ധനകാര്യ മന്ത്രാലയം
2021 ജൂണിൽ, ആകെ 92,849 കോടി രൂപ ജിഎസ്ടി വരുമാനമായി ലഭിച്ചു.
Posted On:
06 JUL 2021 2:46PM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂലൈ 06,2021
2021 ജൂൺ മാസത്തിൽ ജിഎസ്ടി വരുമാന ഇനത്തിൽ 92,849 കോടി രൂപ സമാഹരിച്ചു. അതിൽ കേന്ദ്ര ജിഎസ്ടി (CGST) 16,424 കോടി രൂപയും , സംസ്ഥാന ജിഎസ്ടി (SGST ) 20,397 കോടി രൂപയും സംയോജിത ജിഎസ്ടി (IGST ) 49,079 കോടി രൂപയുമാണ്.( ഉൽപ്പന്ന ഇറക്കുമതിയിലൂടെ ലഭിച്ച 25,762 കോടി രൂപ ഉൾപ്പെടെ).6,949 കോടി രൂപ സെസ് ഇനത്തിലും ( ഉൽപ്പന്ന ഇറക്കുമതിയിലൂടെ സമാഹരിച്ച 809 കോടി രൂപ ഉൾപ്പെടെ) ലഭിച്ചു.
മുകളിൽ പറഞ്ഞ കണക്കിൽ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി ശേഖരണവും ( 2021 ജൂൺ 5 മുതൽ 2021 ജൂലൈ 5 വരെ) ഉൾപ്പെടുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ 5 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള നികുതിദായകർ, റിട്ടേൺ ഫയലിംഗ് മാസമായ 2021 ജൂൺ മാസത്തിൽ , റിട്ടേൺ ഫയലിംഗിന് 15 ദിവസത്തേക്ക് കാലതാമസം വരുത്തിയാലും അതിന്റെ പലിശ എഴുതിത്തള്ളൽ / കുറയ്ക്കൽ രൂപത്തിൽ വിവിധ ആശ്വാസ നടപടികൾ നൽകിയിട്ടുണ്ട്.2021 ജൂൺ മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 2% കൂടുതലാണ്.
തുടർച്ചയായി എട്ട് മാസമായി ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ രേഖപ്പെടുത്തിയ ജി എസ് ടി വരുമാനം , 2021 ജൂൺ മാസത്തിൽ ഒരുലക്ഷം കോടി രൂപയ്ക്ക് താഴെയായി.മെയ് 2021 ലെ ബിസിനസ്സ് ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് ജൂൺ മാസത്തെ ജിഎസ്ടി വരുമാനം. മെയ് 2021-ൽ, മിക്ക സംസ്ഥാനങ്ങളും / കേന്ദ്രഭരണപ്രദേശങ്ങളും കോവിഡ് കാരണം പൂർണ്ണമായോ ഭാഗികമായോ അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. 2021 മെയ് മാസത്തെ ഇ-വേ ബിൽ ഡാറ്റ പ്രകാരം , ഈ മാസത്തിൽ 3.99 കോടി ഇ-വേ ബില്ലുകളാണ് സൃഷ്ടിച്ചത്. 2021 ഏപ്രിൽ മാസത്തിൽ ഇത് 5.88 കോടിയായിരുന്നു. അതായത്, 30 ശതമാനത്തിലധികം കുറവുണ്ടായി.
എന്നിരുന്നാലും, രോഗബാധ കുറഞ്ഞതും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതും പ്രയോജനപ്പെടുത്തി,2021 ജൂണിൽ 5.5 കോടി ഇ-വേ ബില്ലുകൾ ആണ് സൃഷ്ടിക്കപ്പെട്ടത്. ഇത് വ്യാപാര- വാണിജ്യ പ്രവർത്തനങ്ങളുടെ വീണ്ടെടുക്കൽ സൂചിപ്പിക്കുന്നു.
IE/SKY
(Release ID: 1733138)
Visitor Counter : 240