ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ് 63 കോടി ഡോസ് എന്ന നാഴികക്കല്ല് പിന്നിട്ടു


കഴിഞ്ഞ 24 മണിക്കൂറിൽ 73 ലക്ഷത്തിലധികം ഡോസ് നൽകി

രോഗമുക്തി നിരക്ക് നിലവിൽ 97.53%

കഴിഞ്ഞ 24മണിക്കൂറിൽ 45,083 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

രാജ്യത്തെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം(3,68,558) ആകെ രോഗികളുടെ 1.13%.

പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്(2.57%),കഴിഞ്ഞ 34 ദിവസങ്ങളിലായി മൂന്നു ശതമാനത്തിൽ താഴെ

Posted On: 29 AUG 2021 9:53AM by PIB Thiruvananthpuram

രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ്   63 കോടി  ഡോസ് എന്ന നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 73,85,866 ഡോസുകൾ കൂടി നൽകിയതോടെ ആകെ നൽകിയ ഡോസുകളുടെ എണ്ണം (63.09 കോടി )(63,09,17,927) പിന്നിട്ടു.( ഇന്ന് രാവിലെ 7 മണി വരെയുള്ള താൽക്കാലിക കണക്ക് ).67,80,301 സെഷനുകളിലായി ആണ് ഇത് സാധ്യമായത്.

 രാജ്യവ്യാപകമായി കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ്  നൽകുന്നതിന്റെ വേഗത വർധിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് ശ്രമിച്ചുവരുന്നു

 കഴിഞ്ഞ 24 മണിക്കൂറിൽ 35,840 പേർ കൂടി രോഗ മുക്തരായതോടെ മഹാമാരിയുടെ തുടക്കം മുതൽ ഇതുവരെ 3,18,88,642 പേർ രോഗമുക്തി നേടി.
97.53% ആണ് രോഗമുക്തി നിരക്ക്.
 കേന്ദ്ര-സംസ്ഥാന ഗവൺമെന്റിന്റെ സംയോജിത പരിശ്രമഫലമായി, തുടർച്ചയായി 63 ദിവസമായി, പ്രതിദിനം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 50,000 ൽ താഴെയായി നിലനിർത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 45,083 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
 രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3,68,558 ആണ്. ഇത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ 1.13%ആണ്.

 രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 17,55,327 പരിശോധനകൾ നടത്തി.

 ഇതുവരെ ആകെ 51.86 കോടി( 51,86,42,929) പരിശോധനകളാണ് നടത്തിയത്.

 ദേശീയതലത്തിൽ കഴിഞ്ഞ 65 ദിവസമായി പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക്  3% ൽ താഴെയാണ്. (2.28%). പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്നിലവിൽ 2.57%. പ്രതി ദിന രോഗ സ്ഥിരീകരണനിരക്ക് കഴിഞ്ഞ 84 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെയും തുടർച്ചയായി 83 ദിവസമായി അഞ്ച് ശതമാനത്തിൽ താഴെയും ആണ്.



(Release ID: 1750102) Visitor Counter : 162