ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഐസിഎംആറുമായുമുള്ള (ICMR) കൂടിയാലോചനയിലൂടെ സംസ്ഥാന കേന്ദ്രീകൃത സെറോ സർവ്വേ നടത്തി കോവിഡ് വ്യാപനത്തെ സംബന്ധിക്കുന്ന ജില്ലാതല ഡാറ്റ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.
Posted On:
28 JUL 2021 3:51PM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂലൈ 28,2021
പ്രാദേശിക തലത്തിൽ പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ, ഐസിഎംആറുമായുമുള്ള കൂടിയാലോചനയിലൂടെ, സംസ്ഥാന കേന്ദ്രീകൃത സെറോ സർവ്വേ നടത്തി കോവിഡ് വ്യാപനത്തെ സംബന്ധിക്കുന്ന ജില്ലാതല ഡാറ്റ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. സംസ്ഥാനങ്ങളിലെ അഡീഷണൽ ചീഫ് സെക്രട്ടറി / പ്രിൻസിപ്പൽ സെക്രട്ടറി / ആരോഗ്യ സെക്രട്ടറി എന്നിവർക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (Indian Council of Medical Research-ICMR) ഇന്ത്യയിലെ 70 ജില്ലകളിൽ അടുത്തിടെ ദേശീയ സെറോ സർവേ നടത്തി. ചുവടെയുള്ള സെറോ സർവേയുടെ കണ്ടെത്തലുകൾ സംസ്ഥാനം തിരിച്ചുള്ള വ്യാപനത്തെ സൂചിപ്പിക്കുന്നു:
ദേശീയ തലത്തിൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനാണ് ICMR ദേശീയ സെറോ സർവേ നടത്തിയത്. ദേശീയ സെറോ-സർവേ ഫലങ്ങൾ ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും സെറോ വ്യാപനത്തിന്റെ വൈവിധ്യത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ല.
RRTN/SKY
(Release ID: 1739980)
Visitor Counter : 319