പ്രധാനമന്ത്രിയുടെ ഓഫീസ്‌

ടോക്കിയോ ഒളിമ്പിക്‌സിനു പോകുന്ന ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാനമന്ത്രി നടത്തിയ സംഭാഷണം.

Posted On: 13 JUL 2021 11:30PM by PIB Thiruvananthpuram

പ്രധാന മന്ത്രി : നമസ്‌തേ,  ദീപികാ ജി,
ദീപിക :  നമസ്‌തേ സര്‍
പ്രധാനമന്ത്രി:  മന്‍കി ബാത്തിന്റെ കഴിഞ്ഞ എപ്പിസോഡില്‍ ംനിങ്ങളെയും മറ്റ് നിരവധി സഹപ്രവര്‍ത്തകരെയും കുറിച്ച് ഞാന്‍ ചര്‍ച്ച ചെയതതാണ്. അടുത്തയിടെ പാരീസില്‍ സ്വര്‍ണം നേടിയ ശേഷം രാജ്യം മുഴുവന്‍ നിങ്ങളാണ് സംസാര വിഷയം. ഇപ്പോള്‍ നിങ്ങള്‍ ലോകത്തിലെ ഒന്നാം സ്ഥാനക്കാരനാണ്. നിങ്ങള്‍ ചെറുപ്പത്തില്‍ മാമ്പഴങ്ങള്‍ ലക്ഷ്യമാക്കിയാണ് പരിശീലനം  തുടങ്ങിയത് എന്നു ഞാന്‍ കേട്ടിട്ടുണ്ട്. മാമ്പഴങ്ങള്‍ക്കൊപ്പം തുടങ്ങിയ നിങ്ങളുടെ യാത്ര വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഈ യാത്രയെ കുറിച്ച് അറിയാന്‍ ലോകം ആഗ്രഹിക്കുന്നു. അതെക്കുറിച്ച് എന്നോട് കുറച്ചു കാര്യങ്ങള്‍ പറയാമോ.
ദീപിക: സര്‍, തുടക്കം മുതല്‍ എന്റെ യാത്ര വളരെ നന്നായിരുന്നു. എനിക്ക് മാമ്പഴം വലിയ ഇഷ്ടമായിരുന്നു. അതാണ് അങ്ങിനെ ഒരു കഥ ഉണ്ടായത്.  തുടക്കത്തില്‍ കുറച്ചു ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. കാരണം അവിടെ അന്ന് സൗകര്യങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം എനിക്ക് വളരെ നല്ല സൗകര്യങ്ങള്‍ ലഭിച്ചു, നല്ല പരിശിലകരെയും.
പ്രധാന മന്ത്രി:  ദീപികാ ജി നിങ്ങള്‍ വിജയത്തിന്റെ  വലിയ ഉയരങ്ങളില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ക്കു നിങ്ങളിലുള്ള പ്രതീക്ഷകളും  വര്‍ധിച്ചു. ഇപ്പോള്‍ ഇതാ മുന്നില്‍ എറ്റവും വലിയ സംഭവം - ഒളിമ്പിക്‌സ്. അപ്പോള്‍ എങ്ങിനെയാണ് നിങ്ങള്‍ പ്രതീക്ഷകളെയും കേന്ദ്രസ്ഥാനത്തെയും സന്തുലിതമാക്കുന്നത്.
ദീപിക:  പ്രതീക്ഷകള്‍ ഉണ്ട് സര്‍. എന്നാല്‍ ഏറ്റവും ഉയര്‍ന്ന പ്രതീക്ഷ നമ്മില്‍ നിന്നു തന്നെ. അതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  ഞാന്‍ ഇപ്പോള്‍ എങ്ങിനെ പ്രകടനം നടത്തണം എന്നും അതിനുള്ള പരിശീലനത്തിലും മാത്രമാണ് ഞാന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പ്രധാന മന്ത്രി്: ശരി, നിങ്ങള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. പിന്മാറരുത്. വെല്ലുവിളികളെ ബലമാക്കി മാറ്റുക.നിങ്ങളുടെ കുടുംബാംഗങ്ങളെയും ഞാന്‍ കാണുന്നുണ്ട്. അവര്‍ക്കും എന്റെ ആശംസകള്‍. ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമം ഉയര്‍ത്തും എന്ന് ഇന്ത്യക്ക് പൂര്‍ണ വിശ്വാസം ഉണ്ട്.എന്റെ എല്ലാ ആശംസകളും.
ദീപിക:വളരെ നന്ദി സര്‍.
പ്രധാന മന്ത്രി: ഇനി നാം സംസാരിക്കുന്നത് പ്രവീണ്‍ കുമാര്‍ ജാദവ് ജിയുമായി സംസാരിക്കാന്‍ പോകുന്നു, പ്രവീണ്‍ ജി, നമസ്‌തേ.
പ്രവീണ്‍ കുമാര്‍: നമസ്‌തെ സര്‍


പ്രധാന മന്ത്രി: പ്രവീണ്‍ജി നിങ്ങള്‍ ആദ്യം ഒരു കായിക താരമായിട്ടാണ് പരിശീലനം നേടിയത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
പ്രവീണ്‍: അതെ സര്‍.


പ്രധാന മന്ത്രി: ഇന്ന് ഒളിമ്പിക്‌സില്‍ നിങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് അമ്പ്എയ്ത്തു മത്സരത്തിലാണ്. എങ്ങിനെയാണ് ഈ മാറ്റം സംഭവിച്ചത്.
പ്രവീണ്‍: സര്‍, മുമ്പ് ഞാന്‍ കായിക അത്‌ലറ്റിക്‌സിലായിരുന്നു. ഗവണ്‍മെന്റ് അക്കാദമിയിലേയ്ക്കുള്ള എന്റെ തെരഞ്ഞെടുപ്പും അത്‌ലറ്റിക്‌സിനു വേണ്ടിയായിരുന്നു. എന്നാല്‍ ആ സമയത്ത് ഞാന്‍ അല്പം ദുര്‍ബലനായിരുന്നതിനാല്‍ പരിശീലകന്‍ എന്നോടു പറഞ്ഞു,  മറ്റു മത്സരങ്ങളില്‍ എനിക്ക് നന്നായി പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിക്കും എന്ന്.  അങ്ങിനെയാണ് ഞാന്‍ അമ്പെയ്ത് തെരഞ്ഞെടുത്തത്. പിന്നീട് ഞാന്‍ അമരാവതിയില്‍ അമ്പെയ്ത്തില്‍ തുടര്‍ന്നു.


പ്രധാനമന്ത്രി: ഈ മാറ്റത്തിനിടയിലും എങ്ങിനെയാണ് അതില്‍ നിങ്ങള്‍ ആത്മവിശ്വാസവും പൂര്‍ണതയും ആര്‍ജ്ജിച്ചത്.


 പ്രവീണ്‍: സര്‍ എന്റെ സാമ്പത്തികാവസ്ഥ അത്ര മെച്ചമല്ല


പ്രധാനമന്ത്രി:  എനിക്ക് നിങ്ങളുടെ മാതാപിതാക്കളെ കാണാന്‍ സാധിക്കുന്നുണ്ട്. അവര്‍ക്ക് എന്റെ ആശംസകള്‍. ശരി, പ്രവീണ്‍ പറയൂ.
 പ്രവീണ്‍: വീട്ടിലേയ്ക്കു തിരികെ പോയാല്‍ കൂലിപ്പണി ചെയ്യേണ്ടി വരും എന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ ഇവിടെ കഠിനാധ്വാനം ചെയ്യാനും ഭാവിക്കായി എന്തെങ്കിലും  നല്ല കാര്യം ചെയ്യാനും ഞാന്‍ തീരുമാനിച്ചു. അങ്ങിനെയാണ് ഞാന്‍ ഇതില്‍ തുടര്‍ന്നത്.
പ്രധാനമന്ത്രി: നോക്കൂ, ചെറുപ്പത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടില്‍ നിന്ന് നിങ്ങള്‍ അനേകം കാര്യങ്ങള്‍ പഠിച്ചു. ഒരു കൂലിപ്പണിക്കാരനില്‍ നിന്ന് രാജ്യത്തിന്റെ പ്രതിനിധി എന്ന നിലയിലേയ്ക്കുള്ള നിങ്ങളുടെ യാത്ര വളരെ ആവേശം ജനിപ്പിക്കുന്നതാണ്. നിങ്ങള്‍ക്ക് കഷ്ടപ്പാടുകള്‍ നിറഞ്ഞ കാലമുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചില്ല. എങ്ങിനെയാണ് കഴിഞ്ഞ കാല ജീവിതാനുഭവങ്ങള്‍ ഒരു ചാമ്പ്യനാകുവാന്‍ നിങ്ങളെ സഹായിച്ചത്.
 പ്രവീണ്‍: സര്‍,  എപ്പോഴെങ്കിലും എനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍, ഞാന്‍ സ്വയം ഓര്‍മ്മിപ്പിക്കും പിന്മാറിയാല്‍ എല്ലാം തീരും, അതുകൊണ്ട്  വിജയത്തിനായി കൂടുതല്‍ പരിശ്രമിക്കുന്നതാണ് നല്ലത് എന്ന് .


പ്രധാനമന്ത്രി: പ്രവീണ്‍ജി നിങ്ങള്‍ ഒരു ചാമ്പ്യനാണ്. എന്നാല്‍ എന്റെ വീക്ഷണത്തില്‍ നിങ്ങളുടെ മാതാപിതാക്കളും ചാമ്പ്യന്‍മാരാണ്. അതിനാല്‍ നിങ്ങളുടെ മാതാപിതാക്കളഓടും കൂടി  സംസാരിക്കാന്‍ ഞാന്‍ ആഗ്രിക്കുന്നു. നമസ്‌തെ ജി.


പ്രവീണിന്റെ പിതാവ്:  നമസ്‌കാരം


പ്രധാനമന്ത്രി: ദിവസ കൂലിക്കാരന്‍ എന്ന നിലയില്‍ പണിയെടുക്കുമ്പോഴും, നിങ്ങള്‍ മകന്റെ ഭാവിയെ പറ്റിയാണ് ചിന്തിച്ചിരുന്നത്. ഇപ്പോള്‍ നിങ്ങളുടെ മകന്‍ ഇതാ ഒളിമ്പിക്‌സില്‍ കളിക്കാന്‍ പോകുന്നു. നിങ്ങള്‍ കാണിച്ചു തന്നിരിക്കുന്നത് കഠിനാധ്വാനത്തിന്റെ ശരിയായ  ശക്തിയും സത്യസന്ധതയുമാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്.
പ്രവീണിന്റെ പിതാവ്: ......


പ്രധാനമന്ത്രി:  ഇച്ഛാശക്തിയുണ്ടെങ്കില്‍ ഒരു പ്രതിബന്ധത്തിനും നിങ്ങളെ തടയാനാവില്ല എന്നാണ് നിങ്ങള്‍ തെളിയിച്ചിരിക്കുന്നത്. നിങ്ങളുടെ വിജയത്തിലൂടെ അതു വ്യക്തമാവുകയും ചെയ്തിരിക്കുന്നു. താഴെ തട്ടില്‍ നിന്ന്് ശരിയായ തെരഞ്ഞെടുപ്പാണെങ്കില്‍ രാജ്യത്തിന്റെ കഴിവുകള്‍ക്ക് അത്ഭുതങ്ങള്‍ ചെയ്യാന്‍ സാധിക്കും. പ്രവീണ്‍ നിങ്ങള്‍ക്ക് ഞാന്‍ എല്ലാ നന്മകളും നേരുന്നു. ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളുടെ മാതാപിതാക്കളെയും അനുമോദിക്കുന്നു. ജപ്പാനില്‍ പൂര്‍ണശക്ചിയോടെ കളിക്കുക.


 പ്രവീണ്‍:  നന്ദി സര്‍.


പ്രധാനമന്ത്രി: ശരി, നമുക്ക് ഇനി നീരജി ചോപ്ര ജിയുമായി സംസാരിക്കാം.


നീരജി: നമസ്‌തെ സര്‍
പ്രധാനമന്ത്രി: നീരജിജി നിങ്ങള്‍ ഇന്ത്യ സൈന്യത്തിലാണല്ലോ. സൈന്യത്തിലെ ഏത് അനുഭവവും പരിശീലനവുമാണ് കായിക രംഗത്ത്് ഈ നിലയില്‍ എത്തുവാന്‍ നിങ്ങളെ സഹായിച്ചത്.
നീരജി: തുടക്കം മുതല്‍ ഞാന്‍ ഇന്ത്യന്‍ സൈന്യത്തെ സ്‌നേഹിച്ചിരുന്നു. അഞ്ചാറു വര്‍ഷം കളിച്ച ശേഷം സൈന്യത്തില്‍ ചേരാന്‍ എന്നോട് ആവശ്യപ്പെടുകയായിരുന്നു. എനിക്ക് വലിയ സന്തോഷമായി. ഞാന്‍ സൈന്യത്തില്‍ ചേര്‍ന്നു. അന്നു മുതല്‍ ഞാന്‍ എന്റെ ഇനത്തില്‍ മാത്രം ശ്രദ്ധിച്ചു. ഇന്ത്യന്‍ സൈന്യവും ഇന്ത്യാ ഗവണ്‍മെന്റും എനിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്നു. അതീവ ശുഷ്‌കാന്തിയോടെ ഞാന്‍ കഠിനാമായി അധ്വാനിക്കുന്നു.
പ്രധാനമന്ത്രി: നീരജിജി, നിങ്ങളോടൊപ്പം നിങ്ങളുടെ കുടുംബാംഗങ്ങളെ മുഴുവനും  എനിക്കു കാണാം. അവര്‍ക്കും എന്റെ ആശംസകള്‍.
പ്രധാനമന്ത്രി: നീരജ് ജി നിങ്ങള്‍ക്ക് ഇടയ്ക്ക് പരുക്കേറ്റിരുന്നു എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു.  എന്നിട്ടും നിങ്ങള്‍ ഈ വര്‍ഷവും ദേശീയ റിക്കോര്‍ഡ് നേടി.  എങ്ങിനെയാണ് ഈ മനോവീര്യം കാത്തു സൂക്ഷിക്കുന്നത്. പരിശീലനത്തിലൂടെയാണോ.
നീരജി: സര്‍ പരുക്ക് കായിക പരിശീലനത്തിന്റെ ഭാഗമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. 2019 -ലെ ലോക ചാമ്പ്യന്‍ഷിപ്പിനായി ഞാന്‍ കഠിനായി പ്രയത്‌നിച്ചിരുന്നു.


പ്രധാനമന്ത്രി: ഗംഭീരം.. പരുക്കില്‍ പോലും കളിക്കാരന്റെ ആവേശം നിങ്ങള്‍ കാണുന്നു.


നീരജി: സര്‍ ഇതാണ് ഞങ്ങളുടെ വഴി.വളരെ ഹ്രസ്വമാണ്   ഞങ്ങളുടെ ഔദ്യോഗിക ജീവിതം.അതിനാല്‍ ഞങ്ങള്‍ സ്വയം പ്രചോദിപ്പിച്ചേ പറ്റു. ലോക ചാമ്പ്യന്‍ഷിപ്പിനും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുമായി ഞാന്‍ നന്നായി തയാറെടുത്തതാണ്. പക്ഷെ പരുക്കു മൂലം ഒരു വര്‍ഷം നഷ്ടമായി. തുടര്‍ന്ന് ഞാന് പൂര്‍ണമായും  ഒഴിമ്പിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.  വീണ്ടും തിരിച്ചു വന്നു. ആദ്യ മത്സരത്തില്‍ തന്നെ ഞാന്‍ നന്നായി കളിച്ചു, ഒളിമ്പിക്‌സിനു യോഗ്യതയും നേടി. അ്‌പ്പോഴാണ് കൊറോണ മൂലം ഒളിമ്പിക്‌സ് മാറ്റി വച്ചത്. പക്ഷെ ഞാന്‍ പരിശീലനം തുടര്‍ന്നു. അടുത്ത മത്സരത്തിലും മികച്ച പ്രകടനം കാഴ്ച്ച വച്ചു, ദേശീയ റെക്കോഡ് നേടി.  ഞാന്‍ കഠിനമായി അധ്വാനിക്കുന്നു. ഒളിമ്പിക്‌സില്‍ എന്റെ കഴിവിന്റെ പരമാവധി മികവ് കാഴ്ച്ച വയ്ക്കാന്‍ ശ്രമിക്കും.
പ്രധാനമന്ത്രി: നീരജിജി, നി്ങ്ങളോട് സംസാരിക്കാന്‍ സാധിച്ചത് വലിയ കാര്യമായി. നിങ്ങളോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പ്രതീക്ഷകളുടെ മാറാപ്പ് നിങ്ങള്‍ ചുമക്കരുത്. നിങ്ങള്‍ 100 ശതമാനവും അധ്വാനിക്കുക. ഒരു സമ്മര്‍ദ്ദവും കൂടാതെ പൂര്‍ണമായി പരിശ്രമിക്കുക.  എല്ലാ നന്മകളും നേരുന്നു. നിങ്ങളുടെ മാതാപിതാക്കള്‍ക്കും ആശംസകള്‍.


പ്രധാനമന്ത്രി:  ഇനി നമുക്ക് ദ്യുതി  ഛന്ദ് ജിയുമായി സംസാരിക്കാം.


പ്രധാനമന്ത്രി: ദ്യുതി  ഛന്ദ് ജി നമ്‌സ്‌തെ.


ദ്യുതി  :  ആദരണീയനായ പ്രധാനമന്ത്രീ നമസ്‌തെ.


പ്രധാനമന്ത്രി: ദ്യുതി  ജി നിങ്ങളുടെ പേരിന്റെ അര്‍ത്ഥം തന്നെ തിളക്കം എന്നാണല്ലെ. ദ്യുതി  എന്നാല്‍ തേജോവലയം. കളികളിലൂടെ നിങ്ങള്‍ പ്രകാശം പരത്തുകയാണ്. ഇപ്പോള്‍ ഒളിമ്പിക്‌സില്‍  ആധിപത്യം പുലര്‍ത്താന്‍ നിങ്ങള്‍ തയാറായിരിക്കുന്നു. ഇത്ര വലിയ മത്സരത്തെ നിങ്ങള്‍ എങ്ങിനെ നോക്കി കാണുന്നു.


ദ്യുതി  : സര്‍, ആദ്യം തന്നെ പറയട്ടെ  ഒഡീഷയിലെ ഒരു നെയ്ത്തുവേലക്കാരുടെ കുടംബത്തില്‍ നിന്നാണ് ഞാന്‍വരുന്നത്. എനിക്ക് വീട്ടില്‍ മാതാപിതാക്കളും രണ്ടു സഹോദരിമാരും ഒരു സഹോദരനും ഉണ്ട്. ഒന്നിനു പുറകെ ഒന്നായി പെണ്‍കുട്ടികള്‍ തന്നെ ഉണ്ടായപ്പോള്‍ ഗ്രാമവാസികള്‍ എന്റെ കുറ്റപ്പെടുത്തി.ഞങ്ങളുടേത് ഒരു ദരിദ്ര കുടുംബമാണ്. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടാരുണ്ട്. അഛന് വളരെ തുഛമായ വരുമാനമേയുള്ളു.
പ്രധാനമന്ത്രി: നിങ്ങളുടെ മാതാപിതാക്കള്‍ എന്റെ മുന്നിലുണ്ട്.


ദ്യുതി  :ഞാന്‍ നന്നായി കളിച്ച് രാജ്യത്തിന് കീര്‍ത്തി നേടിയാല്‍ എനിക്ക് ഒരു ഗവണ്‍മെന്റ് ജോലി ലഭിക്കുമെന്നും എന്റെ കുടുംബത്തിന്റെ ശോച്യാവസ്ഥ മാറ്റാമെന്നും ഞാന്‍ കരുതുന്നു. എന്റെ കുടുംബത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താന്‍  എനിക്കു കഴിയും. എനിക്കു ചെയ്യുന്ന സഹായങ്ങള്‍ക്ക് ഞാന്‍ അങ്ങേയ്ക്കു നന്ദി പറയുന്നു. എന്റെ ജീവിതം മുഴുവന്‍ വിവാദങ്ങളാണ്. ഈ നിലയില്‍ എത്തുന്നതിന് ജീവിതത്തില്‍ വളരെ ക്ലേശങ്ങള്‍ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്ന് അങ്ങയോട് പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതു രണ്ടാം പ്രാവശ്യമാണ് ഞാന്‍ ഒളിമ്പിക്‌സിനു പോകുന്നത്. പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ പോകുന്നത്, എനിക്കു ഭയമില്ല. ഭാരതത്തിലെ ഒരു സ്ത്രീയും അബലയല്ല. സ്ത്രീകള്‍ മുന്നേറും, രാജ്യത്തിനു കീര്‍ത്തിമുദ്രകള്‍ കൊണ്ടുവരും.  ഈ വിശ്വസത്തോടെ ഞാന്‍ ഒളിമ്പിക്‌സില്‍ കളിക്കും,  രാജ്യത്തിനായി മെഡല്‍ നേടാന്‍ ശ്രമിക്കും.


പ്രധാനമന്ത്രി: ദ്യുതിജി, വര്‍ഷങ്ങളായുള്ള നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ തീരുമാനിക്കപ്പെടും. വിജയവും തോല്‍വിയും തമ്മിലുള്ള വ്യത്യാസം കണ്ണു ചിമ്മുന്നപോലെയാണ്. അതിനെ അഭിമുഖീകരിക്കുക എത്രയോ കഠിനം.


ദ്യുതി:  അടിസ്ഥാനപരമായി  100 മീറ്ററിനെ നോക്കുമ്പോള്‍ എല്ലാം 10 -11 സെക്കന്റുകള്‍ക്കുള്ളില്‍ തീരും. പക്ഷെ അത് ആവര്‍ത്തിക്കാന്‍ ഒരു വര്‍ഷമെടുക്കും. വളരെ കഠിനാധ്വാനം വേണം. 100 മീറ്റര്‍ മത്സരത്തിനായി 10 12 പ്രാവശ്യം നാം ഓടണം. ജിമ്മിലും നീന്തല്‍കുളത്തിലും ധാരാളം പരിശീലനം അതിനാവശ്യമുണ്ട്. നമ്മള്‍ അതിനെ ഒരു വെല്ലുവിളിയായി എടുക്കണം.  കാരണം ഒരു നിമിഷാര്‍ദ്ധം നഷ്ടപ്പെട്ടാല്‍ മതി നാം അയോഗ്യരാകും. അതിനാല്‍ ഇതെല്ലാം മനസില്‍ വച്ചുകൊണ്ടു വേണം നമ്മള്‍ ഓടാന്‍. ചില സമയങ്ങളില്‍ മനസില്‍ ഭയവും സങ്കോചവും നിറയും. പക്ഷെ, വ്യക്തിജീവിതത്തിലെ പോലെ ഞാന്‍ ധീരതയോടെ പോരാടും. അതിന്റെ ഫലമായി മികച്ചതാണ് എന്റെ  സമയം, രാജ്യത്തിനായി ഞാന്‍ മെഡല്‍ നേടും.
പ്രധാനമന്ത്രി: ദ്യുതി ജി, രാജ്യത്തിനു വേണ്ടി നിങ്ങള്‍ അനേകം റെക്കോഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട. ഇക്കുറി തീര്‍ച്ചയായും നിങ്ങള്‍ ഒളിമ്പിക് പീഠത്തില്‍ കയറും. മത്സരത്തില്‍ നിര്‍ഭയം പങ്കെടുക്കുക,  ഇന്ത്യമുഴുവന്‍ അതിന്റെ ഒളിമ്പിക് താരങ്ങള്‍ക്കൊപ്പമുണ്ട്.  ഞാന്‍ നിങ്ങള്‍ക്ക് നന്മ നേരുന്നു, ഒപ്പം നിങ്ങളുടെ മാതാപിതാക്കള്‍ക്ക് പ്രത്യേക സ്‌നേഹാദരങ്ങളും.


പ്രധാനമന്ത്രി: ആശിഷ് കുമാര്‍ ജിയുമായി നമുക്കിനി സംസാരിക്കാം.


പ്രധാനമന്ത്രി:ആശിഷ് ജി, നിങ്ങളുടെ പിതാവ് മുന്‍ ദേശീയ കബഡി താരമാണ് അല്ലേ. നിങ്ങളുടെ കുടുംബത്തില്‍ അനേകം കളിക്കാര്‍ വേറെയും ഉണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ ബോക്‌സിംങ് തെരഞ്ഞെടുക്കാന്‍ കാരണം.


ആശിഷ്: സര്‍, ഞാന്‍ ചെറുപ്പമായിരിക്കെ എന്റെ വീട്ടിലെ അന്തരീക്ഷം മുവുവന്‍ നിറഞ്ഞു നിന്നിരുന്നത് കായിക മത്സരങ്ങളായിരുന്നു. അഛന്‍ അക്കാലത്തെ മികച്ച കളിക്കാരനായിരുന്നു. അതുകൊണ്ട് മക്കളും ബോക്‌സിംങ് കളിക്കാരകണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം കബഡി കളിക്കാന്‍ എന്നെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല.  എന്നാല്‍ എന്റെ സഹോദരങ്ങള്‍ മിക്കവാറും ബോക്‌സിംങ്ങും ഗുസ്തിയും കളിക്കുമായിരുന്നു. അത് മികച്ച നിലവാരത്തിലുമായിരുന്നു. അതിനാല്‍ ഇതില്‍ ഒന്നില്‍ ചേരാന്‍ എന്നോടും പറഞ്ഞു. ഞാന്‍ മെല്ലിച്ചവനും ദുര്‍ബലനും ആയിരുന്നു.അതിനാല്‍ ഗുസ്തി വേണ്ട എന്നു  തീരുമാനിച്ചു. അങ്ങനെ ബോക്‌സിങ്ങിലേയ്ക്കു തിരിയേണ്ടി വന്നു.  അങ്ങിനെയാണ് എനിക്ക് ബോക്‌സിങ്ങില്‍ ഞാന്‍ താല്പര്യം വളര്‍ത്തി.
പ്രധാനമന്ത്രി: ആശിഷ് ജി, നിങ്ങള്‍ക്കും കോവിഡ് ബാധിച്ചു അല്ലെ. ഒരു കളിക്കാരന്‍ എന്ന നിലയില്‍ അതെത്രമാത്രം നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കി എന്ന് ഊഹിക്കാം. അതു നിങ്ങളുടെ ശരീരത്തിന്റെ ശേഷിയെയും മറ്റും ബാധിക്കാതിരിക്കാന്‍ എന്തു ചെയ്തു. ഈ നിര്‍ണായക ഘട്ടത്തില്‍ നിങ്ങള്‍ക്കു പിതാവിനെ നഷ്ടമായ വിവരവും ഞാന്‍ അറിഞ്ഞു.അത്തരം ഒരു സാഹചര്യത്തില്‍ പോലും നിങ്ങള്‍ ദൗത്യത്തില്‍ അചഞ്ചലനായി നിന്നു. തീര്‍ച്ചയായും നിങ്ങളുടെ വികാരങ്ങള്‍ ഞാന്‍ മനസിലാക്കുന്നു.


ആശിഷ്: സര്‍, മത്സരത്തിന് കൃത്യം 25 ദിവസം മുമ്പാണ് എന്റ് പിതാവ് മരിച്ചത്. അതിന്റെ ആഘാതത്തിലും തീവ്രമായ  മനോ വേദനയിലുമായിരുന്നു ഞാന്‍. ആ സമയത്ത് പല പ്രശ്‌നങ്ങളും എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നു.  ആ സമയത്ത് എനിക്ക് ഏറ്റവും ആവശ്യമായിരുന്നത് കുടുംബത്തിന്റെ പിന്തുണയായിരുന്നു. എന്റെ കുടംബം എനിക്ക് ശക്തമായ പിന്തുണ നല്‍കി. എന്റെ സഹോദരന്‍, സഹോദരി, എന്റെ മറ്റു കുടംബാംഗങ്ങള്‍ എല്ലാവരും എന്നെ സഹായിച്ചു.പിതാവിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന് എന്റെ സ്‌നേഹിതരും എന്നെ ഉത്സാഹിപ്പിച്ചു.എല്ലാം മറന്ന് ക്യാമ്പില്‍ ചേരാനും പിതാവിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനും അവര്‍ എന്നോടു പറഞ്ഞു. സ്‌പെയിനില്‍ ആയിരിക്കെ ഞാന്‍ കോവിഡ് ബാധിതനായി.  എനിക്ക് ചില  ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.  എനിക്ക് അവിടെ പ്രത്യേക സൗകര്യങ്ങള്‍ ലഭ്യമായി,  എന്റെ സംഘത്തിലെ ഡോക്ടറുടെ കൃത്യമായ പരിചരണവും എനിക്കു കിട്ടി. എനിക്കു ലഭിച്ച സ്ഥലസൗകര്യത്തില്‍ ഞാന്‍ പരിശീലിക്കുകയും ചില കായികാഭ്യാസങ്ങള്‍ തുടരുകയും ചെയ്തു. പക്ഷെ രോഗ വിമുക്തിക്ക് സമയം എടുത്തു. ഇന്ത്യയില്‍ തിരിക വന്ന ശേഷമാണ് ഞാന്‍ ക്യാമ്പില്‍ ചേര്‍ന്നത്. പരിശീലകരും മറ്റുദ്യോഗസ്ഥരും എന്നെ ഒത്തിരി സഹായിച്ചു. രോഗവിമുക്തി നേടുന്നതിനും പൂര്‍വ സ്ഥിതിയിലേയ്ക്കു തിരികെ വരുന്നതിനും എന്റെ പരിശീലകന്‍ ധര്‍മേന്ദ്ര സിംങ് യാദവും എന്നെ സഹായിച്ചു.
പ്രധാനമന്ത്രി: ആശിഷ് ജി ഞാന്‍ നിങ്ങളുടെ കുടുംബാംഗങ്ങളെ അഭിവാദ്യം ചെയ്യുന്നു. ആശിഷ് ജി നിങ്ങള്‍ ഓര്‍ക്കുന്നുവോ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ജി സുപ്രധാനമായ ഒരു കളിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പിതാവിന്റെ മരണം സംഭവിക്കുന്നത്്. എന്നാല്‍ അദ്ദേഹം മാച്ചിനു പ്രാധാന്യം നല്‍കി, അതിലൂടെ പിതാവിനു പ്രണാമം അര്‍പ്പിച്ചു. നിങ്ങളും അതേ വിസ്മയകരമായ കൃത്യമാണ് ചെയ്തിരിക്കുന്നത്. പിതാവിനെ നഷ്ടപ്പെട്ടിട്ടും നിങ്ങള്‍ സര്‍വ ശക്തിയും സംഭരിച്ച് മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നിങ്ങളുടെ ഈ മാത്ൃക തീര്‍ച്ചയായും ഒരു തരത്തില്‍  പ്രചോദനാത്മകമാണ്. കളിക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ എപ്പോഴും ജേതാവാണ് എന്നു തെളിയിച്ചിരുന്നു. അതിനൊപ്പം ഇപ്പോഴിതാ വ്യക്തിയെന്ന നിലയില്‍ ശാരീരികവും വൈകാരികവുമായ വെല്ലുവിളികളെ  കൂടി  മറികടക്കാന്‍ സാധിക്കുമെന്ന് നിങ്ങള്‍ തെളിയിച്ചിരിക്കുന്നു. രാജ്യത്തിനു മുഴുവന്‍ നിങ്ങളില്‍ വലിയ പ്രതീക്ഷയാണ്. ഒളിമ്പിക്‌സില്‍ നിങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കും എന്ന് ഞങ്ങള്‍ക്കാത്മ വിശ്വാസമുണ്ട്. ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു, നിങ്ങളുടെ കുടെബാംഗങ്ങളെ അഭിവാദ്യം ചെയ്യുന്നു.


പ്രധാനമന്ത്രി: നമുക്കൊപ്പം ഇതാ  ഒരു പരിചിത മുഖം,  സുപരിചിതമായ പേര്. നമുക്ക് മേരി കോമിനോട് സംസാരിക്കാം.
പ്രധാനമന്ത്രി: നമസ്‌തെ മേരി കോം


മേരി കോം: നമസ്‌തെ സര്‍


പ്രധാനമന്ത്രി: രാജ്യം മുഴുവന്‍ പ്രചോദനം ഉള്‍ക്കൊള്ളുന്ന ഒരു കായിക താരമാണ് നിങ്ങള്‍. ഈ ഒളിമ്പിക്‌സ് സംഘത്തിലുള്ള എല്ലാ താരങ്ങള്‍ക്കും നിങ്ങളാണ് റോള്‍ മോഡല്‍. അവരും നിങ്ങളെ വിളിക്കുന്നുണ്ടാവും. അവര്‍ എന്താണ് നിങ്ങളോടു ചോദിക്കുന്നത്.
മേരി കോം: സര്‍, വീട്ടില്‍ എല്ലാവരും എനിക്കായി പ്രാര്‍ത്ഥനയിലാണ്. എന്റെ മക്കള്‍ക്ക് ഞാന്‍ വല്ലാതെ അപ്രാപ്യയാണ്. രാജ്യത്തിനു വേണ്ടിയുള്ള ഒരു ദൗത്യത്തിലാണ് , അതിനാല്‍ പിതാവ് പറയുന്നത് അനുസരിക്കണം എന്നും അവരോടു ഞാന്‍ വിശദീകരിക്കാറുണ്ട്. കോവിഡാണ് വീടിനു വെളിയില്‍ ഇറങ്ങരുത് എന്നും ഞാന്‍ അവരോട് പറയാറുണ്ട്. വീട്ടില്‍ തന്നെ ഇരുന്ന് കുട്ടികളും വല്ലാതെ മുഷിയുന്നു. ഓണ്‍ലൈനിലാണ് ക്ലാസുകള്‍.  കുട്ടികള്‍ക്ക് കളികളും കായികവിനോദങ്ങളും ഇഷ്ടമാണ്.  കോവിഡ് കാരണം അവര്‍ക്ക് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ സാധിക്കുന്നില്ല. വീട്ടില്‍ സുരക്ഷിതമായിരിക്കാന്‍ ഞാന്‍ അവരോടു പറയും. എന്നെ പോലെ സുരക്ഷിതമായിരിക്കണം നിങ്ങളും എന്നു ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിനു വേണ്ടി കുറച്ചു നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നു.


പ്രധാനമന്ത്രി:എനിക്ക് നിങ്ങളുടെ കുട്ടികളെ കാണാന്‍ സാധിക്കുന്നുണ്ട്. അവര്‍ നിങ്ങള്‍ പറയുന്നതു കേള്‍ക്കുന്നുണ്ട്. എല്ലാ ഇടികളിലും നിങ്ങളാണ് ചാമ്പ്യന്‍. എന്നാല്‍ ഏതാണ് നിങ്ങളുടെ ഇഷ്ടപ്പെട്ട ഇടി.  ജാബ്, ഹുക്ക്, അപ്പര്‍കട്ട്, മറ്റെന്തെങ്കിലും.  ഏതാണ് നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഇടി എന്ന്ു പറയൂ.
മേരി കോം: സര്‍ എനിക്ക് ഏറ്റവും ഇഷ്ടം സൗത്ത് പോള്‍ ആണ്. എന്റെ പ്രതിയോഗികള്‍ക്ക് അതില്‍ നിന്ന് ഒഴിവാകാന്‍ കഴിയില്ല. അത് അവരെ തകര്‍ക്കുന്നു.


പ്രധാനമന്ത്രി: നിങ്ങളുടെ ഇഷ്ട താരം ആരാണ്
മേരി കോം: ബോക്‌സിംങ്ങില്‍ എന്റെ ഇഷ്ട താരവും ആരാധനാപാത്രവും പ്രചോദനവും മുഹമ്മദ് അലിയാണ് സര്‍.
പ്രധാനമന്ത്രി: മേരി കോം ജി നിങ്ങള്‍ ഒട്ടുമിക്ക അന്താരാഷ്ട്ര ബോക്‌സിംങ് ചാമ്പ്യന്‍ഷിപ്പും വിജയിച്ച ആളാണ്. എവിടെയോ നിങ്ങള്‍ പറഞ്ഞല്ലോ ഒളിമ്പിക്‌സ് സ്വര്‍ണ മെഡലാണ് സ്വപ്‌നമെന്ന്. ഇതു നിങ്ങളുടെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവന്‍ സ്വപ്‌നമാണ്.  നിങ്ങളുടെയും രാജ്യത്തിന്റെയും ഈ സ്വപ്‌നം സാക്ഷാത്കൃതമാകും എന്ന് രാജ്യം മുഴുവന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്കും  നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും എല്ലാ നന്മകളും നേരുന്നു.


മേരി കോം: വളരെ നന്ദി സര്‍.


പ്രധാനമന്ത്രി: നമുക്ക് ഇനി പി.വി സിദ്ദുവുമായി സംസാരിക്കാം.
പ്രധാനമന്ത്രി:  സിദ്ദുജി, ടോക്കിയോ ഒളിമ്പിക്‌സ് കോര്‍ട്ടു പോലുള്ള ഒരു കളത്തില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി നിങ്ങള്‍ പറയുകയുണ്ടായല്ലോ. ഗച്ചബൗളിയില്‍ നിങ്ങളുടെ പരിശീലനം എങ്ങിനെ പോകുന്നു.


പി.വി സിദ്ദു:  ഗച്ചബൗളിയിലെ പരിശീലനം നന്നായി പോകുന്നു സര്‍. ഞാന്‍ ഇതു തെരഞ്ഞെടുക്കാന്‍ കാരണം സ്‌റ്റേഡിയം മികച്ചതാണ്. അവസരങ്ങളും ഉണ്ട്. ഫെബ്രുവരി മുതല്‍ ഞാന്‍ ഇവിടെ പരിശീലനത്തിലാണ്.  ഞാന്‍ ഗവണ്‍മെന്റില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ട്. എനിക്ക് അടിയന്തിര അനുമതി നല്‍കിക്കൊണ്ട് അവര്‍ പറഞ്ഞു, കോവിഡ് പ്രോട്ടോക്കോള്‍ പിന്തുടരണം എന്ന്. അടിയന്തര അനുമതി നല്‍കിയതിന് എനിക്ക് അവരോട് വളരെ നന്ദിയുണ്ട്. ഇവിടെ തുടങ്ങിയാല്‍ ടോക്കിയോയിലെ വമ്പന്‍ സ്റ്റേഡിയത്തില്‍ പോയി കളിക്കുക വലിയ പ്രയാസമുള്ള കാര്യമല്ല എന്നു ഞാന്‍ കരുതുന്നു.
പ്രധാനമന്ത്രി: എനിക്കു മുന്നില്‍ നിങ്ങളുടെ കുടംബാംഗങ്ങള്‍ ഉണ്ട്. അവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. ഗോപി ചന്ദ് ജി ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, റ്ിയോ ഒളിമ്പിക്‌സിനു മുമ്പെ,  അദ്ദേഹം നിങ്ങളുടെ ഫോണ്‍ എടുത്തു മാറ്റി എന്ന്. ഐസ് ക്രീം കഴിക്കാനും നിങ്ങള്‍ക്ക് അനുമതി ഇല്ലായിരുന്നു. ഈ ഐസ്‌ക്രീം നിരോധനം ഇപ്പോഴും നിലവിലുണ്ടോ.


പി.വി സിദ്ദു: തീര്‍ച്ചയായും സര്‍. ഞാന്‍ കുറച്ചു നിയന്ത്രണങ്ങള്‍ ഏര്‍്‌പ്പെടുത്തിയിട്ടുണ്ട്. കാരണം കായിക താരങ്ങള്‍ക്ക് ഭക്ഷണം വളരെ പ്രദാനമാണ്. ഞാന്‍ ഒളിമ്പിക്‌സിനു തയാറെടുക്കുന്നതു കൊണ്ട് തീര്‍ച്ചയായും ഞാന്‍ ഭക്ഷണ ക്രമീകരിക്കേണ്ടതുണ്ട്.  ഞാന്‍ അധികം ഐസ് ക്രീം കഴിക്കാറില്ല, വല്ലപ്പോഴും മാത്രം.


പ്രധാനമന്ത്രി: സിദ്ദുജി നിങ്ങളുടെ മാതാപിതാക്കള്‍ കായിക രംഗത്ത് ആയിരുന്നല്ലോ. എനിക്ക് അവരോടും സംസാരിക്കണം.  നമസ്‌തെ, പ
റയൂ  ഒരു കുഞ്ഞിന്റെ താല്‍പര്യം സ്‌പോര്‍ട്‌സിലേയ്ക്കു തിരിയുമ്പോള്‍ അത് മാതാപിതാക്കള്‍ക്ക് വലിയ തലവേദനയാണ് അല്ലേ. ധാരാളം പേര്‍ക്ക് സംശയങ്ങളുണ്ട്.  അത്തരം മാതാപിതാക്കള്‍ക്കു നല്‍കാനുള്ള സന്ദേശം എന്താണ്.
മാതാപിതാക്കള്‍: കുട്ടികള്‍ കളിക്കുന്നുണ്ടെങ്കില്‍ അവരുടെ ആരോഗ്യവും ഏകാഗ്രതയും വര്‍ധിക്കും എന്ന് മാതാപിതാക്കള്‍  മനസിലാക്കണം.  എല്ലാ മേഖലയിലും അവര്‍ മെച്ചപ്പെടും അവര്‍ക്ക് ഉയരത്തില്‍ എത്താനും സാധിക്കും.


പ്രധാനമന്ത്രി: നിങ്ങള്‍ ജേതാവായ  ഒരു കായിക താരത്തിന്റെ മാതാപിതാക്കളല്ലേ.കുട്ടികളെ കളിക്കാരാക്കുന്നതിന് ഏതു തരത്തിലുള്ള വളര്‍ത്തലാണ് ആവശ്യം.


മാതാപിതാക്കള്‍: കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് സുപ്രധാന പങ്കുണ്ട് സര്‍. നിങ്ങള്‍ അവരെ പ്രചോദിപ്പിക്കണം. എല്ലാ കളിക്കാര്‍ക്കും ഗവണ്‍മെന്റ് എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ട്. അങ്ങേയ്ക്ക് അറിയാമല്ലോ.അതിനാല്‍ രാജ്യത്തിനു വേണ്ടി നന്നായി കളിക്കണം എന്ന കാര്യം അവരെ പറഞ്ഞു മനസിലാക്കണം. അവരെ പ്രോത്സാഹിപ്പിക്കണം. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരുടെ ആനുഗ്രഹം തേടാനും  ഈ കുട്ടികളെ പഠിപ്പിക്കണം.
പ്രധാനമന്ത്രി:സിദ്ദുജി നിങ്ങളെ ഒരു ലോക ചാമ്പ്യനാക്കുന്നതിന് നിങ്ങളുടെ മാതാപിതാക്കള്‍ വലിയ ത്യാഗങ്ങള്‍ അനുഷ്ടിച്ചിട്ടുണ്ട്. അവര്‍ അവരുടെ കടമ നിര്‍വഹിച്ചു, ഇനി നിങ്ങളുടെ ഊഴമാണ്. കഠിനമായി പരിശ്രമിക്കൂ. എനിക്ക് ഉറപ്പുണ്ട് ഇക്കുറിയും നിങ്ങള്‍ തീര്‍ച്ചയായും വിജയിക്കും. നിങ്ങളുടെ വിജയങ്ങള്‍ക്കു ശേഷം ഞാന്‍ നിങ്ങളെ വ്യക്തിപരമായി കാണും. അപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊപ്പം ഞാനും ഉറപ്പായി ഐസ്‌ക്രീം
പ്രധാന മന്ത്രി : നമുക്ക് ഇനി ഇളായോടു സംസാരിക്കാം.
പ്രധാന മന്ത്രി : നമസ്‌തെ ഇള


ഇളവേനില്‍: നമസ്‌തെ സര്‍


പ്രധാന മന്ത്രി : (ഗുജറാത്തിയില്‍) ഇളവേനില്‍ നിങ്ങള്‍ ആദ്യം അത്‌ലറ്റിക്‌സിലാണ് ചേരാന്‍ ആഗ്രഹിച്ചത്. പിന്നീട് അത് ഷൂട്ടിലേയ്ക്കു മാറി.
ഇളവേനില്‍: സത്യത്തില്‍ ഷൂട്ടിങ്ങിനു മുമ്പ് ഞാന്‍ പല കളികളും പരീക്ഷിച്ചതാണ്. ചെറുപ്പം മുതലേ എനിക്ക് കളികളില്‍ വലിയ ഭ്രമമായിരുന്നു. ഞാന്‍ അത്‌ലറ്റിക്‌സ് നോക്കി. ജൂഡോ, ബാറ്റ്മിന്റണ്‍ തുടങ്ങിയവയൊക്കെ പരീക്ഷിച്ചു. എന്നാല്‍ ചൂട്ടിംങ് തുടങ്ങിയപ്പോള്‍ എനിക്ക്ഇതില്‍ വലിയ താല്‍പ്പര്യമായി. കാരണം ഇതില്‍ നാം വളരെ നിവര്‍ന്നു നില്‍ക്കണം, വളരെ ഏകാഗ്രത വേണം.  എനിക്ക് അതില്ലായിരുന്നതിനാല്‍ ഞാന്‍ വിചാരിച്ചു ഇത് പരീക്ഷിച്ചു കളയാം, എനിക്ക് ധാരാളം പഠിക്കാന്‍ സാധിക്കുംയ അങ്ങിനെ ഞാന്‍ ഷൂട്ടിങ്ങില്‍ കൂടുതല്‍ താല്പര്യം എടുത്തു.
പ്രധാന മന്ത്രി :ഇപ്പോള്‍ ഞാന്‍ ദൂര്‍ദര്‍ശനില്‍ ഒരു പരിപാടി കാണുകയായിരുന്നു. ഞാന്‍ നിങ്ങളുടെ മാതാപിതാക്കളെ ശ്രവിക്കുകയായിരുന്നു.നിങ്ങള്‍ തുടങ്ങിയത് സന്‍സ്‌കാര്‍ഥത്തില്‍ നിന്നാണ്്്. നിങ്ങളുടെ മാതാവ് അത് അഭിമാനത്തോടെ വിശദീകരിക്കുന്നുണ്ട്. സ്‌കൂള്‍ മുതല്‍ ഒളിമ്പിക്‌സ് വരെയുള്ള നിങ്ങളുടെ യാത്രയെ കുറിച്ച് വളരെയധികം യുവാക്കള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ട്. ഞാന്‍ മണിനഗര്‍ എംഎല്‍എ ആയിരുന്നു. നിങ്ങള്‍ മണിനഗറിലായിരുന്നു താമസിച്ചിരുന്നത്.  എന്റെ അസംബ്‌ളി മണ്ഡലത്തില്‍ കൊഖ്രയില്‍ ഞാന്‍ ആദ്യമായി സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിച്ചപ്പോള്‍ നിങ്ങളൊക്കെ കളിക്കാന്‍ വരുമായിരുന്നു. അന്നു നിങ്ങള്‍ കുട്ടിയായിരുന്നു. ഇപ്പോള്‍ നിങ്ങളെ കാണുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു. നിങ്ങളെ കുറിച്ച് എന്തെങ്കിലും പറയൂ.


ഇളവേനില്‍ : സര്‍ എന്റെ ഷൂട്ടിംങ് യാത്ര തുടങ്ങിയത് സന്‍സ്‌കാര്‍ഥത്തില്‍ നിന്നാണ്. ഞാന്‍ 10-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മമ്മിയും ഡാഡിയുമാണ് പറഞ്ഞത്. നിനക്ക് സ്‌പോര്ട്‌സില്‍ താല്‍പര്യം ഉണ്ടെങ്കില്‍ ശ്രമക്കൂ എന്ന്.  അന്ന് ഗുജറാത്ത് സ്‌പോര്‍ട്‌സ് അഥോറിറ്റിയും ഗണ്‍ഫോര്‍ ഗ്ലോറി ഷൂട്ടിംങ് അക്കാദമിയും തമ്മില്‍ ഒരു ധാരണാ പത്രം ഒപ്പു വച്ചിരുന്നു. സന്‍സ്‌കാര്‍ഥം ഒരു ജില്ലാ തല സ്‌പോര്‍സ് പരിശീലന പരിപാടി ആരംഭിച്ചു. അങ്ങനെ പഠനങ്ങള്‍ അവിടെ നിന്നും തുടങ്ങി. ദിവസം മുഴുവന്‍ പരിശീലനം. ആ യാത്ര നല്ലതായിരുന്നു. അവിടെ നിന്നാരംഭിച്ച യാത്രയാണ്. ഇതാ  ഇപ്പോള്‍ ഞാന്‍ ആദ്യമായി ഒളിമ്പിക്‌സിലേയ്ക്കു പോകുന്നു.എനിക്ക് വലിയ അഭിമാനം തോന്നുന്നു സര്‍.നിരവധിയാളുകള്‍ എന്നെ സഹായിച്ചു നേര്‍വഴിക്കു നയിച്ചു.
പ്രധാന മന്ത്രി : ഇളവേനില്‍ നിങ്ങള്‍ ബിരുദ വിദ്യാര്‍ഥി കൂടിയാണ് അല്ലേ.  നിങ്ങളുടെ ഷൂട്ടിംങ് പരിശാലനവും ക്ലാസുകളും എങ്ങിനെ ഒത്തു പോകുന്നു.
ഇളവേനില്‍ : ഗുജറാത്ത് സര്‍വകലാശാലയുടെ കീഴിലുള്ള ബാവന്‍സ് കോളജ് ഓഫ് ആട്‌സ് ആന്‍ഡ് സയന്‍സ്് കോളജിനോട് എനിക്കു വളരെ നന്ദിയുണ്ട്.  ക്ലാസില്‍ ചെല്ലാന്‍ അവര്‍ എന്നെ നിര്‍ബന്ധിക്കാറില്ല. എന്റെ പരീക്ഷകള്‍ക്കായി അവര്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്റെ സെമിനാര്‍ പ്രത്യേകം നടത്തും. എന്റെ യാത്രയില്‍ ഞാന്‍ പഠിച്ച സ്‌കൂളും കോളജും എന്നെ ധാരാളം സഹായിച്ചു.
പ്രധാന മന്ത്രി : ഇളവേനില്‍ നിങ്ങളുടെ തലമുറ ഉത്ക്കര്‍ഷേഛയുള്ളവരും പക്വതയുള്ളവരുമാണ്. ഇത്ര ചെറുപ്രായത്തില്‍ തന്നെ നിങ്ങള്‍ ലോകതല വിജയമാണ് കൈവരിച്ചിരിക്കുന്നത്. ഏറ്റവും വലിയ വേദിയിലും നിങ്ങള്‍ ഈ ജൈത്രയാത്ര തുടരും എന്ന രാജ്യം പ്രതീക്ഷിക്കുന്നു.എല്ലാ വിജയങ്ങളും നേരുന്നു. ഒപ്പം നിങ്ങളുടെ മാതാപിതാക്കള്‍ക്കും എന്റെ ആശംസകള്‍.വണക്കം.


പ്രധാന മന്ത്രി : ഇനി നാം സംസാരിക്കുന്നത് സൗരഭ് ചൗധരിയോടാണ്. നമസ്‌തെ സൗരഭ് ജി
പ്രധാന മന്ത്രി : നന്നെ ചെറിയ പ്രായത്തിലാണ് നിങ്ങള്‍ ഒളിമ്പിക്‌സിനുള്ള യോഗ്യത നേടിയിരിക്കുന്നത്. എന്നാണ് എങ്ങിനെയാണ് നിങ്ങള്‍ ഈ ദൗത്യം ആരംഭിച്ചത്.
സൗരഭ് : സര്‍, ഞാന്‍ 2015 ലാണ് ഷൂട്ടിംങ് ആരംഭിച്ചത്.  എന്റെ അയല്‍ ഗ്രാമത്തില്‍ ഒരു ഷൂട്ടിംങ് അക്കാദമിയുണ്ട്. എവിടെ നിന്നാണ് പഠനം തുടങ്ങിയത്.  എന്റെ കുടംബാംഗങ്ങള്‍ എന്നെ വലിയ അളവു വരെ സഹായിച്ചു. എനിക്ക് ഇഷ്ടമാണെങ്കില്‍ പരിശ്രമിക്കൂ എന്നാണ് അവര്‍ പറഞ്ഞത്.  അങ്ങിനെയാണ് ഞാന്‍ അവിടെ പോയി പരിശീലനം തുടങ്ങിയത്. പിന്നെ എനിക്ക് അത് ഇഷ്ടമായി. അവിടെ തുടര്‍ന്നു. മികച്ച നേട്ടങ്ങള്‍ കൈവരിച്ചപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റും എന്നെ സഹായിക്കാന്‍ തുടങ്ങി. അങ്ങിനെ ഇവിടെ എത്തി സര്‍.


പ്രധാന മന്ത്രി എനിക്ക് നിങ്ങളുടെ കുടുംബാംഗങ്ങളെ കാണാം, അവരുടെ കണ്ണുകളിലെ സ്വപ്‌നങ്ങളെയും. സൗരഭ്, കഠിനാധ്വാനത്തോടൊപ്പം ഏകാഗ്രതയും ഷൂട്ടിങ്ങിന് ആവശ്യമാണ്. നിങ്ങള്‍ യോഗ പരിശീലിക്കുന്നില്ലേ. അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും.അതെക്കുറിച്ച് അറിയാന്‍ എനിക്കും ഈ രാജ്യത്തെ യുവാക്കള്‍ക്കും സന്തോഷമുണ്ട്്്.


സൗരഭ് : മനസിനെ ഏകാഗ്രമാക്കുന്നതിന് ഞാന്‍ യോഗയും ധ്യാനവും ചെയ്യാറുണ്ട്. ഈ രാജ്യത്തെ മുഴുവന്‍ പരിപാലിക്കാന്‍ അങ്ങ് എന്താണ് ചെയ്യുന്നത് എന്ന് ഞങ്ങള്‍ സത്യത്തില്‍ അങ്ങില്‍ നിന്നാണ് അറിയേണ്ടത്.
പ്രധാന മന്ത്രി : ശരി സൗരഭ്.എനിക്ക് ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാം, നിങ്ങളുടെ സുഹൃത്തുക്കളും സഹപാഠികളും സെല്‍ഫിയെടുക്കാന്‍ നിങ്ങളെ സമീപിക്കാറുണ്ടോ.അപ്പോള്‍ എന്താണ് തോന്നുക.  


സൗരഭ് : ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍ എന്റെ സുഹൃത്തുക്കളും ഗ്രാമവാസികളും സെല്‍ഫി എടുക്കാന്‍ വരാറുണ്ട്. എന്റെ പിസ്റ്റളിനൊപ്പം അവര്‍ സെല്‍ഫി എടുക്കും. ഞാന്‍ അത് ആസ്വദിക്കും.


പ്രധാന മന്ത്രി :സൗരഭ്, നിങ്ങള്‍ വളരെ ശ്രദ്ധാലുവായി കാണപ്പെടുന്നു. നിങ്ങളെ പോലെയുള്ള ചെറുപ്പക്കാര്‍ക്ക് അത് വളരെ നല്ലതാണ്. ഷൂട്ടിങ്ങിനും ഇതെ ശ്രദ്ധയും സ്ഥിരതയുമാണ് വേണ്ടതും. ഇനിയും നിങ്ങള്‍ ദീര്‍ഘദൂരം സഞ്ചരിച്ച് അനേകം നാഴിക കല്ലുകള്‍ പിന്നിടുകയും രാജ്യത്തിനു വേണ്ടി നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യട്ടെ.ഒളിമ്പിക്‌സില്‍ നിങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുമെന്ന് ഭാവിയിലും അതു തുടരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എന്റെ ആശംസകള്‍.
പ്രധാന മന്ത്രി : നമുക്ക് ഇനി ശരത് കമല്‍ ജിയോട് സംസാരിക്കാം. ശരത് ജി നമസ്‌തെ.


ശരത് :  നമസ്‌തെ സര്‍.


പ്രധാന മന്ത്രി : ശരത് ജി നിങ്ങള്‍ മൂന്ന് ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുണ്ടല്ലോ. നിങ്ങള്‍ പ്രശസ്തനായ കളിക്കാരനാണ്.  ഇക്കുറി ഒളിമ്പിക്‌സില്‍ രാജ്യത്തെ ആദ്യമായി പ്രതിനിധീകരിക്കുന്ന ചെറുപ്പക്കാരായ കളിക്കാര്‍ക്ക് നല്‍കാനുള്ള ഉപദേശം എന്താണ്.
ശരത് : ഇക്കുറി പുതിയ സാഹചര്യത്തിലാണ് ഒളിമ്പിക്‌സ് നടക്കുന്നത്, കോവിഡ് 19 ന്റെ മധ്യേ. കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സിലും ഞങ്ങളുടെ എല്ലാവരുടെയും ശ്രദ്ധ മത്സരങ്ങളില്‍ ആയിരുന്നു, സുരക്ഷയും പ്രോട്ടോക്കോളും ആയിരുന്നില്ല. എന്നാല്‍ ഇക്കുറി മത്സരങ്ങള്‍ക്കുപരി  ഞങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആദ്യമായി ഒളിമ്പിക്‌സിനു പോകുന്നവരോട് എനിക്കു പറയാനുള്ളത് പ്രോട്ടോക്കോള്‍ പാലിക്കാത്ത പക്ഷം നാം മത്സരത്തില്‍ നിന്നു തന്നെ പുറത്തായേക്കും എന്നാണ്. എന്നാല്‍ അവിടെ എത്തിയശേഷം നാം പൂര്‍ണമായി നമ്മുടെ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
പ്രധാന മന്ത്രി : ശരത് ജി, നിങ്ങള്‍ കളിക്കാന്‍ ആരംഭിച്ച കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടേബിള്‍ ടെന്നീസില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്.  കായിക മേഖലയുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് വകുപ്പുകളുടെ സമീപനത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ.
ശരത് : ധാരാളം മാറ്റങ്ങള്‍. പ്രധാനമായും 2006 ലെ കോമണ്‍വെല്‍ത് ഗെയിമില്‍ ഞാന്‍ ആദ്യമായി സ്വര്‍ണ മെഡല്‍ നേടിയതിനു ശേഷം കഴിഞ്ഞ തവണ 2018 ല്‍, ഞങ്ങള്‍ ടീമായി സ്വര്‍ണം നേടയിതിനും ഇടയില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.  2006 നും 2018 നും മധ്യേ വലിയ മാറ്റം.  ഇപ്പോള്‍ സ്‌പോര്‍ട്‌സില്‍ ഒരു തൊഴില്‍പരതയുണ്ട്. 2006 ല്‍ ഞാന്‍ സ്വര്‍ണം നേടുമ്പോള്‍ അത്രയ്‌ക്കൊന്നും ഉണ്ടായിരുന്നില്ല. സത്യത്തില്‍ അന്ന് പഠനത്തിനായിരുന്നു പ്രാമുഖ്യം, സ്‌പോര്‍ട്‌സ് പാര്‍ശ്വവത്ക്കരിക്കപ്പെട്ടിരുന്നു. ഇന്ന് അങ്ങിനെയല്ല. ഗവണ്‍മെന്റും സ്വകാര്യ സ്ഥാപനങ്ങലും സ്‌പോര്‍ട്‌സിനു പ്രാധാന്യം നല്‍കുന്നു. ഇന്ന് ഒരു പ്രൊഫഷണല്‍ കളിക്കാരനാകാനുള്ള അവസരങ്ങള്‍ ധാരാളമുണ്ട്.  ഇന്ന് കളിക്കുന്ന കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഒരു ഉറപ്പുമുണ്ട്. ആ ഉറപ്പിനുമപ്പുറം മക്കള്‍ കായിക രംഗത്ത് ശോഭിക്കുമെന്നും അവരുടെ ജീവിതം ശോഭനമാക്കുമെന്നും മാതാപിതാക്കള്‍ക്ക് ആത്മവിശ്വാസവുമുണ്ട്. അതൊരു വലിയ കാര്യമാണ്.


പ്രധാന മന്ത്രി : ശരത് ജി, നിങ്ങള്‍ക്ക് ടേബിള്‍ ടെന്നീസില്‍ മാത്രമല്ല മറ്റു പല മുഖ്യ ഇനങ്ങളിലും പരിചയം ഉണ്ട്.ഈ അനുഭവം നിങ്ങള്‍ക്കു മാത്രമല്ല, ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്ന നമ്മുടെ സംഘത്തിനു മുഴുവന്‍ ഉപകാരപ്പെടും എന്നു ഞാന്‍ കരുതുന്നു. ഇക്കുറി നിങ്ങള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്.  നിങ്ങളുടെ മത്സരത്തിനൊപ്പം സംഘത്തെ മുഴുവന്‍ നയിക്കുന്നതിലും നിങ്ങള്‍ക്കു വലിയ സംഭാവന നല്‍കാനാവും. നിങ്ങള്‍ അതു നല്ല രീതിയില്‍ ചെയ്യും, എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്കും നിങ്ങളുടെ ടീമിനും എന്റെ എല്ലാ ആശംസകളും നേരുന്നു.
പ്രധാന മന്ത്രി :ഇനി നമുക്ക് മാനിക ഭദ്ര ജിയുമായി സംസാരിക്കാം. മാനികാ ജി നമസ്‌തെ.


മാനിക:  നമസ്‌തെ സര്‍.


പ്രധാന മന്ത്രി : ടേബിള്‍ ടെന്നീസ് താരം എന്നതിനുപരി നിങ്ങള്‍ ഈ കളി പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുയും ചെയ്യുന്നു എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. നിങ്ങള്‍ അവരെ സഹായിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വളരെ ചെറുപ്പമാണ്. എന്നിട്ടും എവിടെ നിന്നു കിട്ടി ഈ ആശയം.
മാനിക: ഞാന്‍ പുനെയിലാണ് കളിച്ചിരുന്നത്. ഇവിടെ ആദ്യമായി വന്നപ്പോള്‍ പാവപ്പെട്ടവരും അനാഥരുമായ കുട്ടികള്‍ വളരെ നന്നായി കളിക്കുന്നതു കണ്ടു. എനിക്ക് വലിയ അനുഭവമായി. അവരെ സഹായിച്ചാല്‍ എന്നെ അനുകരിച്ച് അവര്‍ മികച്ച താരങ്ങളായി മാറും എന്ന് എനിക്കു തോന്നി. അവര്‍ കളിക്കുന്നതു കണ്ടാണ് ഈ ആശയം എന്നില്‍ ഉദിച്ചത്. ഇത്ര ചെറുപ്പത്തില്‍ ജീവിതത്തില്‍ ആരും ഇല്ലാതെ അവര്‍ നന്നായി കളിക്കുന്നു. അവരുടെ കളിയില്‍ നിന്നു തന്നെ ഞാന്‍ പ്രചോദനം ഉള്‍ക്കൊണ്ടു.
പ്രധാന മന്ത്രി : മാനിക, കളിക്കിടെ നിങ്ങള്‍ കൈകളില്‍ ദേശീയ പതാകയുടെ നിറം തേയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.  എന്തിനാണ് അത് അതിന്റെ പിന്നിലുള്ള ആശയം എന്താണ്.


മാനിക: വളരെ ചെറുപ്പം മുതലെ ഇന്ത്യന്‍ ത്രിവര്‍ണ പതാക സൂക്ഷിക്കുന്നതു പോലുള്ള കാര്യങ്ങള്‍ എനിക്ക് ഇഷ്ടമായിരുന്നു. കളിയില്‍ സര്‍വീസ് ചെയ്യുമ്പോള്‍ എന്റെ ഇടതു കൈയില്‍ ദേശീയ പതാക എനിക്ക് കാണാം. അത് എനിക്ക് ാവേശമാണ്.  അതിനാല്‍ എപ്പോഴെല്ലാം രാജ്യത്തെ പ്രതിനിധീകരിക്കുന്നുവോ, ഇന്ത്യയുടെ ഭാഗമായ ത്രിവര്‍ണ പതാക പോലുള്ള എന്തെങ്കിലും ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു.
പ്രധാന മന്ത്രി : മാനിക, നിങ്ങള്‍ക്ക് ഡാന്‍സ് വളരെ ഇഷ്ടാമാണ് എന്ന് ആരോ എന്നോടു പറഞ്ഞു.  നിങ്ങളുടെ ഈ ഡാന്‍സ് പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കാറുണ്ടോ.


മാനിക:ഉവ്വ് സര്‍.ചിലര്‍ക്ക് സംഗീതം കേള്‍ക്കുകയാണ് ഇഷ്ടം. എനിക്ക് ഡാന്‍സ് അതുപോലെയാണ് മാനസിക പിരിമുറുക്കും കുറയ്ക്കും.ടൂര്‍ണമെന്റുകള്‍ക്കിടയ്ക്ക് സമയം കിട്ടുമ്പോള്‍ ഞാന്‍ മുറിയില്‍ എത്തി ഡാന്‍സ് ചെയ്യും. ഞാന്‍ ്ത് ആസ്വദിക്കുന്നു, അത് എനിക്ക് ആത്മവിശ്വാസം നല്‍കുന്നു.


പ്രധാന മന്ത്രി : ഞാന്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതു കേട്ട് നിങ്ങളുടെ വീട്ടുകാരും കൂട്ടുകാരും ചിരിക്കുന്നു.
പ്രധാന മന്ത്രി : മാനിക, നിങ്ങള്‍ അന്താരാഷ്ട നിലവാരമുള്ള ഒരു ചാമ്പ്യനാണല്ലോ. കുട്ടികളെ നിങ്ങളുടെ കളിയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വിജയം ആ കുട്ടികളെ മാത്രമല്ല രാജ്യത്ത് ടേബിള്‍ ടെന്നിസ് കളിക്കുന്ന എല്ലാ യുവാക്കളെയും പ്രചോദിപ്പിക്കും.നിങ്ങള്‍ക്കും വളരെ ഉത്സാഹത്തോടെ ഇന്നത്തെ പരിപാടിയില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകര്‍ക്കും നന്മകള്‍ ആശംസിക്കുന്നു.നിങ്ങളുടെ കുടുംബാംഗങ്ങളും ഇതു വീക്ഷിക്കുന്നുണ്ട്. നന്മകള്‍ നേരുന്നു. വളരെ നന്ദി.


പ്രധാന മന്ത്രി :നമുക്കിനി  വിനീഷ് ഫോഗട് ജിയെ കാണാം. വിനീഷ്


വിനേഷ്: നമസ്‌തെ സര്‍


പ്രധാന മന്ത്രി : വിനേഷ് നിങ്ങള്‍ ഫോഗട്്് കുടംബാംഗമാണ് അല്ലേ. നിങ്ങളുടെ കുടുംബം മുഴുവന്‍ രാജ്യത്തിന്റെ കായിക മേഖലയ്ക്ക് വലിയ സംഭാവന നല്‍കിയിട്ടുള്ളതാണ്.  ഈ വ്യക്തിത്വം അല്പം കൂടുതല്‍ പിരിമുറുക്കം തരുന്നുണ്ടോ. അല്പം കൂടുതല്‍ ഉത്തരവാദിത്വവും
വിനേഷ്: സര്‍,ഉത്തരവാദിത്വം തീര്‍ച്ചയായും ഉണ്ട്. കാരണം കുടുംബമായി തുടങ്ങിയ യാത്രയാണ്. അതു പൂര്‍ത്തിയാക്കണം, അവര്‍ ഏതു സ്വപ്‌നവുമായി യാത്ര തുടങ്ങിയോ അത് അവസാനിക്കുക ഒളിമ്പിക് മെഡലുമായിട്ടാണ്. എനിക്കു പ്രതീക്ഷയുണ്ട് സര്‍. രാജ്യത്തിനു മുഴുവന്‍ പ്രതീക്ഷയുണ്ട്. കുടംബത്തി നും പ്രതീക്ഷകള്‍ ഉണ്ട്. പ്രതീക്ഷകള്‍ ഞങ്ങള്‍ക്കു പ്രധാനപ്പെട്ടതാണ്. കാരണം പ്രതീക്ഷകള്‍ ഉള്ളപ്പോള്‍ നിശ്ചിത തലത്തില്‍ എത്തിയ ശേഷവും ഞങ്ങള്‍ ഒന്നു കൂടി കുതിക്കും.എന്നാല്‍ സമ്മര്‍ദ്ദമില്ല. എനിക്കു സുഖം തോന്നുന്നു. ഞങ്ങള്‍ നന്നായി കളിക്കും. രാജ്യത്തിന് അഭിമാനിക്കാന്‍ അവസരമുണ്ടാക്കും.
പ്രധാന മന്ത്രി :കഴിഞ്ഞ തവണ റിയോ ഒളിമ്പിക്‌സില്‍ നിന്നു പരുക്ക് മൂലം പിന്മാറേണ്ടി വന്നു അല്ലേ. കഴിഞ്ഞ വര്‍ഷവും സുഖമില്ലായിരുന്നു. എന്നാല്‍ ആ പ്രതിബന്ധങ്ങളെയെല്ലാം അസാധാരണ രീതിയില്‍ നിങ്ങള്‍ മറികടന്നു. പിരിമുറുക്കങ്ങളെ വിജയത്തിലേയക്ക്  തിരിക്കുമ്പോള്‍ അതു തന്നെ വലിയ കാര്യമാണ്. ്അത് എങ്ങിനെ സാധിക്കുന്നു.


വിനേഷ്: അത് ബുദ്ധിമുട്ടാണ്. എന്നാല്‍ അതലറ്റ് എന്ന നിലയില്‍ മികച്ച പ്രകടനം നടത്തുന്നതിന് നാം മാനസികമായി ശക്തി നേടണം.ഇതില്‍ കുടുംബത്തിന്റെ പങ്കും വലുതാണ്. കുടംബത്തിന്റെ പിന്തുണ ഉണ്ട്. ഭരണ തലത്തില്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും സത്യസന്ധമായി ഞങ്ങളോടു പ്രവര്‍ത്തിച്ചു. അതുകൊണ്ട് മനസില്‍ ഞങ്ങള്‍ക്കു നിരാശയില്ല. ഞങ്ങള്‍ക്കു സന്ദേഹിക്കേണ്ടതില്ല. അതു കൊണ്ട് അവ ഞങ്ങളെ മുന്നോട്ട് തള്ളി കൊണ്ടു പോകുന്നു. ഇത്തരം പല കാര്യങ്ങളും  കളിക്കുമ്പോള്‍ മനസിലേയ്ക്കു വരും.അതിനാല്‍ പരുക്കുകള്‍ സംഭവിച്ചാല്‍ പോലും ഞങ്ങള്‍ പരിശ്രമങ്ങളില്‍ ഉറച്ചു നില്‍ക്കും.
പ്രധാന മന്ത്രി : ടോക്കിയോയില്‍ നിങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങലെ കുറിച്ചും ഒരു സിനിമ ഉണ്ടാകും എന്ന് ഞങ്ങള്‍ക്കു പ്രതീക്ഷിക്കാമോ.


വിനേഷ്: അങ്ങയുടെ പ്രാര്‍ത്ഥന ഉണ്ടാവണം. പോകുന്ന താരങ്ങള്‍ മെഡലിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജ്യത്തെ നിരാശപ്പെടുത്തികയില്ല.
പ്രധാന മന്ത്രി : നിങ്ങളുടെ മാതാപിതാക്കളും ഈ പരിപാടിയില്‍ ചേര്‍ന്നിട്ടുണ്ട്. ഒരു തരത്തില്‍ അവരാണ് നിങ്ങളുടെ ഗുരു എന്നു പറയാം.നിങ്ങളുടെ പതാവിനോട് എനിക്കു സംസാരിക്കണം. നമസ്‌കാരം. നിങ്ങളോടുള്ള എന്റെ ചോദ്യം അല്പം വ്യത്യസ്തമാണ്. ഒരാള്‍ നല്ല ആരോഗ്യത്തോടെ നടക്കുന്നതു കാണുമ്പോള്‍ നമ്മുടെ നാട്ടുകാര്‍ ചോദിക്കും ഏതു മില്ലിലെ മാവാണ് ഉപയോഗിക്കുന്നത് എന്ന്. അതുപോലെ ഏതു ധാന്യത്തിന്റെ മാവാണ് ഫോഗട് കുടുംബം പെണ്‍മക്കള്‍ക്കു നല്കുന്നത്്്. അതുപോലെ എന്തു മന്ത്രമാണ് ടോക്കിയോയ്ക്കു പോകുന്ന വിനേഷിന് നിങ്ങള്‍ നല്കിയിരിക്കുന്നത്.
വിനേഷിന്റെ പിതാവ്:  ഞങ്ങളുടെ പശുക്കളുടെ പാലും, തൈരും നെയ്യും വെണ്ണയും ഗ്രാമത്തിലെ മില്ലില്‍ പൊടിക്കുന്ന മാവും തന്നെയാണ് അവരുടെയും ഭക്ഷണം. രാജ്യത്തിനു മുഴുവന്‍, വിനേഷിന് 2016 ല്‍ പരിക്കേറ്റതിനു ശേഷം അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഇന്ന രാജ്യത്തിന് അവളില്‍ വലിയ പ്രതീക്ഷയാണ്. ഞാന്‍ അവള്‍ക്ക് ഒരു വാഗ്ദാനമെ നല്‍കിയിട്ടുള്ളു. ഒലിമ്പിക്‌സില്‍ സ്വര്‍ണവുമായി വന്നാല്‍ നിന്നെ സ്വീകരിക്കാന്‍ ഞാന്‍ വിമാനതാവളത്തില്‍ ഉണ്ടാവും. അല്ലെങ്കില്‍ ഞാന്‍ വരില്ല. കഴിഞ്ഞ തവണ എന്റെ കുട്ടിക്ക് അതിനു സാധിച്ചില്ല. എന്നാല്‍ ഇക്കുറി എനിക്കു സംതൃപ്തിയുണ്ട്. അങ്ങ് അവളുടെ മുന്‍ ടൂര്‍ണമെന്റുകള്‍ നോക്കൂ.  ഇക്കുറി എന്റെ മകള്‍ സ്വര്‍ണം നേടുമെന്നും എന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കുെമന്നും എനിക്കു പൂര്‍ണ വിശ്വാസം ഉണ്ട്.


പ്രധാന മന്ത്രി : നിങ്ങളുടെ മാതാപിതാക്കളുടെ വാക്കുകള്‍ പ്രകാരം  വിനേഷ് , നീ തീര്‍ച്ചയായും വിജയിക്കും എന്ന് എനിക്ക് ഉറപ്പായി. നീ പോരാടും നീ വീഴും നീ ബുദ്ധിമുട്ടും പക്ഷെ പിന്മാറില്ല.  നീ നിന്റെ കുടംബത്തില്‍ നിന്നു പഠിച്ച പാഠങ്ങള്‍ തീര്‍ച്ചയായും ഈ ഒളിമ്പിക്‌സില്‍ രാജ്യത്തിന് ഉപകാരപ്പെടും. നിങ്ങല്‍ക്ക് എല്ലാവര്‍ക്കും നല്ലതു വരട്ടെ.


പ്രധാന മന്ത്രി : നമുക്ക് ഇനി സാജന്‍ പ്രകാശ് ജിയുമായി സംസാരിക്കാം. സാജന്‍ ജി നമസ്‌തെ. നിങ്ങളുടെ അമ്മ തന്നെ അത്‌ലറ്റിക്‌സിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ആളാണ് എന്ന് എനിക്ക് അറിയാം. എന്താണ് അമ്മയില്‍ നിന്നു പഠിച്ചത്.
സാജന്‍ പ്രകാശ് : സര്‍ എന്റെ അമ്മയാണ് എനിക്ക് എല്ലാം. മുന്‍ കാലത്തെ ഒരു കായിക താരമായിരുന്നു അമ്മ.എല്ലാ പ്രതിസന്ധികളെയും മറികടന്ന നേട്ടങ്ങള്‍ കരസ്തമാക്കാന്‍  അമ്മയാണ് എന്ന സഹായിച്ചത്.
പ്രധാന മന്ത്രി : നിങ്ങള്‍ക്ക് ഗുരുതരമായ മുറിവ് സംഭവിച്ചു എന്ന് ഞാന്‍ മനസിലാക്കുന്നു. എങ്ങിനെ അതിനെ അതിജീവിച്ചു.


സാജന്‍ പ്രകാശ് : നീന്തല്‍കുളം 18 മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അനേകം വൈഷമ്യങ്ങള്‍ നേരിടേണ്ടി വന്നു. ഇത്രകാലം കുളത്തില്‍ നിന്നു വിട്ടു നിന്നു. മുറിവും  വളരെ നിരാശപ്പെടുത്തി. പരിശീലക ഗൗരി ആന്റിയുടെയും,  മറ്റ് എല്ലാവരുടെയും,  കേരള പോലീസിന്റെയും , സ്വിമ്മിംങ് ഫെഡറേഷന്റെയും സഹായം എനിക്കു ലഭിച്ചു. അതിലൂടെയാണ് സര്‍ ഞാന്‍ പരുക്കിനെ അതിജീവിച്ചതും മനശക്തി ആര്‍ജ്ജിച്ചതും.
പ്രധാന മന്ത്രി :  സാജന്‍ ഒളിമ്പിക്‌സിനും മുമ്പെ നിങ്ങള്‍ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. മികച്ച പ്രകടനത്തിലൂടെ ആ നേട്ടം ഇനിയും കൂടുതല്‍ തിളക്കമാര്‍ന്നതാക്കാന്‍ നിങ്ങള്‍ക്കു സാധിക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
പ്രധാന മന്ത്രി : മന്‍പ്രീത് കൊറോണയുടെ ആദ്യ തരംഗത്തില്‍ നിങ്ങള്‍ ല്ലൊവരും ബംഗളൂരുവില്‍ താമസിച്ച് കൊറോണയ്ക്ക് എതിരെ പോരാടുകയായിരുന്നു അല്ലേ. ഇതെങ്ങനെ നിങ്ങളുടെ ടീം സ്പിരിറ്റിനെ ബാധിച്ചു.


മന്‍പ്രീത് : ആ സമയത്ത് ഗവണ്‍മെന്റില്‍ നിന്നും വലിയ  സഹായം ലഭിച്ചു സര്‍. ഞങ്ങള്‍ ബംഗളൂരുവില്‍ ആയിരുന്നപ്പോള്‍ ടീമിനെ ശക്തിപ്പെടുത്തുക എന്നതായിരുന്നു വലിയ പ്രശ്‌നം. ഞങ്ങള്‍ അതിനായി പ്രയത്‌നിച്ചു. ഒന്നിച്ചു പ്രവര്‍ത്തിച്ചു. കളിക്കാരുടെ പശ്ചാത്തലവും അവരുടെ മക്കള്‍ക്കായി  കുടുംബാംഗങ്ങള്‍ എത്രമാത്രം ത്യാഗങ്ങള്‍ സഹിച്ചു എന്നും ഞങ്ങള്‍ മനസിലാക്കി.വേറെയും ഒത്തിരി കാര്യങ്ങള്‍ ഞങ്ങള്‍ മനസിലാക്കി. അതിലൂടെ ഞങ്ങളുടെ കെട്ടുറപ്പ് ശക്തമാക്കി. ഒരു വര്‍ഷം കൂടി ബാക്കിയുണ്ട് അപ്പോള്‍ എങ്ങിനെ കൂടുതല്‍ മെച്ചപ്പെടാം എന്നു ഞങ്ങള്‍ ആലോചിച്ചു. മറ്റു ടീമുകളെ കുറിച്ചു ഞങ്ങള്‍ പഠിച്ചു. അവരുടെ നേട്ടങ്ങളും കോട്ടങ്ങളും, എവിടെ അവരെ തകര്‍ക്കാം എന്നും.അതു ഞങ്ങള്‍ക്ക് ഉപകാരപ്പെടും.
പ്രധാന മന്ത്രി : ഒളിമ്പിക്‌സില്‍   നമ്മുടെ ഹോക്കി ടീമിന് വളരെ തിളക്കമാര്‍ന്ന ചരിത്രമാണ് ഉള്ളത്. അതുകൊണ്ടു തന്നെ നിങ്ങള്‍ കളിക്കാര്‍ വലിയ സമ്മര്‍ദ്ദത്തിലാവുക സ്വാഭാവികം. കാരണം റെക്കോഡ് നിലനിര്‍ത്തണമല്ലോ.ഇതുകൊണ്ട് കൂടുതല്‍ പിരിമുറുക്കം ഉണ്ടായിട്ടുണ്ടോ.
മന്‍പ്രീത് : ഇല്ല സര്‍. ഒരിക്കലും ഇല്ല.ഇതുവരെ ഞങ്ങള്‍ ഹോക്കിയില്‍ എട്ടു  സ്വര്‍ണമെഡലുകള്‍ നേടിയിട്ടുണ്ട്. ഞങ്ങള്‍ക്ക് ്തില്‍ അ്ഭിമാനമുണ്ട്.അതെ കളിയാണ് ഞങ്ങള്‍ കളിക്കുന്നത്.  എപ്പോള്‍ ഒളിമ്പിക്‌സിനു പോയാലും ഞങ്ങള്‍ പരമാവധി പ്രയത്‌നിക്കും ഇന്ത്യക്കു വേണ്ടി മെഡല്‍ നേടുകയും ചെയ്യും.
പ്രധാന മന്ത്രി :നിങ്ങളുടെ കുടുംബാംഗങ്ങളെയും എനിക്കു കാണാം. അവര്‍ക്കും എന്റെ ആശംസകള്‍. അവരുടെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവും. രാജ്യം നിങ്ങള്‍ക്കൊപ്പം ഉണ്ട്. എല്ലാ ആശംസകളും.


പ്രധാന മന്ത്രി : മന്‍പ്രീത് നിങ്ങളുമായി സംസാരിക്കുമ്പോള്‍ ഹോക്കിയിലെ മുന്‍കാല പ്രതിഭകളായ മേജര്‍ ധ്യാന്‍ ചന്ദ്, കെഡി സിംങ് ബാബു, മൊഹമ്മദ് സാഹിദ് തുടങ്ങിയവരുടെ ഓര്‍മ്മ എന്നില്‍ ഉണര്‍ന്നു. ഹോക്കിയുടെ മഹത്തായ ആ പാരമ്പര്യം നിങ്ങള്‍ കൂടുതല്‍ മഹത്വവത്ക്കരിക്കും എന്നാണ് എന്റെയും രാജ്യം മുഴുവന്റെയും പ്രതീക്ഷ.


പ്രധാന മന്ത്രി : സാനിയ ജി നിങ്ങള്‍  അനേകം ഗ്രാന്‍ഡ് സ്ലാമുകള്‍ വിജയിച്ചിട്ടുണ്ട്. വലിയ കളിക്കാര്‍ക്കൊപ്പം കളിച്ചിട്ടുണ്ട്.  ടെന്നിസില്‍ ചാമ്പ്യനാകാനുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ്. അടുത്ത കാലത്തായി രണ്ടാം ശ്രേണിയിലുമുള്ള നഗരങ്ങളില്‍ നിങ്ങല്‍ക്ക് ധാരാളം യുവ ആരാധകര്‍ ഉണ്ട്. അവര്‍ക്ക് ടെന്നിസ് പഠിക്കാന്‍ ആഗ്രഹവും ഉണ്ട്.


സാനിയ: ടെന്നിസ് ഒരു ആഗോള കളിയായിരിക്കുന്നു എന്നു തോന്നുന്നു സര്‍. 25 വര്‍ഷം മുമ്പ് ഞാന്‍ കളിച്ചു തുടങ്ങുമ്പോള്‍അധികമാരും ടെന്നിസ് കളിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങു പറഞ്ഞതുപോലെ എത്രയോ കുട്ടികളാണ് ടെന്നിസ് റാക്കറ്റും പിടിച്ച് കളിക്കാന്‍ വരുന്നത്. അവര്‍ വിശ്വസിക്കുന്നത് അവര്‍ക്കു മികച്ച ടെന്നിസ് കളിക്കാരാകാന്‍ സാധിക്കുമെന്നാണ്. അതിന് നിങ്ങള്‍ക്ക് തീര്‍ച്ചയായും സഹായം വേണം.അര്‍പ്പണ മനോഭാവവും ഈശ്വരാനുഗ്രഹവും വേണം. ഇവയ്ക്കും വലിയ പങ്കുണ്ട്. പക്ഷെ കഠിനാധ്വാനവും കഴിവും ഇല്ലാതെ ഒന്നും നേടാനാവില്ല. അതു ടെന്നിസായാലും എന്തു കളിയായാലും. ഇപ്പോള്‍ കൂടുതല്‍ സൗകര്യം ഉണ്ട്.  25 വര്‍ഷം മുമ്പത്തെ അവസ്ഥയുമായി നോക്കുമ്പോള്‍ ിന്ന നല്ല സ്‌റ്റേഡിയങ്ങള്‍ ഉണ്ട്. നല്ല കോര്ട്ടുകള്‍ ഉണ്ട്. അതുകൊണ്ട് ഇന്ത്യയില്‍ നിന്ന കൂടുതല്‍ ടെന്നീസ് കളിക്കാര്‍ ഉണ്ടാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
പ്രധാന മന്ത്രി : നിങ്ങളുടെ ഒളിമ്പിക്‌സ് പങ്കാളി അങ്കിത റെയ്‌നയുമായുള്ള പങ്കാളിത്തം എങ്ങിനെ. എങ്ങിനെയാണ് നിങ്ങളുടെ പരിശീലനം.
സാനിയ: അങ്കിത ഒരു യുവ കളിക്കാരിയാണ്. നന്നായി കളിക്കുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഫെഡറേഷന്‍ കപ്പില്‍ ഞങ്ങള്‍ ഒന്നിച്ചു കളിക്കുകയുണ്ടായി. അതില്‍ നന്നായി ഞങ്ങള്‍ കളിച്ചു. അവര്‍ക്കൊപ്പമുള്ള കളി എനിക്ക്  വളരെ ആവേശകരമാണ്. ഇനി ഞങ്ങള്‍ ഒളിമ്പിക്‌സില്‍ ഒന്നിക്കും. എനിക്ക് ഇത് നാലാം ഒളിമ്പിക്‌സാണ്. അവര്‍ക്ക് ആദ്യത്തേതും. ഈ പ്രായത്തില്‍ എനിക്ക് ആവശ്യം യുവത്വമാണ്, അവള്‍ക്ക് അതു സാധിക്കും.
പ്രധാന മന്ത്രി : സാനിയ, കഴിഞ്ഞ കാലങ്ങളില്‍ കായിക മേഖലയില്‍ ഗവണ്‍മെന്റ് വകുപ്പുകളുടെ പ്രവര്‍ത്തനം നിങ്ങള്‍ കമ്ടിട്ടുള്ളതാണല്ലോ. കഴിഞ്ഞ 5-6 വര്‍ഷങ്ങളായി എന്തെങ്കിലും മാറ്റം ദൃശ്യമാണോ.


സാനിയ: നമ്മള്‍ കോമണ്‍വെല്‍ത്ത് ഗെയിം സംഘടിപ്പിച്ചതു മുതല്‍ ക്രിക്കറ്റ് ഒഴികെയുള്ള മേഖലയില്‍ രാജ്യത്തിനു പേരുണ്ടാക്കിയ ധാരാളം മികച്ച കായിക താരങ്ങള്‍ ഉണ്ട്. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ഈ വിശ്വാസം വര്‍ധിച്ചിരിക്കുന്നു.ഗവണ്‍മെന്റില്‍ നിന്നു നല്ല പിന്തുണ ലഭിക്കുന്നു. അങ്ങയെ കാമുമ്പോഴെല്ലാം അങ്ങ് പിന്തുണ ആവര്‍ത്തിക്കുന്നു. അതിനാല്‍ കഴിഞ്ഞ 5-6 വര്‍ഷമായി നിരവധി കാര്യങ്ങള്‍ സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ ഒളിമ്പിക്‌സിനു ശേഷം അനേകം മാറ്റങ്ങളും.


പ്രധാന മന്ത്രി :സാനിയ, നിങ്ങള്‍ ഒരു ചാമ്പ്യനാണ് ഒപ്പം പോരാളിയും. ഈ ഒളിമ്പിക്‌സിലെ മികച്ച വിജയശ്രീലാളിതയായി നിങ്ങള്‍ ഉയരും എന്നാണ് എന്റെ പ്രതീക്ഷ. എല്ലാ വിജയങ്ങളും ആശംസിക്കുന്നു.



(Release ID: 1736659) Visitor Counter : 310