ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

പോസ്റ്റഡ് ഓണ്‍: 04 JUL 2021 9:15AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 35.12 കോടി ഡോസ് വാക്സിന്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 43,071 പേര്‍ക്ക്

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4,85,350 ആയി കുറഞ്ഞു

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.59 ശതമാനം

രാജ്യത്താകമാനം ഇതുവരെ 2,96,58,078 പേര്‍ രോഗമുക്തരായി

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,299 പേര്‍ സുഖം പ്രാപിച്ചു

തുടര്‍ച്ചയായ 52-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍

രോഗമുക്തി നിരക്ക് 97.09% ആയി വര്‍ദ്ധിച്ചു

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.44 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.34%, തുടര്‍ച്ചയായ 27-ാം ദിവസവും 5 ശതമാനത്തില്‍ താഴെ

പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 41.82 കോടി പരിശോധനകള്‍.

 

***


( റിലീസ് ഐ.ഡി: 1732585) സന്ദര്‍ശക കൗണ്ടര്‍ : 251