ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 42.78 കോടി പിന്നിട്ടു
രോഗമുക്തി നിരക്ക് 97.35 ശതമാനം
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 39,097 പേർക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4,08,977; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.31%
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.4%) തുടർച്ചയായി 33-ാം ദിവസവും 3 ശതമാനത്തിൽ താഴെ
Posted On:
24 JUL 2021 9:36AM by PIB Thiruvananthpuram
രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 42.78 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെ യുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 52,34,188 സെഷനുകളിലൂടെ ആകെ 42,78,82,261 വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,67,799 ഡോസ് വാക്‌സിൻ നൽകി.
ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,02,83,491
രണ്ടാം ഡോസ് 76,74,804
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,78,44,127
രണ്ടാം ഡോസ് 1,07,32,410
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 13,54,32,522
രണ്ടാം ഡോസ് 57,68,314
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 10,00,94,927
രണ്ടാം ഡോസ് 3,34,30,580
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 7,31,64,749
രണ്ടാം ഡോസ് 3,34,56,337
ആകെ 42,78,82,261
ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗ ത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാ ബദ്ധമാണ്.
രാജ്യത്താകെ ഇതുവരെ 3,05,03,166 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35,087 പേർ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് 97.35%.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 39,097 പേർക്കാണ്.
തുടർച്ചയായ 27-ാം ദിവസവും 50,000ത്തിൽ താഴെയാ ണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 4,08,977 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.31% മാത്രമാണ്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ച തോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,31,266 പരിശോധനകൾ നടത്തി. ആകെ 45.45 കോടി (45,45,70,811) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് നിലവിൽ 2.22 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.4 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 33-ാം ദിവസവും 3 ശതമാനത്തിൽ താഴെയാണ്. ഇതു തുടർച്ചയായ 47-ാം ദിവസവും 5 ശതമാനത്തിൽ താഴെ തുടരുന്നു.
****
(Release ID: 1738456)
Visitor Counter : 250