ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഉമംഗ് ആപ്പിൽ ഭൂപട സേവനങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം
Posted On:
16 JUL 2021 4:38PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 16, 2021
മാപ്പ് മൈ ഇന്ത്യയുമായുള്ള ധാരണാപത്രത്തിലൂടെ ഉമംഗ് ആപ്പിൽ ഭൂപട സേവനങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം തയ്യാറെടുക്കുന്നു.
മാപ്പ് മൈ ഇന്ത്യ മാപ്സുമായി ഉമംഗിനെ സംയോജിപ്പിച്ചതോടെ, പൗരന്മാർക്ക് ഒരു ബട്ടണമർത്തിയാൽ അവരവരുടെ സ്ഥലത്തിനടുത്തുള്ള സർക്കാർ സേവനങ്ങൾ കണ്ടെത്താൻ കഴിയും. മാപ്പ് മൈ ഇന്ത്യ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വിശദവും സംവേദനാത്മകവുമായ തെരുവ്, ഗ്രാമതല മാപ്പുകളുടെ സഹായത്തോടെയാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ദിശകൾ, ട്രാഫിക്, റോഡ് സുരക്ഷാ മുന്നറിയിപ്പുകൾ, യാത്രാ ദൂരം ഉൾപ്പെടെയുള്ളവ മനസ്സിലാക്കാനാവശ്യമായ ദൃശ്യ- ശ്രവ്യ മാർഗ്ഗനിർദേശവും പൗരന്മാർക്ക് ലഭിക്കും.
മാപ്പ് മൈ ഇന്ത്യ വഴി ഉമംഗിലൂടെ ഇനിപ്പറയുന്ന സേവനങ്ങൾ ഇതിനോടകം ആരംഭിച്ചു:
1) മേരാ റേഷൻ - ഉമംഗ് വഴി ഉപയോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള ന്യായ വില കടകൾ തിരിച്ചറിയാനും കണ്ടെത്താനും കഴിയും.
2) eNAM - ഉമംഗ് വഴിയുള്ള 'മണ്ഡി നിയർ മി' സേവനം ഉപയോക്താക്കളെ അടുത്തുള്ള മണ്ഡികൾ തിരിച്ചറിയാനും കണ്ടെത്താനും സഹായിക്കും.
3) Damini - തൊട്ട് മുമ്പ് മിന്നൽപ്പിണരുണ്ടായ സമീപ പ്രദേശങ്ങൾ മനസ്സിലാക്കി ഉപയോക്താക്കൾക്ക് മിന്നൽ മുന്നറിയിപ്പ് നൽകുന്നതാണ് ‘Damini Lightning Alerts’ സേവനം.
പൗരന്മാരുടെ സൗകര്യാർത്ഥം ഇനിപ്പറയുന്ന ഒട്ടേറെ സേവനങ്ങൾ കൂടി ഉടൻ ആരംഭിക്കും:
1) ESIC - ഉപയോക്താക്കൾക്ക് ESI ആശുപത്രികൾ / ഡിസ്പെൻസറികൾ തുടങ്ങിയവ തിരിച്ചറിയാനും കണ്ടെത്താനും കഴിയും.
2) ഇന്ത്യൻ ഓയിൽ - പാചകവാതകം നിറയ്ക്കുന്ന സമീപത്തുള്ള ചില്ലറ വിതരണ സ്റ്റേഷനുകളും വിതരണക്കാരെയും കണ്ടെത്താനുള്ള സേവനം.
3) NHAI - ഉപയോക്താക്കൾക്ക് യാത്രാമധ്യേയുള്ള ടോൾ പ്ലാസകളും ടോൾ നിരക്ക് വിവരങ്ങളും അറിയാനാകും.
4) നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ മാപ്പിൽ അടുത്തുള്ള പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നു.
5) പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന (മേരി സഡക്) - മാപ്പ് മൈ ഇന്ത്യ പ്ലാറ്റ്ഫോമിൽ പിഎംജിഎസ്വൈക്ക് കീഴിലുള്ള യാത്രായോഗ്യമല്ലാത്ത റോഡുകൾ തിരഞ്ഞെടുത്ത് പരാതികൾ ഉന്നയിക്കാൻ ഉപയോക്താക്കളെ സഹായിക്കും.
97183-97183 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകി UMANG ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇനിപ്പറയുന്ന ലിങ്കുകളിലും ലഭ്യമാണ്:
1. Web: https://web.umang.gov.in/web/#/
2. Android: https://play.google.com/store/apps/details?id=in.gov.umang.negd.g2c
3. iOS: https://apps.apple.com/in/app/umang/id1236448857
(Release ID: 1736242)
Visitor Counter : 354