ധനകാര്യ മന്ത്രാലയം
2021-22 സാമ്പത്തിക വർഷം ജൂലൈ മാസം വരെയുള്ള കേന്ദ്ര സർക്കാർ അക്കൗണ്ടുകളുടെ പ്രതിമാസ അവലോകനം
Posted On:
31 AUG 2021 4:18PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ആഗസ്റ്റ് 31, 2021
2021-22 സാമ്പത്തിക വർഷം ജൂലൈ മാസം വരെയുള്ള കേന്ദ്ര സർക്കാർ അക്കൗണ്ടുകളുടെ പ്രതിമാസ കണക്കുകൾ ഏകീകരിക്കുകയും റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു:
2021 ജൂലൈ വരെയുള്ള കാലയളവിൽ 5,29,189 കോടി നികുതി വരുമാനവും (കേന്ദ്ര വിഹിതം), 1,39,960 കോടി രൂപ നികുതിയിതര വരുമാനവും, 14,148 കോടി രൂപ പഴയ ആസ്തി വിൽപ്പനയിൽ നിന്നുള്ള വരുമാനവും ഉൾപ്പെടെ 6,83,297 കോടി രൂപ (2021-22 ബഡ്ജറ്റ് അടങ്കലിന്റെ 34.6%) കേന്ദ്ര സർക്കാരിന് ആകെ വരുമാനമായി ലഭിച്ചു. 5,777 കോടി രൂപയുടെ വായ്‌പ കുടിശ്ശിക ഈടാക്കിയതും, 8,371 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലും ആസ്തി വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിൽ ഉൾപ്പെടുന്നു. 2021 ജൂലൈ വരെയുള്ള കാലയളവിൽ നികുതി വിഹിതമായി 1,65,064 കോടി രൂപ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാർ കൈമാറി.
കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവ് 10,04,440 കോടി രൂപയാണ് (2021-22 ബഡ്ജറ്റ് അടങ്കലിന്റെ 28.8%). അതിൽ 8,76,012 കോടി റവന്യൂ ചെലവും, 1,28,428 കോടി രൂപ മൂലധന ചെലവും ആണ്. റവന്യൂ ചെലവിൽ, 2,25,817 കോടി രൂപ പലിശ അടവും, 1,20,069 കോടി രൂപ സബ്സിഡിയിനത്തിലുമാണ്.
(Release ID: 1750972)
|