രാജ്യരക്ഷാ മന്ത്രാലയം

റഷ്യയിൽ 2021 ജൂലൈ 20 മുതൽ  നടക്കുന്ന മാക്സ്  വ്യോമ പ്രദർശനത്തിൽ സാരംഗ്  പങ്കെടുക്കും

Posted On: 20 JUL 2021 2:20PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂലൈ 20,2021

ഇന്ത്യൻ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ പ്രദർശനസംഘം  മാക്സ് (MAKS)അന്താരാഷ്ട്ര വ്യോമ പ്രദർശനത്തിൽ പങ്കെടുക്കാൻ പൂർണ സജ്ജമായി. ഇതാദ്യമായി ആണ് റഷ്യയിലെ സുകൊവസ്കി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടക്കുന്ന പ്രദർശനത്തിൽ സംഘം പങ്കെടുക്കുന്നത്. രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന പ്രദർശനം 2021 ജൂലൈ 20 മുതൽ 25 വരെയാണ്  നടക്കുന്നത്.

തദ്ദേശീയമായി നിർമ്മിച്ച നാലു  ധ്രുവ് അഡ്വാൻസ്ഡ്  ലൈറ്റ്  ഹെലികോപ്റ്റർ (ALH) കൾ അടങ്ങിയ സാരംഗ് സംഘം ഇതാദ്യമായാണ് റഷ്യയിൽ പ്രകടനം നടത്തുന്നത്.

 
 അത്യാധുനിക എവിയോനിക്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ എച് എ എൽ  നിർമ്മിച്ച ധ്രുവ്ഹെലികോപ്റ്ററുകൾ, ഹിഞ്ച് ലെസ്സ് റോട്ടറുകളോട് കൂടിയവ ആണ്.
സൈനിക വ്യോമ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിൽ ഇത്ഇവയെ സഹായിക്കുന്നു. ഇന്ത്യൻ വ്യോമസേനക്ക് പുറമേ കരസേന, നാവികസേന, തീരസംരക്ഷണസേന എന്നിവയും ഈ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്


 2003 ൽ ബാംഗ്ലൂരിലാണ് സാരംഗ് ടീമിന്   രൂപം നൽകിയത്. രണ്ടായിരത്തി നാലിൽ സിംഗപ്പൂരിൽ വച്ച് നടന്ന ഏഷ്യൻ എയറോസ്പേസ് വ്യോമ പ്രദർശനമാണ് സംഘം പങ്കെടുത്ത ആദ്യ അന്താരാഷ്ട്ര പ്രദർശനം  

 തുടർന്ന് ഇതുവരെ യുഎഇ, ജർമ്മനി, യുകെ,  ബഹറിൻ, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ വച്ച് നടന്ന വിവിധ പ്രദർശനങ്ങൾ, ചടങ്ങുകൾ എന്നിവയിൽ സാരംഗ്  സംഘം ഇന്ത്യയെ പ്രതിനിധാനം ചെയ്തു

 ദേശീയ അന്താരാഷ്ട്ര വേദികളിലെ വ്യോമ പ്രദർശനങ്ങൾക്കു പുറമേ നിരവധി മനുഷ്യാവകാശ- ദുരിതാശ്വാസ  പ്രവർത്തനങ്ങളിലും സംഘം പങ്കെടുത്തിട്ടുണ്ട്

 2013ൽ  ഉത്തരാഖണ്ഡിലെ ഓപ്പറേഷൻ റാഹത്ത്, 2017  ൽ കേരളത്തിലെ ഓഖി ചുഴലിക്കാറ്റ്, 2018  ൽ കേരളത്തിലെ ഓപ്പറേഷൻ കരുണ പ്രളയദുരിതാശ്വാസം എന്നിവ സാരംഗ് സംഘം പങ്കെടുത്ത ചില ദുരിതാശ്വാസ പ്രവർത്തനങ്ങളാണ്  

 
IE/SKY
 
******
 


(Release ID: 1737211) Visitor Counter : 167