ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ശുദ്ധവും ഹരിതവുമായ ഊർജ്ജ മേഖലയിൽ ഇന്ത്യ-യുഎസ് സഹകരണം വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് 

Posted On: 14 SEP 2021 3:17PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി , സെപ്റ്റംബർ 14,2021


ശുദ്ധവും ഹരിതവുമായ ഊർജ്ജ മേഖലയിൽ ഇന്ത്യ-യുഎസ് സഹകരണം വർദ്ധിപ്പിക്കാൻ കേന്ദ്രശാസ്ത്ര സാങ്കേതിക  സഹമന്ത്രിയും (സ്വതന്ത്ര ചുമതല), ഭൗമശാസ്ത്ര സഹ മന്ത്രിയും  (സ്വതന്ത്ര ചുമതല) ;  പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്‌സണല്‍, പൊതു പരാതികളും പെന്‍ഷനുകളും മന്ത്രാലയം, ആണവോര്‍ജ  ബഹിരാകാശ വകുപ്പ് എന്നിവയുടെ ചുമതലയുള്ള സഹമന്ത്രിയുമായ  ഡോ. ജിതേന്ദ്ര സിംഗ്   ആഹ്വാനം ചെയ്തു.ശുദ്ധമായ ഊർജ്ജത്തിന്റെ ഒരു പ്രധാന സ്രോതസ്സ് മാത്രമല്ല, ആരോഗ്യപരിപാലനം, കൃഷി തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നതിന് ഉള്ള മികച്ച ഉപാധിയായി നമ്മുടെ ആറ്റോമിക്/ന്യൂക്ലിയർ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

   യുഎസ് ഊർജ്ജ ഡെപ്യൂട്ടി സെക്രട്ടറി ഡേവിഡ് എം. ടർക്കിന്റെ നേതൃത്വത്തിലുള്ള ഉന്നത  പ്രതിനിധി സംഘം ഡോ. ജിതേന്ദ്ര സിംഗിനെ സന്ദർശിച്ചു.ശുദ്ധ ഊർജ്ജ മേഖലകളായ ജൈവ ഇന്ധനങ്ങൾ, ഹൈഡ്രജൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇരുരാജ്യങ്ങളും  തന്ത്രപരമായ പങ്കാളിത്തം നവീകരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ മൂന്ന് മടങ്ങ് കൂടുതൽ ആണവോർജ്ജം ഉത്പാദിപ്പിക്കുമെന്നും ഭാവിയിൽ കൂടുതൽ ആണവനിലയങ്ങൾ ആസൂത്രണം ചെയ്യുന്നതിനാൽ 2031 ആകുമ്പോഴേക്കും അത് നിലവിലെ 6780 മെഗാവാട്ടിൽ നിന്നും 22,480 മെഗാവാട്ട് ആകുമെന്നു പ്രതീക്ഷിക്കുന്നതായും  ,  ഡോ. ജിതേന്ദ്ര സിംഗ് പ്രതിനിധി സംഘത്തെ അറിയിച്ചു.  

ആണവോർജ മേഖലയിലെ സംയുക്ത സംരംഭങ്ങൾക്കായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നൂതന ആശയം  അദ്ദേഹം എടുത്തുപറഞ്ഞു.

ഭക്ഷ്യ സംസ്കരണത്തിനായി ഉള്ള  ഗാമാ വികിരണ സാങ്കേതികവിദ്യ ഇതിനകം സ്വകാര്യ കമ്പനികളുമായി പങ്കുവെച്ചിട്ടുണ്ടെന്നും, വിവിധ ഉൽപ്പന്നങ്ങളുടെ വികിരണ സംസ്കരണത്തിനായി  അർദ്ധ സർക്കാർ, സർക്കാർ, സ്വകാര്യമേഖലയിൽ  നിലവിൽ 26 ഗാമാ  റേഡിയേഷൻ പ്രോസസ്സിംഗ് പ്ലാന്റുകൾ രാജ്യത്ത്  പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  അർബുദത്തിനും മറ്റ് രോഗങ്ങൾക്കും താങ്ങാനാവുന്ന ചികിത്സയിലൂടെ മാനവരാശിയുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിന് മെഡിക്കൽ ഐസോടോപ്പുകൾ നിർമ്മിക്കുന്നതിനായി പിപിപി മാതൃകയിൽ  ഒരു ഗവേഷണ ആണവകേന്ദ്രം  സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശവും മന്ത്രി എടുത്തുപറഞ്ഞു.

ആണവോർജ്ജ മേഖലയിൽ  ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് യുഎസ് ഊർജ്ജ ഡെപ്യൂട്ടി സെക്രട്ടറി ഡേവിഡ് എം. ടർക്ക് ഡോ. ജിതേന്ദ്ര സിംഗിന് ഉറപ്പ് നൽകി.അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചതുപോലെ ഹരിത  ഹൈഡ്രജൻ മേഖലയിൽ ഇന്ത്യയുമായി മികച്ച പ്രവർത്തനം നടത്തുമെന്ന് ടർക്ക് വാഗ്ദാനം ചെയ്തു.കാലാവസ്ഥാ വ്യതിയാന ലഘൂകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും  ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്-ഇന്ത്യ ഗ്യാസ് ടാസ്‌ക് ഫോഴ്‌സിന്റെ പരിവർത്തനത്തിനായി ഇരു രാജ്യങ്ങളും ഒപ്പുവച്ചു.  ഇത് ജൈവ ഇന്ധനം , ഹൈഡ്രജൻ,  പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങൾ എന്നിവയ്ക്ക് പ്രകൃതി വാതകവും ആയുള്ള  പരസ്പര ബന്ധത്തിന്  ഊന്നൽ നൽകും.

 
IE/SKY
 


(Release ID: 1754833) Visitor Counter : 238