പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്റെ അക്കാദമിക് പാഠ്യപദ്ധതി ഇന്ത്യ @ 75 ന് അനുയോജ്യമാകണം: കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
പോസ്റ്റഡ് ഓണ്‍:
24 AUG 2021 5:58PM by PIB Thiruvananthpuram
ന്യൂഡൽഹി, ആഗസ്റ്റ് 24, 2021
ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിലെ (LBSNAA) ഐഎഎസ്/ സിവിൽ സർവീസസ് പാഠ്യപദ്ധതി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ മാർഗ്ഗനിർദേശത്തിൽ, സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും അനുയോജ്യമായ രീതിയിൽ പരിഷ്കരിച്ചതായി കേന്ദ്ര സഹമന്ത്രി മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
"ഇന്ത്യ@75: ദി റോഡ് എഹെഡ്" എന്ന വിഷയത്തിൽ ഇന്ന് അക്കാദമിയിൽ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി, അടുത്ത 25 വർഷങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണെന്നും രാജ്യത്തിന്റെ വികസന യാത്രയിൽ സർക്കാർ ജീവനക്കാർക്ക് നിർണായക പങ്കുണ്ടെന്നും പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ പ്രവർത്തനം കേവലം ‘നിയമാനുസൃതമെന്നതിലുപരി പങ്കാളിത്തം’ എന്ന രീതിയിലേക്ക് മാറണമെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. വികസനമെന്നത് ശാസ്ത്രവും സാങ്കേതികവിദ്യയും അതിന്റെ ഏറ്റവും നവീനമായ രൂപത്തിൽ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ജൻ ആന്ദോളൻ അഥവാ ജനകീയ പ്രസ്ഥാനമായി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആപ്ത വാക്യം ഉദ്ധരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
ഓരോ ഇന്ത്യക്കാരനും വികസനത്തിന്റെ പ്രയോജനം ലഭിക്കണം. ചുവപ്പ് നാട ഒഴിവാക്കി ജീവിതം സുഗമമാക്കുന്ന തരത്തിൽ സേവനങ്ങൾ ലഭ്യമാകണം. എല്ലാവരെയും ഉൾക്കൊള്ളുന്ന ദ്രുതഗതിയിലുള്ള വളർച്ചയെന്ന കാഴ്ചപ്പാട് സർക്കാർ ജീവനക്കാരുടെ ചുമലിലെ വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
( റിലീസ് ഐ.ഡി: 1748801)
സന്ദര്‍ശക കൗണ്ടര്‍ : 211