ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

ചെലവുകുറഞ്ഞതും, പരിസ്ഥിതി സൗഹൃദവുമായ സലൈൻ ഗാർഗിൾ ആർടി-പിസിആർ സാങ്കേതിക വിദ്യ, എംഎസ്എംഇ മന്ത്രാലയത്തിന് കൈമാറി

Posted On: 12 SEP 2021 11:59AM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹി: സെപ്തംബര് 12, 2021

 

സി‌എസ്‌ഐആറിന് കീഴിലുള്ള നാഗ്പൂർ ആസ്ഥാനമായുള്ള നാഷണൽ എൻവൈറെൻമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സലൈൻ ഗാർഗിൾ ആർടി-പിസിആർ സാങ്കേതികവിദ്യ, കോവിഡ്-19 സാമ്പിളുകൾ പരിശോധിക്കാൻ ഉപയോഗിക്കുന്നു. സലൈൻ ഗാർഗിൾ ആർടി-പിസിആർ സാങ്കേതികവിദ്യ ലളിതവും, വേഗതയേറിയതും, ചെലവ് കുറഞ്ഞതും, രോഗി സൗഹൃദവും സൗകര്യപ്രദവുമാണ്; ഇത് തൽക്ഷണ പരിശോധന ഫലങ്ങളും നൽകുന്നു, കൂടാതെ ഗ്രാമീണ, ആദിവാസി മേഖലകൾക്ക് ഏറ്റവും അനുയോജ്യമാണ്. കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ മാത്രമേ ആവശ്യമുള്ളൂ എന്ന പ്രത്യേകതയുമുണ്ട്.

 

ഇന്നലെ (2021 സെപ്റ്റംബർ 11), കേന്ദ്ര മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ നോൺ-എക്സ്ക്ലൂസീവ് അടിസ്ഥാനത്തിൽ കേന്ദ സൂക്ഷ്മ-ചെറുകിട-ഇടത്തര സംരംഭ മന്ത്രാലയത്തിന് ഈ സാങ്കേതികവിദ്യ കൈമാറ്റം ചെയ്തു. ഇതിലൂടെ ഗവൺമെന്റ്, സ്വകാര്യ സ്ഥാപനങ്ങൾ, വിവിധ ഗ്രാമ വികസന വകുപ്പുകൾ എന്നിവ ഉൾപ്പെടെ കഴിവുള്ള കക്ഷികൾക്ക് ഈ നവീന സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാനുള്ള ലൈസൻസ് ലഭിക്കുന്നതാണ്.

 

ലൈസൻസ് ലഭിക്കുന്ന സ്ഥപനങ്ങൾക്ക്, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന കോംപാക്റ്റ് കിറ്റുകളുടെ രൂപത്തിൽ വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മാണം നടത്താവുന്നതാണ്.

 

നാഗ്പൂരിലെ CSIR-NEERI-ലുള്ള എൻവൈറെൻമെന്റൽ വൈറോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞനായ ഡോ. കൃഷ്ണ ഖൈർനറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് സലൈൻ ഗാർഗിൾ ആർടി-പിസിആർ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

 

 കൂടുതൽ വായനയ്ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1722373

 

 

RRTN

   


(Release ID: 1754413) Visitor Counter : 89