രാജ്യരക്ഷാ മന്ത്രാലയം

സ്വർണിം വിജയ് വർഷ് വിജയ ജ്വാല ദിഗ്ലിപ്പൂർ, ലാൻഡ്ഫാൾ ദ്വീപിൽ

Posted On: 10 AUG 2021 2:51PM by PIB Thiruvananthpuram

സ്വർണിം വിജയ് വർഷ് വിജയ ജ്വാലയ്ക്ക് ഒപ്പം ആൻഡമാൻ നിക്കോബാർ കമാൻഡിന്റെ സംയുക്ത സേന സംഘം നടത്തിയ സൈക്കിൾ യാത്രയ്ക്ക് 2021 ഓഗസ്റ്റ് 9ന് ദിഗ്ലിപൂരിൽ സമാപനമായി. 

 5 ദിവസത്തിലേറെ സമയം കൊണ്ട് 350 കിലോമീറ്റർ ദൂരം വിജയകരമായി പിന്നിട്ടാണ് സംഘം ദിഗ്ലിപൂരിലെ സ്പോർട്സ് സ്റ്റേഡിയത്തിൽ തങ്ങളുടെ യാത്ര അവസാനിപ്പിച്ചത്.
 

ഇന്ത്യൻ നാവികസേന കപ്പൽ കോഹോസയുടെ കമാൻഡിങ് ഓഫീസർ, ക്യാപ്റ്റൻ സതീഷ് മിശ്ര മൈതാനത്ത് വച്ചു പൂർണ്ണ സൈനിക ബഹുമതികളോടെ വിജയ ജ്വാല ഏറ്റുവാങ്ങി.  

 
തുടർന്ന് ദിഗ്ലിപ്പൂരിലെയും സമീപ ഗ്രാമങ്ങളിലെയും പ്രധാന തെരുവുകളിലൂടെ വിജയ ജ്വാല കൊണ്ടുപോയി. 1971ലെ യുദ്ധം, വിജയ ജ്വാല എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകളും ബാനറുകളും പ്രദേശവാസികൾക്കിടയിൽ വിതരണംചെയ്തു.


നാവികസേനാ കപ്പലായ ഇന്ത്യൻ നേവി ലാൻഡിംഗ് ക്രാഫ്റ്റ് യൂട്ടിലിറ്റി (IN LCU) 58 ൽ ദിഗ്ലിപ്പൂരിൽ നിന്നും യാത്രതിരിച്ച വിജയ ജ്വാല, 60 കിലോമീറ്റർ നീണ്ട സമുദ്രയാത്രയ്ക്കൊടുവിൽ ലാൻഡ്ഫാൾ ദ്വീപ്‌തീരത്തെത്തി. നാവികസേനയുടെ INS സരയൂ, IN LCU 54 എന്നിവ യാത്രയിൽ ജ്വാലയെ അനുഗമിച്ചിരുന്നു.


(Release ID: 1744505) Visitor Counter : 159