റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

 ഹെവി മോട്ടോർ വാഹന  (HMV) ഡ്രൈവർമാർക്കുള്ള പരിശീലന പദ്ധതി സംബന്ധിച്ച്‌

Posted On: 19 JUL 2021 3:57PM by PIB Thiruvananthpuram

 



ന്യൂഡൽഹി , ജൂലൈ 19, 2021

 രാജ്യവ്യാപകമായി ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങൾ (DTIs) സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതി 2002 -03 സാമ്പത്തികവർഷം മുതൽ ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം നടപ്പാക്കി വരുന്നു

17 കോടി രൂപ കേന്ദ്ര സഹായത്തോടെയും പത്തേക്കർ ഭൂമി ആവശ്യകതയോടെയും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവിൽ ( 2012 -17 ) ഈ പദ്ധതി, പരിശീലന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (IDTR) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു . അഞ്ചു കോടി രൂപ ധനസഹായം,  മൂന്നു ഏക്കർ ഭൂമി തുടങ്ങി കുറഞ്ഞ ശേഷിയോടെ  , പ്രാദേശിക ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളും (RDTCs)  പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവിൽ ടയർ 2 ആയി കൂട്ടിച്ചേർക്കപ്പെട്ടു.  പതിനാലാം ധനകാര്യ കമ്മീഷൻ കാലയളവിൽ IDTR കൾക്കുള്ള സാമ്പത്തിക സഹായം 17 കോടിയിൽ നിന്നും 18.50 കോടിയായി വർധിപ്പിച്ചിരുന്നു


വാണിജ്യ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക്  ഗുണമേന്മയുള്ള പരിശീലനം നൽകുന്നതിനായി ഡ്രൈവിംഗ് പരിശീലന ട്രാക്അടക്കം എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പരിശീലന സ്ഥാപനം സജ്ജമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം റോഡ് - പരിസ്ഥിതി സുരക്ഷ വർധിപ്പിക്കാനും, പാതകളിലെ മൊത്തത്തിലുള്ള ഗതാഗതം ശക്തിപ്പെടുത്താനുംപദ്ധതി  ലക്ഷ്യമിടുന്നു

 ഈ സ്ഥാപനങ്ങളിലെ പ്രധാന പരിപാടികൾ /നടപടികൾ  ഇവയാണ്

 


 *ഹെവി മോട്ടോർ വാഹന ഡ്രൈവിംഗിൽ പ്രാഥമിക പരിശീലന കോഴ്സ് നൽകുക

*ലൈറ്റ് മോട്ടോർ വാഹന ഡ്രൈവിംഗിൽ പ്രാഥമിക പരിശീലന കോഴ്സ് നൽകുക

* സ്വകാര്യ ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങളിലെ ഡ്രൈവിംഗ് പരിശീലകർക്കായി പരിശീലന കോഴ്സുകൾ നടത്തുക  


* അപകടസാധ്യതയുള്ള ചരക്കുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മൂന്നു ദിവസത്തെ പരിശീലന കോഴ്സ് നടത്തുക

 *അപകടസാധ്യതയുള്ള ചരക്കുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഒരു ദിവസത്തെ റിഫ്രഷർ പരിശീലന കോഴ്സ് നടത്തുക

 *നിലവിൽ സേവനം ചെയ്യുന്ന ഡ്രൈവർമാർക്കായി റിഫ്രഷർ ആൻഡ് ഓറിയന്റേഷൻ  പരിശീലന കോഴ്സ് നടത്തുക

 *വിവിധ സ്ഥാപനങ്ങൾക്കായി ഡ്രൈവർമാരെ തെരഞ്ഞെടുക്കുകയും പരിശോധിക്കുകയും ചെയ്യുക

 വിവിധ സംസ്ഥാന -കേന്ദ്ര ഭരണ പ്രദേശങ്ങൾക്കായി ഇതുവരെ 31 IDTR കളും 6 RDTC കളും ആണ്  മന്ത്രാലയം അനുവദിച്ചിട്ടുള്ളത്

 കേരളത്തിലെ IDTR,  മലപ്പുറം ജില്ലയിലെ എടപ്പാളിൽ ആണ് .
 
ദ്രവീകരിച്ച ഓക്സിജന്റെ ആവശ്യകതയിൽ തുടർച്ചയായി ഉണ്ടാകുന്ന വർധന, ഓക്സിജൻ ഉപഭോഗ സമയത്തിൽ വന്ന വർധന, ക്രയോജനിക്ക്  ടാങ്കറുകളുടെ ആവശ്യകത, 24*7 സമയത്തെ സേവനങ്ങളെ തുടർന്ന് ഉണ്ടായിട്ടുള്ള കൊഴിഞ്ഞുപോകൽ നിരക്കുകൾ എന്നിവ പരിഗണിച്ച് 2021 മെയിൽ  അപകടസാധ്യതയുള്ള സാധനസാമഗ്രികളുടെ ചരക്ക് നീക്കത്തിന് ആയി വിദഗ്ധ പരിശീലനം ലഭിച്ച ഡ്രൈവർമാരുടെ  ഒരു സംഘം രൂപീകരിക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു

 1988 ലെ മോട്ടോർവാഹന നിയമം, 1989 ലെ കേന്ദ്ര മോട്ടോർവാഹന ചട്ടങ്ങൾ എന്നിവയുടെ വിവിധ വ്യവസ്ഥകൾ നടപ്പാക്കിക്കൊണ്ട് ഇതിന് രൂപം നൽകാനാണ് നിർദ്ദേശിച്ചിരുന്നത്


 കേന്ദ്ര ഉപരിതല ഗതാഗത - ദേശീയപാത മന്ത്രി ശ്രീ നിധിൻ  ഗഡ്കരി  രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം
 
IE/SKY


(Release ID: 1736852) Visitor Counter : 155


Read this release in: English , Marathi , Bengali , Punjabi