ഗ്രാമീണ വികസന മന്ത്രാലയം
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയതലത്തിൽ 'മഹാത്മാ ഗാന്ധി എൻആർഇജിഎ (MNREGA) അവകാശ ബോധവൽക്കരണ വാരം' സംഘടിപ്പിച്ചു
Posted On:
03 SEP 2021 1:22PM by PIB Thiruvananthpuram
ന്യൂ ഡൽഹി, സെപ്റ്റംബർ 03, 2021
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, മഹാത്മാ ഗാന്ധി എൻആർഇജി നിയമ പ്രകാരം തൊഴിലാളികൾക്ക് ലഭ്യമായ അവകാശങ്ങളെ സംബന്ധിച്ച് ബോധവൽക്കരിക്കുന്നതിനായി സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ അവകാശ ബോധവൽക്കരണ വാരം നടത്തി.
2021 ഓഗസ്റ്റ് 27 നും സെപ്റ്റംബർ 2 നും ഇടയിലാണ് ബോധവൽക്കരണ വാരം ആചരിച്ചത്. അവകാശങ്ങൾ പൊതുജനങ്ങൾക്ക് പ്രാപ്യമാക്കുന്നതിന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ നിരവധി സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.
സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ അതത് ജില്ലകളിലും, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പല ജില്ലകളിലും ഗ്രാമസഭകൾ നടത്തുകയും ചെയ്തു .
ഇന്ത്യ @75 ആസാദി കാ അമൃത് മഹോത്സവ് 75 ആഴ്ച നീണ്ടുനിൽക്കുന്ന ആഘോഷമാണ്. 2021 മാർച്ച് 12 ന് പ്രധാനമന്ത്രി ആണ് ഇതിനു തുടക്കം കുറിച്ചത്.
RRTN/SKY
(Release ID: 1751717)
Visitor Counter : 294