ആണവോര്‍ജ്ജ വകുപ്പ്‌

വൈദ്യുതി ഉൽപാദനത്തിനായി കൂടുതൽ ആണവ നിലയങ്ങൾ കമ്മീഷൻ ചെയ്യാൻ സർക്കാറിനു പദ്ധതി - ഡോ.ജിതേന്ദ്ര സിംഗ്.

Posted On: 28 JUL 2021 3:20PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി:  28 ,ജൂലായ്  2021

വൈദ്യുതി ഉൽ‌പാദനത്തിനായി കൂടുതൽ ആണവ നിലയങ്ങൾ കമ്മീഷൻ ചെയ്യാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് കേന്ദ്ര ആണവോർജ്ജ , ബഹിരാകാശ  വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.ലോക്‌സഭയിലെ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ, 6780 മെഗാവാട്ട് ശേഷിയുള്ള 22 റിയാക്ടറുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും , 2021 ജനുവരി 10 ന് കെഎപിപി -3 (700 മെഗാവാട്ട്) ഗ്രിഡിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കൂടാതെ,ആകെ 8000 മെഗാവാട്ട്ശേഷികൈവരിക്കാവുന്ന   10 റിയാക്ടറുകളും (ഭവിനിയിൽ  നടപ്പിലാക്കുന്ന 500 മെഗാവാട്ട് പി.എഫ്.ബി.ആർ ഉൾപ്പെടെ )   വിവിധ ഘട്ടങ്ങളിലായി   നിർമ്മാണത്തിലാണ്. തദ്ദേശീയമായ  700 മെഗാവാട്ട് പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകൾ (പിഎച്ച്ഡബ്ല്യുആർ) നിർമ്മിക്കുന്നതിന് സർക്കാർ ഭരണപരമായ അംഗീകാരവും സാമ്പത്തിക അനുമതിയും നൽകിയിട്ടുണ്ട് .2031 ഓടെ ആണവ ശേഷി 22480 മെഗാവാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

IE 


(Release ID: 1739941) Visitor Counter : 203