ആണവോര്‍ജ്ജ വകുപ്പ്‌

COVID ബീപ് (BEEP) ഉത്പാദനം വലിയതോതിൽ വർദ്ധിപ്പിക്കാൻ ഗവൺമെന്റ് നടപടികൾ സ്വീകരിക്കുന്നു

Posted On: 28 JUL 2021 3:18PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂലൈ 28,2021

 
 COVID ബീപ് (BEEP) ന്റെ ഉത്പാദനം വലിയതോതിൽ വർദ്ധിപ്പിക്കാൻ ഭരണകൂടം നടപടികൾ സ്വീകരിച്ചു വരുന്നതായി ആണവോർജ്ജ ബഹിരാകാശ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു

 കോവിഡ് രോഗികൾക്കായി  വികസിപ്പിച്ച, ചിലവ് കുറഞ്ഞ വയർലെസ് ഫിസിയോളജിക്കൽ പരാമീറ്റർ നിരീക്ഷണ സംവിധാനമായ COVID ബീപ്, ഇത്തരത്തിൽ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ ഉപകരണമാണെന്ന് ലോക്സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി സഭയിൽ സമർപ്പിച്ച പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി

 ആണവോർജ്ജ വകുപ്പ്, ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL) എന്നിവയുടെ സഹകരണത്തോടെ ഹൈദരാബാദ് ESIC മെഡിക്കൽ കോളേജ് ആണ് സംവിധാനം വികസിപ്പിച്ചത്

 ECIL ന്റെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (CSIR) നടപടികളുടെ ഭാഗമായി 40 കോവിഡ് ബീപ്  ഉപകരണങ്ങൾ, ഹൈദരാബാദിലെ സർക്കാർ ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്. 2021 ഓഗസ്റ്റ് പകുതിയോടെ ഹൈദരാബാദ് ESIC യിലേക്ക് നൽകാനുള്ള നൂറെണ്ണം തയ്യാറാക്കുന്നുണ്ട്.



 തൊഴിൽ മന്ത്രാലയ സെക്രട്ടറിക്ക് മുൻപാകെ 2021 ജൂൺ 11ന് ഉപകരണത്തിന്റെ  പ്രത്യേകതകൾ വർച്വൽ സമ്മേളനത്തിലൂടെ അവതരിപ്പിച്ചിരുന്നു


 വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ തൊഴിൽ മന്ത്രാലയത്തിന് മുൻപാകെ ഉപകരണത്തിന്റെ  വലിയ തോതിലുള്ള ഉത്പാദനം സംബന്ധിച്ച ശുപാർശയും സമർപ്പിച്ചിട്ടുണ്ട്



(Release ID: 1739965) Visitor Counter : 168