ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിൽ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 70.75 കോടി പിന്നിട്ടു


രോഗമുക്തി നിരക്ക് നിലവിൽ 97.48%


കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,875 പേർക്ക്


രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (3, 91,256) ആകെ രോഗബാധിതരുടെ 1.18%


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.49%) തുടർച്ചയായ 75-ാം ദിവസവും 3 ശതമാനത്തിൽ താഴെ

Posted On: 08 SEP 2021 9:59AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 78,47,625 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച്   72, 81,305 സെഷനുകളിലൂടെ ആകെ 70.75  കോടിയിലേറെ (70,75,43,018) ഡോസ് വാക്സിൻ നൽകി.

ഇന്നു രാവിലെ 7 മണിവരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:

ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,61,652
രണ്ടാം ഡോസ് 85,19,178

മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,83,32,680
രണ്ടാം ഡോസ് 1,37,23,058

18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 28,18,69,377
രണ്ടാം ഡോസ് 3,73,18,560

45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 13,91,24,251
രണ്ടാം ഡോസ് 5,97,18,690

60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 9,08,69,866
രണ്ടാം ഡോസ് 4,77,05,706

ആകെ  70,75,43,018

രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,114 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3, 22, 64,051 ആയി.

ദേശീയ രോഗമുക്തി നിരക്ക് 97.48% ആയി.

തുടർച്ചയായ 73-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,875 പേർക്കാണ്.

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത്  3, 91, 256 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.18 ശതമാനമാണ്.
 
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17, 53, 745 പരിശോധനകൾ നടത്തി. ആകെ 53.49 കോടിയിലേറെ (53,49,43,093) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.49 ശതമാനമാണ്. കഴിഞ്ഞ 75 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.16 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 9 ദിവസമായി 3 ശതമാനത്തില്‍ താഴെയും, കഴിഞ്ഞ 93 ദിവസമായി 5 ശതമാനത്തിൽ താഴെയുമാണ്.

*****
 


(Release ID: 1753074) Visitor Counter : 201