രാജ്യരക്ഷാ മന്ത്രാലയം

മുൻകൂട്ടി നിശ്ചയിച്ച് സംഭരിക്കുന്ന വസ്തുക്കളെ സംബന്ധിച്ച് പ്രധാനപ്പെട്ട വിവരങ്ങൾ പ്രതിരോധമന്ത്രാലയം / സർവീസ്  വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനുള്ള നിർദ്ദേശം  രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് അംഗീകരിച്ചു

Posted On: 20 AUG 2021 4:34PM by PIB Thiruvananthpuram


ന്യൂഡൽഹി, ആഗസ്റ്റ് 20, 2021


പ്രതിരോധ മന്ത്രാലയം (MoD) മുൻകൂട്ടി നിശ്ചയിച്ച് സംഭരിക്കാൻ ഉദ്ദേശിക്കുന്ന   വസ്തുക്കളുടെ   വിശദാംശങ്ങളിലേക്ക്, പ്രത്യേകിച്ചും വില, അളവ്, ഓഫ്സെറ്റുകൾ, പരീക്ഷണങ്ങൾ, സാങ്കേതികവിദ്യ കൈമാറ്റം മുതലായവ, അവയുടെ ആവശ്യകത അംഗീകരിക്കുന്ന ഘട്ടത്തിൽതന്നെ (
 Acceptance of Necessity - AoN) ലഭ്യമാക്കുന്നതിന് പ്രതിരോധ വ്യവസായ മേഖല നിരന്തരം ആവശ്യപ്പെട്ട് വരുന്നു.

 പ്രതിരോധ  വ്യവസായ മേഖലയുടെ താല്പര്യങ്ങൾക്ക് അനുകൂലമായി, വ്യവസായ പ്രവർത്തനങ്ങൾ  ലളിതമാക്കുന്നതിനും മൂലധന ഏറ്റെടുക്കൽ പ്രക്രിയയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനും ,ബന്ധപ്പെട്ട വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു സർവീസ് ഹെഡ് ക്വാർട്ടേഴ്സിനെ ചുമതലപ്പെടുത്താനുള്ള നിർദ്ദേശം രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അംഗീകരിച്ചു.  അംഗീകാരങ്ങൾ ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വിശദാംശങ്ങളുടെ സുരക്ഷാ വശം കൂടി പരിഗണിച്ച്  കൊണ്ട് സർവീസ് ഹെഡ് കോർട്ടേഴ്സ് / മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.

  സുതാര്യതയിലേക്കും വിവര വിതരണത്തിലേക്കുമുള്ള   ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇത്. വിവര അഭ്യർത്ഥനയോട് ((Request for Information - RFI) പ്രതികരിക്കാത്ത  എന്നാൽ ആർ‌എഫ്‌ഐ
   സ്വീകരിക്കുന്നതിനും ലേലത്തിൽ പങ്കെടുക്കുന്നതിനും ആഗ്രഹിക്കുന്ന കൂടുതൽ വ്യാപാരികൾക്ക്  ഇത് അവസരം നൽകും.  ഈ സമയബന്ധിതമായ പ്രവർത്തനത്തിലൂടെ, ഓർഡറുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന  വ്യവസായ സ്ഥാപനത്തിന്, യഥാർത്ഥ ഉപകരണ നിർമ്മാതാക്കളുമായി (OEM- കൾ) സാങ്കേതിക ബന്ധങ്ങൾ ആസൂത്രണം ചെയ്യാനും പ്രാരംഭ ഉൽപാദന സംവിധാനം  സ്ഥാപിക്കുന്നതിനും ഉൽ‌പാദന ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള അവസരം ലഭിക്കും

 
 
******


(Release ID: 1747644) Visitor Counter : 130