പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

സുവർണ്ണ ചതുഷ്കോണ     ദേശീയപാതകൾ (Golden Quadrilateral National Highways), കിഴക്ക്-പടിഞ്ഞാറൻ ഹൈവേ, വടക്ക്-തെക്ക് ഹൈവേ, പ്രധാന ഖനന ക്ലസ്റ്ററുകൾ എന്നിവയിലുടനീളം ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള സംരംഭത്തിന് സർക്കാർ നേതൃത്വം നൽകുന്നു

Posted On: 11 AUG 2021 2:34PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ആഗസ്റ്റ് 11, 2021 

 

സുവർണ്ണ ചതുഷ്കോണ     ദേശീയപാതകൾ (Golden Quadrilateral National Highways), കിഴക്ക്-പടിഞ്ഞാറൻ ഹൈവേ, വടക്ക്-തെക്ക് ഹൈവേ, പ്രധാന ഖനന ക്ലസ്റ്ററുകൾ എന്നിവയിലുടനീളം ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള സംരംഭത്തിന് നേതൃത്വം നൽകുന്നതായി ഗവൺമെൻറ് അറിയിച്ചു.

പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയ സഹമന്ത്രി ശ്രീ രാമേശ്വർ തെലി ഇന്ന് രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ അറിയിച്ചതാണ് ഇക്കാര്യം.

ആദ്യ ഘട്ടത്തിൽ 50 എൽഎൻജി സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായുള്ള ഈ സംരംഭം, സമൂഹത്തിന് പാരിസ്ഥിതിക ആനുകൂല്യങ്ങൾ നൽകുന്നതോടൊപ്പം തന്നെ  രാജ്യത്തിന്റെ മൊത്തം ഊർജ ബാസ്കെറ്റിൽ  പ്രകൃതിവാതകത്തിന്റെ വിഹിതം വർദ്ധിപ്പിക്കുന്നതിനായി ഒരു ഗതാഗത ഇന്ധനമായി എൽഎൻജിയെ  സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യും.

 

RRTN/SKY

 

*******

 

 
 
 
 
 
 


(Release ID: 1744821) Visitor Counter : 346