ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
സ്‌കൂൾ ഇന്നൊവേഷൻ അംബാസഡർ പരിശീലന പരിപാടി ആരംഭിച്ചു
Posted On:
16 JUL 2021 3:18PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 16, 2021
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാനും ഗോത്രകാര്യ മന്ത്രി ശ്രീ അർജുൻ മുണ്ടയും സംയുക്തമായി 50,000 സ്കൂൾ അധ്യാപകർക്കായി ‘സ്‌കൂൾ ഇന്നൊവേഷൻ അംബാസഡർ പരിശീലന പരിപാടി’ ക്ക് (SIATP) തുടക്കം കുറിച്ചു
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ സെൽ, ഗോത്രകാര്യ മന്ത്രാലയം, സിബിഎസ്ഇ, എഐസിടിഇ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ശ്രീ പ്രധാൻ പറഞ്ഞു. ഇത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളിൽ നൂതനാശയ കഴിവുകൾ വളർത്തുന്നതിന് സഹായിക്കും. കൂടാതെ ഇത് നൂതനാശയ സംസ്കാരം വികസിപ്പിക്കുന്നതിനും ഊർജ്ജസ്വലമായ ഒരു നവ ഇന്ത്യയ്ക്ക് അടിത്തറ പാകുന്നതിനും സഹായിക്കും.
അധ്യാപകരുടെ ശേഷി വികസനത്തിനുള്ള ഒരു തനത് പദ്ധതിയാണ് എസ്ഐഎടിപി എന്ന് കേന്ദ്രമന്ത്രി ശ്രീ അർജുൻ മുണ്ട പറഞ്ഞു. കുട്ടികൾക്കിടയിലെ സർഗാത്മകത,വിമർശനാത്മക ചിന്ത, ആശയവിനിമയശേഷി എന്നിവ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി ഏകലവ്യ സ്കൂളുകളെ പൂർണമായും ഉൾപ്പെടുത്തിയത് ഗോത്ര വർഗ്ഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ അർഥപൂർണമായ വികസനത്തിനുള്ള ശരിയായ ചുവടുവെപ്പാണ് എന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ അദ്ധ്യാപകർക്കായുള്ള നൂതനമായ ഈ പരിശീലന പരിപാടിയിലൂടെ , 50,000 സ്കൂൾ അധ്യാപകരെ നൂതനാശയം, സംരംഭകത്വം, ആശയരൂപീകരണം,ഐ പി ആർ,ഡിസൈൻ തിങ്കിംഗ്, പ്രൊഡക്റ്റ് ഡെവലപ്മെന്റ്, എന്നിവ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. പരിശീലനം ഓൺലൈൻ വഴി മാത്രമായിരിക്കും നൽകുക
IE/SKY
(Release ID: 1736229)
Visitor Counter : 200