രാജ്യരക്ഷാ മന്ത്രാലയം

പസഫിക് എയർ ചീഫ്സ് സിമ്പോസിയം 2021 (PACS-21)

Posted On: 03 SEP 2021 4:08PM by PIB Thiruvananthpuram



ന്യൂ ഡൽഹി, സെപ്റ്റംബർ 03, 2021

ഹവായിയിലെ ജോയിന്റ് ബേസ് പേൾ ഹാർബർ-ഹിക്കമിൽ 2021 ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 02 വരെ നടന്ന പസഫിക് എയർ ചീഫ്സ് സിമ്പോസിയം 2021 (PACS-21) ൽ വ്യോമ സേന മേധാവി എയർ ചീഫ് മാർഷൽ ആർ. കെ. എസ്. ഭദൗരിയ പങ്കെടുത്തു.  

"പ്രാദേശിക സ്ഥിരതയിലേക്കുള്ള തുടർച്ചയായ സഹകരണം" എന്ന പ്രമേയം ആസ്പദമാക്കി നടന്ന പരിപാടിയിൽ ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളിൽ നിന്നുള്ള വ്യോമസേനാ മേധാവികൾ പങ്കെടുത്തു. സിമ്പോസിയത്തിന്റെ ഡീൻ ആയി എയർ ചീഫ് മാർഷൽ ആർ. കെ. എസ്. ഭദൗരിയയെ നാമനിർദ്ദേശം ചെയ്തു.

മേഖലാ സുരക്ഷ, വ്യോമ മേഖല അവബോധത്തിന്റെ പ്രാധാന്യം, മാനുഷിക, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായുള്ള വ്യോമസേനയുടെ സഹകരണം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പാനൽ ചർച്ചകൾ, മുഖ്യപ്രഭാഷണങ്ങൾ എന്നിവ സിമ്പോസിയതിന്റെ ഭാഗമായി നടന്നു.

കൂടാതെ, മറ്റ് പതിനൊന്ന് രാജ്യങ്ങളിൽ നിന്നുള്ള വ്യോമ സേന മേധാവികളുമായി പ്രതിരോധ സഹകരണവും സുരക്ഷയും സംബന്ധിച്ച് എയർ ചീഫ് മാർഷൽ ഉഭയകക്ഷി, ബഹുരാഷ്ട്ര കൂടിക്കാഴ്ചകൾ നടത്തി.

 

സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായുള്ള പരസ്പര ധാരണയും ബന്ധവും വർദ്ധിപ്പിക്കുന്നതിനുള്ള അവസരം PACS 2021 ലെ പങ്കാളിത്തത്തിലൂടെ സാധ്യമായി.
 
 
RRTN/SKY
 
****


(Release ID: 1751766) Visitor Counter : 192