സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

എസ്സി/എസ്ടി/ഒബിസിക്കായുള്ള നികത്താത്ത ഒഴിവുകൾ

Posted On: 03 AUG 2021 2:16PM by PIB Thiruvananthpuram



ന്യൂഡൽഹി, ആഗസ്റ്റ് 03, 2021

കേന്ദ്രസർക്കാരിനു കീഴിലെ 90% ത്തിലധികം ജീവനക്കാരുള്ള പത്ത് മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവിടങ്ങളിലെ എസ്‌സി, എസ്ടി, ഒബിസി വിഭാഗക്കാർക്ക് സംവരണം ചെയ്ത ഒഴിവുകൾ (ബാക്ലോഗ് ഉള്ളവ) നികത്തുന്നതിലെ പുരോഗതി പേഴ്സണൽ & ട്രെയിനിംഗ് വകുപ്പ് നിരീക്ഷിച്ച്‌ വരികയാണ്. 01.01.2017 മുതൽ 01.01.2020 വരെ ബാക്ക്ലോഗ് 
 സംവരണ  ഒഴിവുകൾ സംബന്ധിച്ച്  മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയിൽ നിന്ന് ലഭിച്ച പ്രകാരം മന്ത്രാലയം/വകുപ്പ്-കാറ്റഗറി തിരിച്ചുള്ള ഡാറ്റ അനുബന്ധത്തിൽ കൊടുത്തിരിക്കുന്നു:

 

As on 31.12.2016

As on 31.12.2017

As on 31.12.2018

As on 31.12.2019

SC

ST

OBC

SC

ST

OBC

SC

ST

OBC

SC

ST

OBC

8223

6955

13535

15090

13040

16078

13560

12679

15591

14366

12612

15088

 
 
 
 
 
ബാക്ക്ലോഗ് റിസർവ്ഡ് ഒഴിവുകൾ തിരിച്ചറിയുന്നതിനായി ഒരു ഇൻ-ഹൗസ് കമ്മിറ്റി രൂപീകരിക്കാനും, അത്തരം ഒഴിവുകളുടെ മൂലകാരണം പഠിക്കാനും, അത്തരം ഒഴിവുകൾക്ക് കാരണമാകുന്ന ഘടകങ്ങൾ നീക്കം ചെയ്യാനും, പ്രത്യേക നിയമന യജ്ഞങ്ങളിലൂടെ ആ ഒഴിവുകൾ നികത്താനുമുള്ള നടപടികൾ ആരംഭിക്കാനും 16.12.2014-ലെ ഓ.എം പ്രകാരം പേഴ്സണൽ ആന്റ് ട്രെയിനിംഗ് വകുപ്പ് എല്ലാ മന്ത്രാലയങ്ങൾക്കും/വകുപ്പുകൾക്കും നിർദ്ദേശങ്ങൾ നൽകിയിരുന്നു.

സാമൂഹ്യ നീതി-ശാക്തീകരണ സഹമന്ത്രി ശ്രീ എ. നാരായണസ്വാമി ഇന്ന് ലോക്സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
 
RRTN/SKY

 



(Release ID: 1741870) Visitor Counter : 128