രാഷ്ട്രപതിയുടെ കാര്യാലയം
കേന്ദ്ര സർവകലാശാലകളിലെ ഫാക്കൽറ്റി അംഗങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും 2021 വിസിറ്റേഴ്സ് അവാർഡുകൾക്ക്, രാഷ്ട്രപതി ഭവൻ അപേക്ഷ ക്ഷണിക്കുന്നു
Posted On:
25 AUG 2021 12:08PM by PIB Thiruvananthpuram
ന്യൂഡൽഹി, ആഗസ്റ്റ് 25, 2021
കേന്ദ്ര സർവകലാശാലകളിലെ ഫാക്കൽറ്റി അംഗങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും 2021-ലെ വിസിറ്റേഴ്സ് അവാർഡിന് വിവിധ വിഭാഗങ്ങളിൽ രാഷ്ട്രപതി ഭവൻ ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു: 1. ഇന്നൊവേഷൻ വിസിറ്റേഴ്സ് അവാർഡ്; 2. ഗവേഷണത്തിനുള്ള വിസിറ്റേഴ്സ് അവാർഡ് (എ) ഹ്യുമാനിറ്റീസ്, ആർട്സ്, സോഷ്യൽ സയൻസസ്, (ബി) ഫിസിക്കൽ സയൻസസ്, (സി) ബയോളജിക്കൽ സയൻസസ്; 3. സാങ്കേതിക വികസനത്തിനുള്ള വിസിറ്റേഴ്സ് അവാർഡ്.
അപേക്ഷകർക്ക് www.presidentofindia.nic.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് '7-ാമത് സന്ദർശക അവാർഡ്, 2021' ('7th Visitor's Award, 2021') എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ഒക്ടോബർ 31. കൂടുതൽ വിശദാംശങ്ങൾ https://rb.nic.in/visitorawards എന്ന വെബ്‌സൈറ്റിൽ കാണാം.
കേന്ദ്ര സർവകലാശാലകൾക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയും മികവിനായി ലോകമെമ്പാടുമുള്ള മികച്ച സമ്പ്രദായങ്ങൾ സ്വീകരിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 2014 ൽ വിസിറ്റേഴ്സ് അവാർഡുകൾ സ്ഥാപിച്ചത്.
കേന്ദ്ര സർവകലാശാലകളുടെ വിസിറ്റർ എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രപതി ഈ അവാർഡുകൾ സമ്മാനിക്കും.
RRTN/SKY
(Release ID: 1748876)
Visitor Counter : 174