ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 49   കോടി പിന്നിട്ടു

Posted On: 06 AUG 2021 9:29AM by PIB Thiruvananthpuram

 


ന്യൂഡൽഹി , ആഗസ്റ്റ് 06 ,2021

രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 49   കോടി പിന്നിട്ടു. ഇന്ന് രാവിലെ 8 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 57,64,712   സെഷനുകളിലൂടെ ആകെ 49,53,27,595   വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,97,808 ഡോസ് വാക്‌സിൻ നൽകി.


രാജ്യത്താകെ ഇതുവരെ 3,10,15,844  പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,096 പേർ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക്  97.36% ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 44,643 പേർക്കാണ്.

തുടർച്ചയായ 40  -ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 4,14,159  പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.30% മാത്രമാണ്.
 
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,40,287 പരിശോധനകൾ നടത്തി. ആകെ 47.65  കോടിയിലേറെ (47,65,33,650) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.41 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.72 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 60 -ാം ദിവസവും 5 ശതമാനത്തിൽ താഴെ തുടരുന്നു.

SKY(Release ID: 1743083) Visitor Counter : 205