ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

ലോകമെമ്പാടുമുള്ള ഇന്ത്യൻ മിഷനുകളിലും  എംബസികളിലും ട്രൈഫെഡ്  ആത്മനിർഭർ കോർണർ സ്ഥാപിക്കുന്നു.

Posted On: 05 AUG 2021 1:08PM by PIB Thiruvananthpuram


 
ന്യൂ ഡൽഹി: 05 ,ആഗസ്റ്റ്  2021


വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച്, ട്രൈഫെഡ് ലോകമെമ്പാടുമുള്ള 100 ഇന്ത്യൻ മിഷനുകളിൽ/ എംബസികളിൽ ആത്മനിർഭർ ഭാരത് കോർണർ സ്ഥാപിക്കും. പ്രകൃതിദത്തവും ജൈവപരവുമായ ഉൽപന്നങ്ങൾക്ക് പുറമെ ജി ഐ  ടാഗുചെയ്‌ത ആദിവാസി കലാരൂപങ്ങളും  കരകൗശല ഉൽപന്നങ്ങളുംപ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക ഇടമായിരിക്കും ഈ ആത്മനിർഭർ  കോർണർ .ഗോത്ര ഉൽപന്നങ്ങളുടെ സമ്പന്നതയും വൈവിധ്യവും പ്രദർശിപ്പിക്കുന്ന കാറ്റലോഗുകളും ബ്രോഷറുകളും ഇന്ത്യൻ മിഷനുകളുമായും എംബസികളുമായും പങ്കിട്ടു കഴിഞ്ഞു.  .ആദ്യ സെറ്റ് ട്രൈബൽ ഉൽപ്പന്നങ്ങൾ  ആത്മനിർഭർ  കോർണറിലേക്കു  അയക്കാനുള്ള പ്രക്രിയയിലാണ്  ട്രൈഫെഡ് . കരകൗശലവസ്തുക്കൾ, കൈത്തറി, മറ്റ് ഉൽപന്നങ്ങൾ എന്നിവയിലേതിലായാലും  ഇന്ത്യയ്ക്ക് ഈ നാടൻ ഉൽപന്നങ്ങളുടെ സമ്പന്നമായ  ഒരു പാരമ്പര്യമുണ്ട്, . ഒരുദേശീയ  നോഡൽ ഏജൻസിഎന്ന നിലയിൽ  ട്രൈഫെഡ്  നൂറ്റാണ്ടുകളായി രാജ്യത്തുടനീളമുള്ള ആദിവാസി ഗ്രൂപ്പുകൾ ഉത്പാദിപ്പിക്കുന്ന തദ്ദേശീയ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപകമായി പ്രവർത്തിച്ചു  വരുന്നു.

IE  

 (Release ID: 1742784) Visitor Counter : 176