ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 : പുതിയ വിവരങ്ങൾ

Posted On: 05 AUG 2021 9:21AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 48.93 കോടി ഡോസ് വാക്സിൻ

രാജ്യത്താകമാനം ഇതുവരെ 3,09,74,748 പേർ രോഗമുക്തരായി

രോഗമുക്തി നിരക്ക് 97.37%

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,726 പേർ സുഖം പ്രാപിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 42,982 പേർക്ക്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 4,11,076

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.29 ശതമാനം

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത്  2.37 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.58%; തുടർച്ചയായ പത്താം ദിവസവും മൂന്നു ശതമാനത്തിൽ താഴെ

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 47.48 കോടി പരിശോധനകൾ.

****


(Release ID: 1742602) Visitor Counter : 205