ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

സർവിക്കൽ പാത്തോളജി, കോൾപോസ്കോപ്പി എന്നിവയിന്മേലുള്ള  പതിനേഴാമത് ആഗോള കോൺഗ്രസിനെ ഡോ. ഹർഷവർദ്ധൻ അഭിസംബോധന ചെയ്തു

Posted On: 02 JUL 2021 2:14PM by PIB Thiruvananthpuram




ന്യൂഡൽഹി , ജൂലൈ 02, 2021



 ഗർഭാശയമുഖ  അർബുദ ചികിത്സ, (സർവിക്കൽ പതോളജി), പരിശോധന (കോൾപോസ്കോപ്പി) എന്നിവയിൽ ചികിത്സ നടത്തുന്ന  പ്രശസ്ത ഭിഷഗ്വരന്മാർ, വൈദ്യശാസ്ത്ര  രംഗത്തെ  പ്രൊഫസർമാർ, ലോകപ്രശസ്ത മെഡിക്കൽ  സമൂഹം എന്നിവരടങ്ങിയ സദസ്സിനെ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ ഹർഷവർദ്ധൻ ഇന്നലെ രാത്രി അഭിസംബോധന ചെയ്തു.

പതിനേഴാമത് സർവിക്കൽ പത്തോളജി, കോൾപോസ്കോപി ആഗോള കോൺഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുകയായിരുന്നു അദ്ദേഹം

ഇന്ത്യൻ സൊസൈറ്റി ഓഫ് കോൾപോസ്കോപ്പി ആൻഡ് സർവിക്കൽ പതോളജി സംഘടിപ്പിച്ച ചടങ്ങ് ഉപ രാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു ആണ് ഉദ്ഘാടനം ചെയ്തത്.

 സ്ത്രീകളുടെ ഗർഭാശയമുഖത്ത്  (സെർവിക്സ് ) ഉണ്ടാവുന്ന, അർബുദപൂർവ   മാറ്റങ്ങളുടെ  (precancerous lesions) ചികിത്സ, പരിശോധന (colposcopy) എന്നിവയ്ക്ക്  നേതൃത്വം നൽകുന്നതിനും, ഇതുമായി ബന്ധപ്പെട്ട ഏറെ പ്രശസ്തമായ ആഗോള കോൺഗ്രസ് ഏഷ്യയിൽ ആദ്യമായി കൊണ്ടുവന്നതിനും ഇന്ത്യൻ സൊസൈറ്റി ഓഫ് കോൾപോസ്കോപ്പി ആൻഡ് സർവിക്കൽ പതോളജിയെ ശ്രീ ഹർഷവർദ്ധൻ അഭിനന്ദിച്ചു.

 ഗർഭാശയമുഖ  അർബുദം തുടച്ചുനീക്കുക ; കർമ്മത്തിനായുള്ള ശംഖൊലി എന്ന ആഗോള കോൺഗ്രസിന്റെ പ്രമേയം, 2030 ഓടെ ഗർഭാശയമുഖ  അർബുദം തുടച്ചുനീക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനത്തോടു  ചേർന്നു പോകുന്നതാണെന്ന് കേന്ദ്രമന്ത്രി നിരീക്ഷിച്ചു


ഗർഭാശയമുഖ  അർബുദത്തെ തടയുന്നതിനായി ഭാരതം കൈകൊണ്ട് തന്ത്രപ്രധാനമായ പങ്കാളിത്തം അദ്ദേഹം എടുത്തു പറഞ്ഞു. ദേശീയ അർബുദ നിയന്ത്രണ പരിപാടിക്ക് രൂപം നൽകിയിട്ടുള്ള വളരെ കുറച്ച് വികസ്വര രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സാധാരണയായി കണ്ടുവരുന്ന ഗർഭാശയമുഖം ,സ്തനം, തൊണ്ട എന്നിവിടങ്ങളിലെ അർബുദങ്ങളെ തിരിച്ചറിയുന്നതിനുള്ള പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യ പുറത്തിറക്കിയതായും അദ്ദേഹം അറിയിച്ചു  

.
സാമ്പത്തികമായി ദുർബല അവസ്ഥയിലുള്ള ജനവിഭാഗങ്ങൾക്ക് അർബുദം, അർബുദ കോശങ്ങൾക്ക് സമാനമായ പ്രാഥമികകോശങ്ങൾ എന്നിവയ്ക്കുള്ള ചികിത്സ  പ്രധാനമന്ത്രി ജൻ ആരോഗ്യ പദ്ധതി മുഖാന്തിരം  ലഭ്യമാക്കിയത് കേന്ദ്ര ആരോഗ്യ മന്ത്രി വിശദീകരിച്ചു

 രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സ്വാസ്ഥ്യ കേന്ദ്രങ്ങളായി മാറിയതായും, ഇവിടങ്ങളിൽ വലിയ തോതിലുള്ള പരിശോധനകൾ നടന്നു വരുന്നതായും ശ്രീ ഹർഷവർദ്ധൻ വ്യക്തമാക്കി

 കഴിഞ്ഞ ഏഴ് വർഷത്തിനിടെ ലോകോത്തര സൗകര്യങ്ങളുള്ള 29 എയിംസ്കൾ, 25 റീജണൽ ക്യാൻസർ സെന്ററുകൾ എന്നിവയാണ് രാജ്യത്ത് വികസിപ്പിച്ചത്

 രാജ്യത്തെ  542 മെഡിക്കൽ കോളേജുകൾ, 64 പോസ്റ്റ് ഗ്രാജുവേറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അർബുദ രോഗികൾക്കും, അർബുദത്തിന്റെ പ്രാഥമിക അവസ്ഥയിൽ ഉള്ളവർക്കും സമഗ്രമായ ചികിത്സ നൽകുന്നുണ്ട്  

 താഴെക്കാണുന്ന ലിങ്കിൽ പരിപാടിയുടെ തത്സമയ സംപ്രേഷണം ലഭ്യമാക്കിയിരുന്നു

https://youtu.be/uC0JZ6KVoAI

 

IE/SKY

 

 



(Release ID: 1732300) Visitor Counter : 217