പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
എഥനോൾ പ്ലാന്റുകൾ സ്ഥാപിക്കാൻ ഗവണ്മെന്റ് പ്രോത്സാഹനം
Posted On:
19 JUL 2021 3:19PM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂലൈ 19,2021
സംരംഭകർ / പദ്ധതി നടത്തിപ്പുകാർ എന്നിവർക്ക് ഇന്ത്യ ഗവണ്മെന്റിൽ നിന്ന് ഔദ്യോഗിക അനുമതി വാങ്ങാതെ രാജ്യത്തിന്റെ ഏത് ഭാഗത്തും എഥനോൾ പ്ലാന്റുകൾ സ്ഥാപിക്കാൻ സ്വാതന്ത്ര്യമുണ്ട്.എന്നിരുന്നാലും, എഥനോൾ പ്ലാന്റ് സ്ഥാപിക്കുന്നതിനിടയിൽ സംസ്ഥാനങ്ങൾ / പരിസ്ഥിതി വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF & CC) / സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ (SPCB) മുതലായവയിൽ നിന്ന് വിവിധ നിയമപരമായ അനുമതികൾ നേടേണ്ടതുണ്ട്. കൂടാതെ, ഒരു വർഷത്തെ മൊറട്ടോറിയം കാലയളവ് ഉൾപ്പെടെ 5 വർഷത്തേക്ക് പ്രതിവർഷം 6 ശതമാനം പലിശ ഇളവോ ബാങ്കുകൾ ഈടാക്കുന്ന പലിശയുടെ 50 ശതമാനമോ അവയിലേതാണോ കുറവ് അതിൻ പ്രകാരമുള്ള ആനുകൂല്യം ലഭ്യമാക്കുന്ന പദ്ധതിയായാണ് DFPD നടപ്പിലാക്കുന്നത്.
രാജ്യത്തിന്റെ ഒരു ഭാഗത്തും കേന്ദ്ര ഗവണ്മെന്റ് സ്വന്തമായി എഥനോൾ പ്ലാന്റുകൾ സ്ഥാപിച്ചിട്ടില്ല. എന്നിരുന്നാലും എഥനോൾ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനെ കേന്ദ്ര ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു.ഇന്ന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി ശ്രീ രാമേശ്വർ തെലി ഈ വിവരം നൽകിയത്
IE / SKY
(Release ID: 1737088)
Visitor Counter : 193