ഉപരാഷ്ട്രപതിയുടെ കാര്യാലയം

2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഇരട്ടി ആക്കാൻ ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി

Posted On: 09 SEP 2021 12:33PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി, സെപ്റ്റംബർ 9, 2021


 ടോക്കിയോ ഒളിമ്പിക്സിൽ നമ്മുടെ കായികതാരങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനത്തെ ഉപരാഷ്ട്രപതി ശ്രീ. എം. വെങ്കയ്യനായിഡു ഇന്ന് അഭിനന്ദിച്ചു.  2024 പാരീസ് ഒളിമ്പിക്സിൽ, നിലവിലെ മെഡൽ നേട്ടം ഇരട്ടി ആക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

 രാജ്യത്തെ വളർന്നുവരുന്ന കായികതാരങ്ങൾക്ക് ആവശ്യമായ പിന്തുണയ്ക്കുള്ള  സംവിധാനം സജ്ജമാക്കാൻ  സ്വകാര്യമേഖല അടക്കമുള്ളവരോട്  അദ്ദേഹം അഭ്യർത്ഥിച്ചു

 ചെന്നൈ രാജ്ഭവനിൽ നിന്നും എസ്. ആർ. എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ തിരിച്ചിറപ്പള്ളി ക്യാമ്പസ്, വിദൂരദൃശ്യ സാങ്കേതികവിദ്യയിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

 ടോക്കിയോ ഒളിമ്പിക്സിലെയും പാരാലിംപിക്സിലെയും  ഇന്ത്യൻ കായിക താരങ്ങളുടെ മികച്ച പ്രകടനം, രാജ്യത്തെ പൗരന്മാരുടെ ഹൃദയത്തെ  അഭിമാനം കൊണ്ട് നിറച്ചതായി അദ്ദേഹം വിലയിരുത്തി.


  19 മെഡലുകൾ രാജ്യത്തേക്ക്കൊണ്ടുവന്ന പാരാലിമ്പിക് താരങ്ങളുടെ ധൈര്യത്തെയും, ദുർഘട സന്ധികളെ തരണം ചെയ്യാനുള്ള അവരുടെ  കഴിവിനെയും അഭിനന്ദിക്കവേ, താരങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനം ഭിന്നശേഷിയോട് ജനങ്ങൾക്കുള്ള കാഴ്ചപ്പാടുകളെ തിരുത്തി കുറിയ്ക്കുന്നതിനൊപ്പം, കായിക രംഗത്തെ ഒരു പ്രധാന ശക്തിയായി ഇന്ത്യ ഉയരുന്നതിന്റെ  സ്വപ്നങ്ങൾക്ക്   ജനങ്ങളുടെ ഉള്ളിൽ തിരിതെളിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു  


 രാജ്യത്ത് ഇനിയും നിരവധി അവനി ലേഖരമാരും, നീരജ് ചോപ്രമാരും ഉണ്ടെന്നും, അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടാൽ  അവരുടെ കഴിവുകൾ വിജയകരമായി വളർത്തിയെടുക്കാൻ ആകുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി . ഈ മേഖലയിൽ മുൻകൈയെടുക്കാൻ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ശ്രീ. നായിഡു   അഭ്യർത്ഥിച്ചു

 പരമ്പരാഗത ഇന്ത്യൻ കായിക ഇനങ്ങളായ കബഡി, ഖോഖോ എന്നിവയെ വീണ്ടെടുക്കാനും പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ സർവ്വകലാശാലകൾ തയ്യാറാകണമെന്ന നിർദേശവും ഉപരാഷ്ട്രപതി മുന്നോട്ടുവെച്ചു


 ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തു പറയവേ, സർവ്വകലാശാലകളിൽ നിന്നും, കോളേജുകളിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തേക്കിറങ്ങുന്ന വിദ്യാർത്ഥികളിൽ  തൊഴിലുകൾക്ക് അനുകൂലമായ കഴിവുകൾ വളർത്തേണ്ടത്  ഉണ്ടെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു


 വ്യവസായ മേഖലയ്ക്ക് ആവശ്യമായ നൈപുണ്യങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട്, ശക്തമായ ഒരു അക്കാദമിക -വ്യാവസായിക ബന്ധം വളർത്തേണ്ടതിന്റെ  ആവശ്യകതയും  ശ്രീ. നായിഡു  ചൂണ്ടിക്കാട്ടി

 അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ വൈകാരികപരവും, സാമൂഹികപരവുമായ കഴിവുകൾക്ക് ഉള്ള ആവശ്യകത ചൂണ്ടിക്കാട്ടവേ, ജീവിതത്തെപ്പറ്റി  ശുഭാപ്തിപരമായ ഒരു വീക്ഷണം വികസിപ്പിച്ചെടുക്കാനും,രാഷ്ട്ര  നിർമ്മിതിക്കായുള്ള  ശ്രമങ്ങളിൽ പരമാവധി സംഭാവന നൽകാനും അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു

 

IE/SKY

 

******



(Release ID: 1753530) Visitor Counter : 115