ധനകാര്യ മന്ത്രാലയം

എല്ലാ പ്രധാന വിമാനത്താവളങ്ങളിലും കോവിഡ് -19 വാക്‌സിനുകളുടെ വേഗത്തിലുള്ള ക്ലിയറന്‍സിനായി മുന്‍കൈയെടുക്കുന്നതിനുള്ള ഒരു കോവിഡ് റെസ്‌പോണ്‍സ് പ്ലാന്‍ (പ്രതിരോധ പദ്ധതി-സി.ആര്‍.പി) സി.ബി.ഐ.സി നടപ്പാക്കി.

Posted On: 15 JUL 2021 6:09PM by PIB Thiruvananthpuram

താപനില സംവേദനക്ഷമയായ വാക്‌സിനുകളുടെ കാര്യക്ഷമവും വേഗത്തിലുള്ളതുമായ പുറത്തുവിടല്‍ കോവിഡ് -19 മഹാമാരിക്കെതിരായ കൂട്ടായ പോരാട്ടത്തിലെ ഒരു നിര്‍ണായക ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് എല്ലാ പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ നിന്നും വാക്‌സിനുകളുടെ വേഗത്തിലുള്ള  ക്ലിയറന്‍സിനായി  കേന്ദ്ര പരോക്ഷ നികുതി & കസ്റ്റംസ്  ബോര്‍ഡ് (സി.ബി.ഐ.സി ) ഒരു കോവിഡ് പ്രതിരോധ പദ്ധതി (സി.ആര്‍.പി)മുന്‍കൂട്ടി തന്നെ നടപ്പാക്കി.
ഓരോ എയര്‍ കാര്‍ഗോ / കൊറിയര്‍ ടെര്‍മിനലിലും ഒരു കോവിഡ്19 വാക്‌സിന്‍ റെസ്‌പോണ്‍സ് ടീം (സി.വി.ആര്‍.ടി) സജ്ജീകരിക്കുന്നതിന് സി.ആര്‍.പി വ്യവസ്ഥ ചെയ്യുന്നു. കോവിഡ് -19 വാക്‌സിന്‍ ഷിപ്പ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ  ക്ലിയറന്‍സിനും വാക്‌സിന്‍ വന്നുകഴിഞ്ഞാല്‍ തല്‍ക്ഷണം അത് എത്തിക്കേണ്ടിടത്ത് എത്തിക്കുന്നതിന് ബന്ധപ്പെട്ട പങ്കാളികളുമായി ഏകോപനം നടത്തുന്നതിനുള്ള ഒറ്റ കേന്ദ്രമായി ഈ സി.വി.ആര്‍.ടി പ്രവര്‍ത്തിക്കും.
ഇതിനായി, സി.വി.ആര്‍.ടി ഒരു എസ്.ഒ.പി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസ്യൂഡര്‍) (കസ്റ്റംസ്, ലോക്കല്‍ പി.ജി.എ, മറ്റ് പങ്കാളികള്‍ എന്നിവയെ ഉള്‍ക്കൊിച്ചുകൊണ്ട്) വികസിപ്പിക്കുകയും വാക്‌സിനുകള്‍ തല്‍ക്ഷണം പുറത്തിറക്കുന്നതിനുള്ള ആവശ്യകതകളെക്കുറിച്ച് വ്യാപാരികളെ ബോധവല്‍ക്കരിക്കുകയും ചെയ്യും.
കൂടാതെ, കൊറിയര്‍ വഴി കോവിഡ് 19 വാക്‌സിനുകള്‍ കൊറിയര്‍ വഴി ഇറക്കുമതി / കയറ്റുമതി ചെയ്യാന്‍, ഇറക്കുമതിയും കയറ്റുമതിയും (ഇലക്രേ്ടാണിക് ഡിക്ല റേഷന്‍, പ്രോസസ്സിംഗ്) ഭേദഗതി ചട്ടങ്ങള്‍, 2020 ഉം സി.ബി.ഐ.സി അധികമായി പുറപ്പെടുവിച്ചുകൊണ്ട് സൗകര്യമൊരുക്കിയിട്ടുണ്ട്. നേരത്തെ നിലനിന്ന കൊറിയര്‍ ചട്ടങ്ങള്‍ പ്രകാരം കൊറിയര്‍ വഴി കൊണ്ടുവരാന്‍ കഴിയുന്ന ചരക്കുകളുടെ മൂല്യത്തിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം ഭേദഗതി വരുത്തിയ ചട്ടങ്ങള്‍ മൂല്യ പരിധിയില്ലാതെ കൊറിയര്‍ വഴി കോവിഡ് വാക്‌സിനുകള്‍ ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും അനുവദിക്കുന്നു.
വാക്‌സിനുകളുടെ ചരക്കുനീക്കം ,താപനില നിരീക്ഷണവും ട്രാക്കിംഗ് ഉപകരണങ്ങളും ഉള്‍ക്കൊള്ളുന്ന പ്രത്യേക കണ്ടെയ്‌നറുകളിലൂടെയായതിനാല്‍ തിരുവ ഒഴിവാക്കികൊണ്ടുള്ള അവയുടെ പ്രവേശനത്തിന് വേണ്ട താല്‍ക്കാലിക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അതിര്‍ത്തിയില്‍ തടസ്സമില്ലാത്ത ചലനം ഉറപ്പാക്കാനും ഇക്കാര്യത്തില്‍ ഉണ്ടാകാവുന്ന ഏത് വെല്ലുവിളികളെയും അഭിസംബോധനചെയ്യാനും സി.ബി.ഐ.സി വാക്‌സിന്‍ ലോജിസ്റ്റിക്‌സ് സൂക്ഷ്മമായി നിരീക്ഷിക്കും.
കോവിഡ്19 മഹാമാരി ആഗോള വിതരണ ശൃംഖലയുടെ തടസ്സപ്പെടുത്തലിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുന്നതിലും മുമ്പൊന്നുമില്ലാത്തതരത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ലളിതമായ കസ്റ്റംസ് നടപടിക്രമങ്ങള്‍ അവതരിപ്പിച്ചും, ഇടപെടലുകളുടെ തോത് കുറച്ചും, ഓട്ടോമേഷന്റെ ഉപയോഗം വര്‍ദ്ധിപ്പിച്ചും, ജീവനക്കാര്‍ക്ക് ആരോഗ്യ മാനദണ്ഡങ്ങള്‍ (സ്റ്റാഫ് ഹെല്‍ത്ത് പ്രോട്ടോക്കോളുകള്‍) സ്ഥാപിക്കച്ചും പ്രതിസന്ധി നേരിടുന്നതില്‍ സി.ബി.ഐ.സി ചടുലതയോടെ പ്രവര്‍ത്തിക്കുന്നു.

 

***


(Release ID: 1735987) Visitor Counter : 239