ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം

കണ്ണൂർ അടക്കം രാജ്യത്തെ 10 ഇടങ്ങളിൽ കൂടി കൈത്തറി ഡിസൈൻ  റിസോഴ്‌സ് കേന്ദ്രങ്ങൾ   (DRCs) സ്ഥാപിക്കാൻ കേന്ദ്രസർക്കാർ

Posted On: 16 AUG 2021 3:18PM by PIB Thiruvananthpuram



ന്യൂഡൽഹി , ആഗസ്റ്റ് 16, 2021

 
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) യുടെ നേതൃത്വത്തിൽ കണ്ണൂർ അടക്കം രാജ്യത്തെ 10 ഇടങ്ങളിൽ  കൂടി ഡിസൈൻ റിസോഴ്സ് സെന്ററുകൾ  (DRCs)  സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

 രാജ്യത്തെ കൈത്തറി മേഖലയിൽ ഡിസൈൻ അധിഷ്ഠിത മികവ് സൃഷ്ടിക്കുക,  തങ്ങളുടെ ഉൽപ്പന്നങ്ങൾ / മാതൃകകൾ എന്നിവയുടെ വികസനം, മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ രാജ്യത്തെ നെയ്ത്തുകാർ, ഉത്പാദകർ,കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നെയ്ത്തുകാരുടെ സേവന കേന്ദ്രങ്ങളിൽ  ( Weavers’ Service Centres -WSCs)  ഇവയ്ക്ക് രൂപം നൽകുക.

 കൈത്തറി മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന, മന്ത്രാലയത്തിന് കീഴിൽ തന്നെയുള്ള ഒരു സ്ഥാപനം എന്ന നിലയിലാണ് NIFT മായി സഹകരിക്കാൻ ടെക്സ്റ്റൈൽ മന്ത്രാലയം തീരുമാനിച്ചത്.

 കൂടാതെ ഫാഷൻ, ഡിസൈൻ മേഖലകളിലെ മാറ്റങ്ങൾ  സംബന്ധിച്ച് NIFT യ്ക്കുള്ള അനുഭവ പരിജ്ഞാനം കൂടുതൽ വിപണികളിൽ സ്ഥാനമുറപ്പിക്കാൻ രാജ്യത്തെ കൈത്തറി മേഖലയ്ക്ക് ഉപയോഗപ്പെടുത്താനാവും.

 രാജ്യത്തെ എല്ലാ വീവേഴ്സ് സർവീസ് സെന്ററുകളിലും  (WSCs) ഘട്ടംഘട്ടമായി ആകും   എൻ ഐ എഫ് റ്റി ,  DRC കൾ   സ്ഥാപിക്കുക . നിലവിൽ ഇത്തരത്തിൽ 8 കേന്ദ്രങ്ങൾ  രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്

 
IE/SKY


(Release ID: 1746427) Visitor Counter : 190