പ്രധാനമന്ത്രിയുടെ ഓഫീസ്
അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു
Posted On:
28 JUL 2021 8:17PM by PIB Thiruvananthpuram
അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ന്യൂ ഡൽഹിയിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദർശിച്ചു
പ്രസിഡന്റ് ബിഡന്റെയും വൈസ് പ്രസിഡന്റ് ഹാരിസിന്റെയും ആശംസകൾ സെക്രട്ടറി ബ്ലിങ്കൻ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രതിരോധം, സമുദ്ര സുരക്ഷ, വ്യാപാരം, നിക്ഷേപം, കാലാവസ്ഥാ വ്യതിയാനം, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് ശക്തമായ പ്രതിബദ്ധത പ്രകടിപ്പിച്ച അദ്ദേഹം, നേരെത്തെ വിദേശകാര്യമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി നടത്തിയ ഫലപ്രദമായ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ക്വാഡ്, കോവിഡ് -19, കാലാവസ്ഥാ വ്യതിയാനം എന്നിവയിലുയുൾപ്പെടെ പ്രസിഡന്റ് ബൈഡെൻ സ്വീകരിച്ച നടപടികളോടുള്ള അഭിനന്ദനവും പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് ഹാരിസിനുമുള്ള ഊഷ്മളമായ ആശംസകളും പ്രധാനമന്ത്രി അറിയിച്ചു.
വൈവിധ്യമാർന്ന ഉഭയകക്ഷി, ബഹുമുഖ പ്രശ്‌നങ്ങളിൽ ഇന്ത്യയും യുഎസും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ഒത്തുചേരലിനെയും ഈ കൂടിച്ചേരലിനെ ഉറച്ചതും പ്രായോഗികവുമായ സഹകരണമായി പരിവർത്തനം ചെയ്യാനുള്ള തന്ത്രപരമായ പങ്കാളികളുടെ പ്രതിബദ്ധതയെയും സെക്രട്ടറി ബ്ലിങ്കൻ അഭിനന്ദിച്ചു.
അമേരിക്കയിലെയും ഇന്ത്യയിലെയും സമൂഹങ്ങൾ ജനാധിപത്യം, സ്വാതന്ത്ര്യം, വിശേഷാധികാരം എന്നിവയുടെ മൂല്യങ്ങളോട് ആഴത്തിലുള്ള പ്രതിബദ്ധത പുലർത്തുന്നുണ്ടെന്നും യുഎസിലെ ഇന്ത്യൻ പ്രവാസികൾ ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
കോവിഡ് -19 ഉയർത്തുന്ന വെല്ലുവിളികൾ, ആഗോള സാമ്പത്തിക വീണ്ടെടുക്കൽ, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ പശ്ചാത്തലത്തിൽ, വരും വർഷങ്ങളിൽ ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഗോള പ്രാധാന്യമുള്ളതായിരിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
******
(Release ID: 1740094)
Visitor Counter : 306
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada