ഉപരാഷ്ട്രപതിയുടെ കാര്യാലയം

പാർലമെന്റും സംസ്ഥാന നിയമസഭകളും തടസ്സപ്പെട്ടത് മനോവിഷമം ഉണ്ടാക്കിയതായി ഉപരാഷ്ട്രപതി

Posted On: 18 AUG 2021 3:43PM by PIB Thiruvananthpuram



ന്യൂഡൽഹി , ആഗസ്റ്റ് 18,2021


 .
പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും ഉണ്ടായ തടസ്സങ്ങളിൽ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഇന്ന് ദുഃഖം  പ്രകടിപ്പിച്ചു.ജനപ്രതിനിധികളോട് പൊതുജീവിതത്തിലെ നിലവാരം ഉയർത്താനും യുവതലമുറയ്ക്ക്  മാതൃകയാകാനും ആഹ്വാനം ചെയ്യുകയും ചെയ്തു.

ബെംഗളൂരുവിലെ എംഎസ് രാമയ്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ചെയർമാൻ ശ്രീ എം ആർ ജയറാമിന് "സർ എം വിശ്വേശ്വര്യ മെമ്മോറിയൽ അവാർഡ്" സമ്മാനിച്ചതിന് ശേഷം സംസാരിച്ച രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി,  അടുത്തിടെ പാർലമെന്റിലും കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെയുള്ള ചില നിയമസഭകളിലും"പുതിയ തരം താഴലിന് " സാക്ഷ്യംവഹിച്ചതിന് ദുഖമുണ്ടെന്ന് പറഞ്ഞു.  

ചില അംഗങ്ങളുടെ മോശം പെരുമാറ്റത്തിൽ തനിക്ക് ദുഖമുണ്ടെന്ന് പാർലമെന്റിൽ അടുത്തിടെയുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളെ പരാമർശിച്ചുകൊണ്ട് ശ്രീ നായിഡു പറഞ്ഞു.

 നിയമസഭകളും  പാർലമെന്റും ചർച്ച ചെയ്യാനും സംവാദം നടത്താനും തീരുമാനമെടുക്കാനുമുള്ള ഇടങ്ങൾ ആണെന്നും തടസ്സപ്പെടുത്താനുള്ള ഇടമല്ലെന്നും ചില എംപിമാരുടെ ഹാനികരമായ പെരുമാറ്റത്തെ അംഗീകരിക്കുന്നില്ലെന്നും ശ്രീ നായിഡു പറഞ്ഞു.  വിയോജിപ്പുകൾ പ്രകടിപ്പിക്കുമ്പോൾ ജനാധിപത്യത്തിൽ ജനങ്ങളുടെ വിധി മാനിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.  നിങ്ങൾക്ക് ആരെയും ശാരീരികമായി നിർബന്ധിക്കാൻ കഴിയില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.


 വിവിധ തലങ്ങളിലും പദവികളിലും ഉള്ള നിയമനിർമ്മാതാക്കളോട് സംവാദത്തിന്റെയും ചർച്ചയുടെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ ഉപരാഷ്ട്രപതി  ആവശ്യപ്പെടുകയും ഭാവിയിൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

സർ എം വിശ്വേശ്വരയ്യയെപ്പോലുള്ള മഹാന്മാരിൽ നിന്ന് പ്രചോദനം നേടിക്കൊണ്ട്, രാജ്യത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് പുതിയ കണ്ടുപിടിത്തങ്ങളും  നൂതന ആശയങ്ങളുമായും മുന്നോട്ട് വരാൻ യുവതലമുറയോട് ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു.   ആത്മനിർഭര ഭാരതത്തിലേക്ക് നീങ്ങുമ്പോൾ, ദാരിദ്ര്യം തുടച്ചുനീക്കാനും പ്രാദേശിക അസമത്വങ്ങൾ നീക്കം ചെയ്യാനും  ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കാനും യുവാക്കൾ ശ്രമിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു.  അവർ തിരഞ്ഞെടുത്ത മേഖലകളിൽ മികവ് പുലർത്താൻ യുവാക്കൾ കഠിനമായി പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.



(Release ID: 1746991) Visitor Counter : 124