ഷിപ്പിങ് മന്ത്രാലയം

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ സ്വച്ഛത പഖ്‌വാഡ ആരംഭിച്ചു

Posted On: 17 SEP 2021 12:38PM by PIB Thiruvananthpuram

ന്യൂ ഡൽഹി, സെപ്റ്റംബർ 17, 2021


എല്ലാ വകുപ്പുകളിലും സ്വച്ഛതാ പ്രതിജ്ഞ നടത്തിക്കൊണ്ട് സ്വച്ഛതാ പഖ്‌വാഡ 2021 കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ആരംഭിച്ചു. തുറമുഖ പ്രദേശങ്ങളിൽ ശ്രമദാൻ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. തുറമുഖപ്രദേശത്തിനുള്ളിലെ ജോലിസ്ഥലങ്ങൾ, ഓഫീസ് പരിസരം, പൊതു ഇടങ്ങൾ എന്നിവ വൃത്തിയാക്കൽ പഖ്‌വാഡയിൽ നിർദ്ദേശിച്ചിട്ടുള്ള പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

എല്ലാ വകുപ്പ് മേധാവികളും ഈ കാലയളവിൽ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും. ഓഫീസുകളിലേക്ക് 'ദിവ്യാംഗുകൾക്ക് ' വരാനുള്ള സൗകര്യം ഒരുക്കുക, കേന്ദ്രീയ വിദ്യാലയ പോർട്ട് ട്രസ്റ്റിലെ വിദ്യാർത്ഥികൾക്കായി ഹ്രസ്വ ചിത്രം , പോസ്റ്റർ ഡിസൈനിംഗ്  മത്സരങ്ങളും നിരവധി ബോധവൽക്കരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.


കോവിഡ്-19 മഹാമാരി മൂലം സർക്കാർ പുറപ്പെടുവിച്ച സാമൂഹിക അകലം/സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നത്.


RRTN/SKY



(Release ID: 1755797) Visitor Counter : 171