ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

സ്മാർട്ട് സിറ്റീസ് മിഷന്റെ കീഴിൽ 2021 ജൂൺ വരെ 2,734 പദ്ധതികൾ പൂർത്തീകരിച്ചു

Posted On: 28 JUL 2021 3:01PM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂലൈ 28, 2021

2016 ജനുവരി മുതൽ 2018 ജൂൺ വരെ 4 റൗണ്ട് മത്സരങ്ങളിലൂടെ തിരഞ്ഞെടുത്ത 100 നഗരങ്ങളിൽ സ്മാർട്ട് സിറ്റീസ് മിഷൻ നടപ്പിലാക്കുന്നു. 2021 ജൂൺ 30 വരെ ഈ നഗരങ്ങൾ 1,79,413 കോടി രൂപയുടെ 5,956 പദ്ധതികൾ ടെൻഡർ ചെയ്തിട്ടുണ്ട്; ഇതിൽ 1,48,029 കോടി രൂപയുടെ 5,314 പദ്ധതികളിൽ വർക്ക് ഓർഡറുകൾ നൽകിയിട്ടുണ്ട്; ഇതിൽ തന്നെ 46,769 കോടി രൂപയുടെ 2,734 പദ്ധതികൾ പൂർത്തിയായി.

2021 ജൂൺ വരെ കേന്ദ്ര ഗവണ്മെന്റ്, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 23,925 കോടി രൂപ സ്മാർട്ട് സിറ്റികൾക്കായി നൽകി.

റൗണ്ട്-1 ൽ തിരഞ്ഞെടുത്ത സ്മാർട്ട് സിറ്റി പ്ലാനുകളിൽ, 57,124 കോടി രൂപയുടെ 1,794 പദ്ധതികൾ ഉൾപ്പെടുന്നു. ഇവയിൽ 45,374 കോടി രൂപയുടെ (79%) 1,667 പ്രോജക്ടുകൾ (93%) പൂർത്തിയായി അല്ലെങ്കിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ നഗരങ്ങളിൽ ഏറ്റെടുക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടക്കുന്നു.

 

രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഭവന, നഗരകാര്യ മന്ത്രാലയ സഹമന്ത്രി ശ്രീ കൗശൽ കിഷോർ ഈ വിവരം നൽകിയത്.
 
RRTN/SKY
 
*****


(Release ID: 1739943) Visitor Counter : 146