ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

ആത്മനിർഭർ ഭാരത് ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ശാസ്ത്ര പ്രതിഭകളെയും സ്റ്റാർട്ടപ്പുകളെയും തിരിച്ചറിയാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമെന്ന് ഡോ. ജിതേന്ദ്ര സിംഗ്

Posted On: 02 SEP 2021 4:00PM by PIB Thiruvananthpuram



ന്യൂഡൽഹി, സെപ്റ്റംബർ 02, 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയ ഭാരതം എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ തുടർച്ചയായ പങ്കാളിത്തത്തോടെ, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും, ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിവുള്ള യുവ ഗവേഷകർ, വനിത ശാസ്ത്രജ്ഞർ, സ്റ്റാർട്ടപ്പുകൾ, സംരംഭകർ എന്നിവരെ തിരിച്ചറിയണമെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്.

ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ ശാസ്ത്ര-സാങ്കേതികവിദ്യ സമിതികളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഒരു വർഷം നീളുന്ന "ശാസ്ത്ര ഉത്സവം" (വിഗ്യാൻ ഉത്സവ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയ ഭാരതം എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ശാസ്ത്ര സാങ്കേതിക വിദ്യ പ്രധാന പങ്കു വഹിക്കും എന്ന് അഭിപ്രായപ്പെട്ട കേന്ദ്ര മന്ത്രി, സംസ്ഥാന ശാസ്ത്ര-സാങ്കേതിക വിദ്യാ സമിതികൾക്ക് ഇതിൽ ഏറെ പങ്കുവഹിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി

സ്വയംപര്യാപ്ത ഭാരതത്തിനുള്ള ഏറ്റവും അടിസ്ഥാനമായ ഒരു മുന്നുപാധിയാണ് ശാസ്ത്ര സാങ്കേതിക വിദ്യയെന്നു അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി, കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങളുടെ കൂട്ടായ പരിശ്രമങ്ങളിലൂടെ ശാസ്ത്രലോകത്ത് ഇന്ത്യ വലിയ പങ്ക് വഹിക്കാൻ പോവുകയാണെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. 
 
ജീവിതത്തിന്റെ എല്ലാ മേഖലകളിലും നടക്കുന്ന ശാസ്ത്ര സാങ്കേതികവിദ്യ നൂതനാശയ രൂപീകരണമാണ് അടുത്ത 25 വർഷത്തേക്ക് ഉള്ള മാർഗരേഖയെ നിർണയിക്കുക എന്ന് ഡോ. സിംഗ് അഭിപ്രായപ്പെട്ടു.

 

എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണത്തോടെ 2022 ആഗസ്റ്റ് വരെയായിരിക്കും ശാസ്ത്രോത്സവം രാജ്യത്ത് ആഘോഷിക്കുക.
 
RRTN/SKY

(Release ID: 1751454) Visitor Counter : 181