ഊര്‍ജ്ജ മന്ത്രാലയം

ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾക്കായി  ഉൽപ്പാദന മേഖലകൾ  

Posted On: 20 JUL 2021 2:24PM by PIB Thiruvananthpuram


ന്യൂ ഡൽഹി  ജൂലായ്  20 , 2021

വൈദ്യുതി, പുനരുപയോഗ ഊർജ്ജo   എന്നിവയുമായി ബന്ധപ്പെട്ട  ഉപകരണങ്ങളുടെ  ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും ആത്മനിർഭർ ഭാരത് സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി “വൈദ്യുതിക്കും പുനരുപയോഗ ഊർജ്ജ ഉപകരണങ്ങൾക്കും ഉൽ‌പാദന മേഖലകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി” നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട് .മൂന്ന് വർഷത്തിനുള്ളിൽ മൂന്ന്ഉൽപ്പാദന മേഖലകൾ  സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു.കോമൺ ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റികളും (സിഐഎഫ്) കോമൺ ടെസ്റ്റിംഗ് ഫെസിലിറ്റികളും (സിടിഎഫ്) സ്ഥാപിക്കുന്നതിനായി ഈ ഉൽപ്പാദന മേഖലകൾക്ക് സഹായം നൽകും. ഈ ഉൽപ്പാദന മേഖലകളുടെ തിരഞ്ഞെടുക്കൽ മാനദണ്ഡം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇന്ന് രാജ്യസഭയിൽ കേന്ദ്ര വൈദ്യുതി, ഊർജ്ജ പുനരുപയോഗ വകുപ്പ്  മന്ത്രി  ശ്രീ ആർ.കെ സിംഗ് രേഖാമൂലം അറിയിച്ചതാണ്   ഈ വിവരം . .

IE 



(Release ID: 1737204) Visitor Counter : 136


Read this release in: English , Urdu , Marathi , Punjabi