പരിസ്ഥിതി, വനം മന്ത്രാലയം

പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ചട്ട ഭേദഗതി , 2021, സർക്കാർ വിജ്ഞാപനം ചെയ്തു . ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക്‌ 2022 ഓടെ  നിരോധനം.

Posted On: 13 AUG 2021 3:38PM by PIB Thiruvananthpuramന്യൂഡൽഹി , ആഗസ്റ്റ് 13,2021

പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ചട്ട ഭേദഗതി , 2021 (Plastic Waste Management Amendment Rules, 2021) കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വിജ്ഞാപനം ചെയ്തു. കുറഞ്ഞ ഉപയോഗക്ഷമതയുള്ളതും ഉയർന്ന തോതിൽ മലിനീകരണമുണ്ടാക്കുന്നതുമായ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക്‌  2022 ഓടെ നിരോധനമേർപ്പെടുത്തി.

2019 ൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ നാലാം പരിസ്ഥിതി അസംബ്ലിയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ മൂലമുള്ള മലിനീകരണം പരിഹരിക്കുന്നതിനായി ഒരു പ്രമേയം ഇന്ത്യ അവതരിപ്പിച്ചു. UNEA 4 ൽ ഈ പ്രമേയം അംഗീകരിക്കപ്പെട്ടത് ഒരു സുപ്രധാന നടപടിയായിരുന്നു.

പോളിസ്റ്റൈറൈൻ, വികസിത പോളിസ്റ്റൈറൈൻ എന്നിവയുൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപന, ഉപയോഗം എന്നിവ 2022 ജൂലൈ 01 മുതൽ പ്രാബല്യത്തിൽ വരത്തക്കവണ്ണം  നിരോധിച്ചിരിക്കുന്നു:-

എ) ചെവി  വൃത്തിയാക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകളോടു കൂടിയ ബഡ്‌സ്, ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, മിഠായി സ്റ്റിക്കുകൾ, ഐസ്ക്രീം സ്റ്റിക്കുകൾ, അലങ്കാരത്തിനുള്ള  പോളിസ്റ്റൈറീൻ [തെർമോകോൾ];

ബി) പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസുകൾ, കത്തി, മുള്ള്‌, സ്‌പൂണ്‍, തവികൾ, വർണ്ണപ്പൊതികളോടു കൂടിയ മിഠായിപ്പെട്ടികൾ, ക്ഷണ കാർഡുകൾ, സിഗരറ്റ് കൂടുകൾ, 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്, പിവിസി ബാനറുകൾ എന്നിവ.

ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കാരണമുള്ള  മലിനീകരണം  തടയാൻ, 2021 സെപ്റ്റംബർ 30 മുതൽ  പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ കനം അമ്പത് മൈക്രോണിൽ നിന്ന് എഴുപത്തിയഞ്ച് മൈക്രോണായും 2022 ഡിസംബർ 31 മുതൽ  നൂറ്റിയിരുപത് മൈക്രോണായും വർദ്ധിപ്പിച്ചു.കനം വർദ്ധിക്കുന്നതിനാൽ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ പുനരുപയോഗം അനുവദിക്കും.

ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനത്തിനായി ക്ലിക്ക് ചെയ്യുക

https://static.pib.gov.in/WriteReadData/specificdocs/documents/2021/aug/doc202181311.pdf

 
IE/SKY
 
****


(Release ID: 1745524) Visitor Counter : 1710