ധനകാര്യ മന്ത്രാലയം
വരുമാന കമ്മി നികത്താൻ 17 സംസ്ഥാനങ്ങൾക്ക് 9,871 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു
Posted On:
08 JUL 2021 11:17AM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂലൈ 08,2021
ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ധനവിനിയോഗ വകുപ്പ്, വരുമാന കമ്മി നികത്തുന്നതിനുള്ള പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് (PDRD) ഗ്രാന്റിന്റെ പ്രതിമാസ ഗഡുവായി 17 സംസ്ഥാനങ്ങൾക്ക് 9,871 കോടി രൂപ അനുവദിച്ചു. ഈ ഗഡു കൂടി അനുവദിച്ചതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ ആകെ 39,484 കോടി രൂപ അർഹതയുള്ള സംസ്ഥാനങ്ങൾക്ക് PDRD ഗ്രാന്റായി നൽകി.
ഈ മാസം അനുവദിച്ച ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും 2021-22 ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച PDRD ഗ്രാന്റിന്റെ ആകെ തുകയും താഴെ നൽകിയിട്ടുണ്ട്. നാലാം ഗഡുവായി 1657.58 കോടി രൂപ കൂടി അനുവദിച്ചതോടെ കേരളത്തിന് ഇതുവരെ ആകെ 6630.33 കോടി രൂപയാണ് ലഭിച്ചു.
സംസ്ഥാനങ്ങളുടെ റവന്യൂ കമ്മി നികത്താൻ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായാണ് പ്രതിമാസ തവണകളായി ഗ്രാന്റ് അനുവദിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ 17 സംസ്ഥാനങ്ങൾക്കായി PDRD ഗ്രാന്റ് ഇനത്തിൽ ആകെ 1,18,452 കോടി രൂപയാണ് കമ്മീഷൻ ശുപാർശ ചെയ്തത്.
PDRD ഗ്രാന്റിന്റെ സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ ഇനിപ്പറയുന്നു
|
S.No.
|
Name of State
|
Amount released in July 2021
(4th installment)
(Rs. in crore)
|
Total amount released during 2021-22
(Rs. in crore)
|
|
Andhra Pradesh
|
1438.08
|
5752.33
|
|
Assam
|
531.33
|
2125.33
|
|
Haryana
|
11.00
|
44.00
|
|
Himachal Pradesh
|
854.08
|
3416.33
|
|
Karnataka
|
135.92
|
543.67
|
|
Kerala
|
1657.58
|
6630.33
|
|
Manipur
|
210.33
|
841.33
|
|
Meghalaya
|
106.58
|
426.33
|
|
Mizoram
|
149.17
|
596.67
|
|
Nagaland
|
379.75
|
1519.00
|
|
Punjab
|
840.08
|
3360.33
|
|
Rajasthan
|
823.17
|
3292.67
|
|
Sikkim
|
56.50
|
226.00
|
|
Tamil Nadu
|
183.67
|
734.67
|
|
Tripura
|
378.83
|
1515.33
|
|
Uttarakhand
|
647.67
|
2590.67
|
|
West Bengal
|
1467.25
|
5869.00
|
|
Total
|
9,871.00
|
39484.00
|
IE/SKY
|
(Release ID: 1733683)
Visitor Counter : 211