റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

വാഹന നിർമാതാക്കളുമായി ശ്രീ നിധിൻ ഗഡ്കരി ചർച്ച നടത്തി. രാജ്യത്ത് ഫ്ളക്സ് ഫ്യുവൽ വാഹനങ്ങൾ വേഗത്തിൽ ലഭ്യമാക്കണമെന്ന്  കേന്ദ്രമന്ത്രി

Posted On: 03 AUG 2021 2:55PM by PIB Thiruvananthpuram



ന്യൂഡൽഹി, ആഗസ്റ്റ് 03, 2021

 
 ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ്  -SIAMന്റെ  സിഇഓമാർ അടങ്ങിയ ഉന്നതതല സംഘവുമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രി ശ്രീ നിധിൻ ഗഡ്കരി ചർച്ച നടത്തി. രാജ്യത്തെ സ്വകാര്യ -വാണിജ്യ- ഇരുചക്രവാഹന നിർമ്മാതാക്കൾ അടങ്ങിയതായിരുന്നു സംഘം .

 വാഹനങ്ങളിൽ നിന്നുള്ള പുക അടിസ്ഥാനമാക്കിയ  നിയന്ത്രണങ്ങൾ ആയ BS-6 ഘട്ടം  2, CAFÈ ഘട്ടം  2 എന്നിവ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് നീട്ടിവയ്ക്കണം എന്ന് സംഘം കേന്ദ്ര മന്ത്രിയോട് അഭ്യർത്ഥിച്ചു

 രാജ്യത്തെ വാഹന വിപണികളിൽ ഒരു  വർഷ കാലയളവിനുള്ളിൽ ഫ്ലക്സ് ഫ്യൂവൽ വാഹനങ്ങൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ശ്രീ ഗദ്കരി എടുത്തുപറഞ്ഞു. 100% എത്തനോൾ, ഗ്യാസോലിൻ എന്നിവ   ഉപയോഗിച്ചു പ്രവർത്തിക്കാൻ   സാധിക്കുന്ന വാഹനങ്ങളാണ് ഇവ

 യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വാഹനത്തിന്റെ എല്ലാ വകഭേദങ്ങളിലും വിഭാഗങ്ങളിലും  കുറഞ്ഞത് ആറ് എയർബാഗുകൾ നിർബന്ധമായും നൽകണമെന്ന് ശ്രീ ഗഡ്ഗരി  സ്വകാര്യ വാഹന നിർമാതാക്കളോട് അഭ്യർത്ഥിച്ചു

SIAM ന്റെ അപേക്ഷകൾ നിലവിൽ  ഭരണകൂടത്തിന്റെ   പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട തുടർ ചർച്ച രണ്ടാഴ്ചക്കുള്ളിൽ നടക്കാൻ സാധ്യതയുണ്ട്

 
IE/SKY


(Release ID: 1741913) Visitor Counter : 192