സംയുക്ത സൈനിക പരിശീലനത്തിന്റെ ആറാം പതിപ്പ്, "സമാധാനപരമായ ദൗത്യം - 2021" (“PEACEFUL MISSION - 2021”) ഇന്ന് തെക്കുപടിഞ്ഞാറൻ റഷ്യയിലെ ഒറെൻബർഗിൽ ആരംഭിച്ചു. SCO അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, ബഹുരാഷ്ട്ര സൈനിക സംഘങ്ങളെ നയിക്കാനുള്ള സൈനിക ഉദ്യോഗസ്ഥരുടെ കഴിവുകൾ വികസിപ്പിക്കുക തുടങ്ങിയവയാണ് അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. കര-വ്യോമസേനകളിൽ നിന്നുള്ള 200 ഉദ്യോഗസ്ഥർ അടങ്ങുന്ന ഇന്ത്യൻ സൈനിക സംഘം പരിശീലനത്തിൽ പങ്കെടുക്കുന്നു.

പങ്കെടുത്ത എല്ലാ സൈനിക സംഘങ്ങളുടെയും ആകർഷകമായ പരേഡോടെയാണ്  ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.

നഗര പരിതസ്ഥിതിയിൽ ഭീകരപ്രവർത്തനങ്ങൾ നേരിടുന്നതിനുള്ള പ്രവർത്തനപരവും തന്ത്രപരവുമായ പരിശീലനമാണ് സമാധാനപരമായ ദൗത്യം: 2021 ലൂടെ ലക്ഷ്യമിടുന്നത്. എല്ലാ SCO അംഗരാജ്യങ്ങളുടെയും കര-വ്യോമസേനകൾ പരിശീലനത്തിൽ പങ്കെടുക്കുന്നു.

വരും ദിവസങ്ങളിൽ, സൈനിക പരിശീലനവും അനുഭവങ്ങൾ പങ്കുവയ്ക്കലും തന്ത്രപരമായ അഭ്യാസങ്ങളുടെ പരിശീലനവും ഉണ്ടാകും. നിയന്ത്രിതമായ അന്തരീക്ഷത്തിൽ എല്ലാ കര-വ്യോമസേനകളുടെയും സംയുക്ത സൈനിക അഭ്യാസ പ്രകടനത്തോടെ പരിശീലനത്തിന് സമാപനമാകും.

 
RRTN/SKY

(Release ID: 1756481) Visitor Counter : 273