ആഭ്യന്തരകാര്യ മന്ത്രാലയം

പത്മ പുരസ്കാരങ്ങൾ-2022-നുള്ള നാമനിർദ്ദേശങ്ങൾ 2021 സെപ്റ്റംബർ 15 വരെ സമർപ്പിക്കാം

Posted On: 09 AUG 2021 11:26AM by PIB Thiruvananthpuram

2022- റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പദ്മ പുരസ്കാരങ്ങൾക്കുള്ള (പത്മവിഭൂഷൻ, പത്മ ഭൂഷൺ, പത്മശ്രീ) നാമനിർദ്ദേശങ്ങൾ ശുപാർശകൾ  ഓൺലൈനായി  സമർപ്പിക്കാം. നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി  2021 സെപ്റ്റംബർ 15 ആണ്.  പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനിൽ പത്മ അവാർഡ്  പോർട്ടൽ   https://padmaawards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

പത്മ അവാർഡുകൾ “ജനകീയ പത്മ” ആക്കി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനാൽ എല്ലാ പൗരന്മാരും നാമനിർദ്ദേശങ്ങൾ/ശുപാർശകൾ  നൽകാൻ അഭ്യർത്ഥിക്കുന്നു. സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗം, ദിവ്യാങ്  വ്യക്തികൾ  കൂടാതെ  സമൂഹത്തിന് നിസ്വാർത്ഥ  സേവനം ചെയ്യുന്നവർ എന്നീ വിഭാഗങ്ങളിൽ നിന്നും മികവും നേട്ടങ്ങളും ശരിക്കും  അംഗീകരിക്കപ്പെടാൻ അർഹതയുള്ള പ്രതിഭകളെ തിരിച്ചറിയാൻ എല്ലാ പൗരന്മാരും സമഗ്രമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.

മേൽപ്പറഞ്ഞ പത്മ പോർട്ടലിൽ ലഭ്യമായ ഫോർമാറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിർദ്ദേശങ്ങളിൽ/ശുപാർശകളിൽ അടങ്ങിയിരിക്കണം. കൂടാതെ, ശുപാർശ ചെയ്തിട്ടുള്ള വ്യക്തിയുടെ അതത് മേഖലയിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ/സേവനം വ്യക്തമായി വിശദമാക്കുന്ന പരമാവധി 800 വാക്കിലുള്ള ഒരു വിവരണവും ഉൾപ്പെടുത്തണം.

ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ (www.mha.gov.in) 'അവാർഡുകളും മെഡലുകളും' എന്ന ശീർഷകത്തിൽ ലഭ്യമാണ്. ഈ അവാർഡുകളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും ഈ വെബ്സൈറ്റിലെ https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കിൽ ലഭ്യമാണ്.

******

സംശയങ്ങൾക്ക്/സഹായത്തിന് 011-23092421, +91 9971376539, +91 9968276366, +91 9711662129, +91 7827785786 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.



(Release ID: 1744072) Visitor Counter : 255