സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള (MSME-കൾക്കുള്ള) സാമ്പത്തിക സഹായം
Posted On:
26 JUL 2021 2:26PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 26, 2021
കോവിഡ്-19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതം നേരിടാൻ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (MSME-കൾക്ക്) സാമ്പത്തിക സഹായം അനുവദിക്കുന്നതിന് കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു:
i. MSME - കൾക്കായി 20,000 കോടി രൂപ ഉപകടം (Subordinate Debt) അനുവദിച്ചു.
ii. MSME - കൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്കായി എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീമിന് (ECLGS) കീഴിൽ 4.5 ലക്ഷം കോടി രൂപയുടെ ഈട് രഹിത ഓട്ടോമാറ്റിക് വായ്പകൾ അനുവദിച്ചു.
iii. MSME Fund of Funds വഴി 50,000 കോടി രൂപയുടെ ഓഹരി നിക്ഷേപം (ഇക്വിറ്റി ഇൻഫ്യൂഷൻ)
iv. ചെറുകിട വ്യവസായ വികസന ബാങ്കിനായി (Small Industries Development Bank of India - SIDBI) 15,000 കോടി രൂപയുടെ പ്രത്യേക റീഫിനാൻസിംഗ് സൗകര്യം RBI വഴി അനുവദിച്ചു.
v. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വഴി 25 ലക്ഷം പേർക്ക് വായ്പ അനുവദിക്കുന്നതിനുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം.
vi. NBFCs/HFC/MFIs എന്നിവയ്ക്കായി 30,000 കോടി രൂപ പ്രത്യേക പണ ലഭ്യതാ പദ്ധതി.
vii. NBFCs/MFIs എന്നിവയുടെ ബാധ്യതകൾ നേരിടുന്നതിനായി 90,000 കോടി രൂപയുടെ ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം 2.0.
MSME-കൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്കായി നികുതി സംബന്ധമായ നിരവധി അനുകൂലനടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചു:
i. നികുതി നിയമപ്രകാരം നടപടികക്രമങ്ങൾ പൂർത്തിയാക്കുന്നതിനും നിയമനടപടികൾക്കുമുള്ള വിവിധ സമയ പരിധികൾ നീട്ടി.
ii. പ്രത്യക്ഷനികുതി വിവാദ് സേ വിശ്വാസ് നിയമ പ്രകാരം ഡിക്ലറേഷൻ ഫയൽ ചെയ്യുന്നതിനുള്ള തീയതി നീട്ടി.
iii. കോർപ്പറേറ്റ് നികുതി റീഫണ്ടുകൾ വിതരണം ചെയ്തു.
iv. ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കിഴിവ് അവകാശപ്പെടുന്നതിന് യോഗ്യതയുള്ള പുതുസംരംഭങ്ങൾക്ക് (സ്റ്റാർട്ട് അപ്പ്) ഇൻകോർപറേഷൻ തീയതിനീട്ടി നൽകി.
v. ആദായനികുതിയുടെ ചാപ്റ്റർ VIA-B പ്രകാരം കിഴിവ് അവകാശപ്പെടുന്നതിനു വേണ്ട നിക്ഷേപങ്ങളും പണമടവുകളും നടത്തുന്നതിനുള്ള തീയതി നീട്ടി നൽകി.
vi. നികുതി അടയ്‌ക്കാനുള്ള കാലതാമസത്തിന് പ്രതിവർഷം 18% പലിശ ഈടാക്കിയിരുന്നത്തിൽ ഇളവ് നൽകി.
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ശ്രീ നാരായൺ റാണെ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
(Release ID: 1739152)
Visitor Counter : 241