ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ  എണ്ണം 54 കോടി പിന്നിട്ടു


കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയത്‌ 73 ലക്ഷം ഡോസ് വാക്‌സിൻ


രോഗമുക്തി നിരക്ക് നിലവിൽ 97.46%


കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 36,083 പേര്‍ക്ക്


രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,85,336; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.2%


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.88%) തുടർച്ചയായ 20-ാം ദിവസവും 3 ശതമാനത്തില്‍ താഴെ

Posted On: 15 AUG 2021 10:08AM by PIB Thiruvananthpuram

രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 54 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക റിപ്പോര്‍ട്ട് അനുസരിച്ച് 61,35,193 സെഷനുകളിലൂടെ ആകെ 54,38,46,290 വാക്‌സിന്‍ ഡോസ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 73,50,553 ഡോസ് വാക്‌സിന്‍ നല്‍കി.

ഇതില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടുന്നു:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,49,901
രണ്ടാം ഡോസ് 80,93,907

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,82,76,459
രണ്ടാം ഡോസ് 1,21,45,936

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 19,58,22,860
രണ്ടാം ഡോസ് 1,52,60,695

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 11,70,84,332
രണ്ടാം ഡോസ് 4,55,80,689

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 8,10,41,849
രണ്ടാം ഡോസ് 4,01,89,662

ആകെ 54,38,46,290

ഏവര്‍ക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.

ദേശീയ രോഗമുക്തി നിരക്ക് 97.46% ആയി. 

രാജ്യത്താകെ ഇതുവരെ 3,13,76,015 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,927 പേര്‍ സുഖം പ്രാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 36,083 പേര്‍ക്കാണ്.

തുടര്‍ച്ചയായ 49-ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്. 

നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,85,336 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.2% മാത്രമാണ്.
 
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,23,863 പരിശോധനകള്‍ നടത്തി. ആകെ 49.36 കോടിയിലേറെ (49,36,24,440) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 1.88 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 20-ാം ദിവസവും 3 ശതമാനത്തിൽ താഴെ തുടരുന്നു. 69 ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്. 

******
 



(Release ID: 1746033) Visitor Counter : 203